പാലക്കാട്: മങ്കര റെയിൽവേ സ്റ്റേഷന് സമീപം പോലീസ് ഉദ്യോഗസ്ഥനെ ട്രെയിനിടിച്ച് മരിച്ച നിലയിൽ കണ്ടെത്തി. തൃശ്ശൂർ വിയൂർ സ്വദേശിയും മുട്ടികുളങ്ങര KAP സെക്കൻഡ് ബറ്റാലിയൻ ക്യാമ്പിലെ സിവിൽ പോലീസ് ഓഫീസറുമായ കെ ആർ അഭിജിത്താണ് മരിച്ചത്.Read More
Tags :Kerala
തൃശ്ശൂർ: തൃശ്ശൂർ വരന്തരപ്പിള്ളിയിൽ ഭർത്താവ് ഭാര്യ ദിവ്യയെ കൊന്നത് നൈലോൺ ചരട് കഴുത്തിൽ മുറുക്കി. സംഭവത്തിൽ ഭർത്താവ് കുഞ്ഞുമോനെ പോലീസ് അറസ്റ്റ് ചെയ്തു. കൊലക്ക് ഉപയോഗിച്ച ചരട് വീടിന് അടുത്തുള്ള കുളത്തിൽ നിന്ന് പോലീസ് കണ്ടെടുത്തു. ഭാര്യയെ കുറിച്ചുള്ള സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പോലീസ് പറഞ്ഞു.Read More
സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ജൂണ്‍ 12 മുതല്‍ സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും സജീവമാകുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ജൂണ്‍ 12 ന് എറണാകുളം, തൃശൂര്‍, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. അതേ സമയം, അടുത്ത 3 മണിക്കൂറില്‍ കൊല്ലം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.Read More
കൂത്തുപറമ്പ്: നാലു വയസ്സുകാരനെ തെരുവുനായ ആക്രമിച്ചു. വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന എഫ്രിനെയാണ് തെരുവ് നായ കടിച്ചത്. പരിക്കേറ്റ കുട്ടിയെ തലശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നായയെ പിന്നീട് നാട്ടുകാരും കുടുംബക്കാരും ചേർന്ന് തല്ലിക്കൊന്നു.Read More
തിരുവനന്തപുരം: കപ്പൽ തീ പിടിച്ച സംഭവത്തിൽ എളുപ്പത്തിൽ തീ പിടിക്കാൻ സാധ്യതയുള്ള വസ്തുക്കൾ എന്ന് വിവരം. 650 കണ്ടെയ്നറുകളുമായി പുറപ്പെട്ട ചരക്ക് കപ്പലിനാണ് തീ പിടിച്ചത്. 20 കണ്ടെയ്നറുകൾ കടലിൽ വീണു.Read More
‘പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് അനന്തുവെന്ന കുട്ടി മരിച്ചത് സംസ്ഥാന സർക്കാരിന്റെ അനാസ്ഥമൂലം’ –
ന്യൂഡൽഹി: നിലമ്പൂർ വഴിക്കടവിൽ പന്നിക്കെണിയിൽ നിന്ന് പത്താം ക്ലാസുകാരൻ അനന്തു ഷോക്കേറ്റ് മരിച്ച സംഭവം സംസ്ഥാന സർക്കാരിന്റെ അനാസ്ഥ മൂലമെന്ന് കേന്ദ്ര വനം മന്ത്രി ഭൂപേന്ദർ യാദവ്. മനുഷ്യജീവന് അപകടം ഉണ്ടാക്കുന്ന കാട്ടുപന്നികളെ കൊല്ലാൻ സംസ്ഥാനത്തിന് അധികാരമുണ്ട്. അതുകൊണ്ട് കേന്ദ്രസർക്കാരിന്റെ പ്രത്യേക അനുമതി ആവശ്യമില്ല. മലപ്പുറത്ത് നിരവധി ആളുകൾ വൈദ്യുതി വേലിയിൽ നിന്ന് സമാനമായ രീതിയിൽ മരിക്കുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. കാട്ടുപന്നികളെ കൊല്ലാനുള്ള അധികാരം കേരളം മുൻപ് പ്രയോഗിച്ചിട്ടുണ്ട്. എന്നാൽ അവശ്യഘട്ടങ്ങളിൽ കേരളം അധികാരം വിനിയോഗിക്കുന്നില്ല. ഇത്തരം […]Read More
തൃശ്ശൂർ: നടൻ ഷൈൻ ടോം ചാക്കോയുടെ പിതാവ് സിപി ചാക്കോയുടെ സംസ്കാര ചടങ്ങുകൾ നടന്നു. മുണ്ടൂർ കർമ്മല മാതാ പള്ളിയിലാണ് സംസ്കാര ചടങ്ങുകൾ നടന്നത്. അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഷൈനിന്റെ അമ്മ മരിയ സംസ്കാരച്ചടങ്ങിലെത്തി. ചാക്കോ മരിച്ച വിവരം അമ്മയെ അറിയിച്ചിട്ടില്ലായിരുന്നു. രാവിലെയാണ് മരിയയെ മരണ വിവരം അറിയിക്കുന്നത്. ഷൈനിന്റെ ഇടതു തോളിന് പരിക്കേറ്റിരുന്നു. ഇടുപ്പെല്ലിലാണ് മരിയയ്ക്ക് പരിക്ക്. സംസ്ക്കാര ചടങ്ങിൽ നടന്മാരായ ടോവിനോ തോമസ്, സൗബിൻ ഷാഹിർ, നടി സരയു, സംവിധായകൻ കമൽ തുടങ്ങിയവർ പങ്കെടുത്തു.Read More
കോഴിക്കോട്: നിലമ്പൂരിൽ പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് പത്താം ക്ലാസ്സുക്കാരൻ മരിച്ച സംഭവത്തിൽ ഗൂഢാലോചനയുണ്ടായെന്ന തന്റെ പ്രസ്താവന പിൻവലിച്ച് വനം മന്ത്രി എ കെ ശശീന്ദ്രൻ. പ്രതിഷേധങ്ങൾക്ക് പിന്നിൽ രാഷ്ട്രീയം ഉണ്ടോ എന്ന സംശയം മാത്രമാണ് താൻ പറഞ്ഞതെന്ന് മന്ത്രി പറഞ്ഞു. തന്റെ പ്രസ്താവന മാധ്യമങ്ങൾ വളച്ചൊടിക്കുകയായിരുന്നെന്നും തന്നെ ഒറ്റയ്ക്ക് ആക്രമിക്കാൻ മാധ്യമങ്ങൾ ശ്രമിക്കരുതെന്നും മന്ത്രി പറഞ്ഞു. മന്ത്രിയുടെ പ്രസ്താവനയിൽ മുഖ്യമന്ത്രി അതൃപ്തി അറിയിച്ചിരുന്നു. ശശീന്ദ്രന്റെ പ്രസ്താവന പ്രതിപക്ഷത്തിന് പ്രതിഷേധിക്കാനുള്ള ആയുധം കൊടുത്തത് പോലെയായി എന്ന് മുഖ്യമന്ത്രി പറഞ്ഞു.Read More
ഇക്കുറി കാലവർഷം നേരത്തെ എത്തിയെങ്കിലും പ്രതീക്ഷിച്ചത്ര മഴ ലഭിച്ചില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ജൂണ്‍ ഒന്നു മുതല്‍ എട്ടുവരെയുള്ള കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കണക്കുകളനുസരിച്ച് സംസ്ഥാനത്ത് ആകെ ലഭിച്ചത് 47.5 മില്ലി മീറ്റര്‍ മഴയാണ്. ഈ ദിവസങ്ങളിൽ 144.9 മില്ലി മിറ്റര്‍ മഴ ലഭിക്കേണ്ടിടത്താണ് 67 ശതമാനം മഴ ലഭിച്ചത്. ഇക്കുറി കാലവർഷം മെയ് 24 ന് ആരംഭിച്ചെങ്കിലും 24 മുതല്‍ 31 വരെ ലഭിച്ച മഴയുടെ കണക്ക് വേനല്‍മഴയിലാണ് ഉള്‍പ്പെടുത്തുക. ജൂണ്‍ ഒന്നു മുതല്‍ സെപ്തംബര്‍ […]Read More
തൃശ്ശൂർ: വാഹനാപകടത്തിൽ മരണപ്പെട്ട ഷൈൻ ടോം ചാക്കോയുടെ പിതാവ് സിപി ചാക്കോയുടെ സംസ്കാരം ഇന്ന് രാവിലെ 10:30 ന് മുണ്ടൂർ കർമ്മല മാതാ പള്ളിയിൽ വച്ച് നടക്കും. ഇടതു തോളിന് പരിക്കേറ്റ ഷൈനിനെ ഇന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കും. അപകടത്തിൽ ഷൈനിന്റെ അമ്മയ്ക്ക് ഇടുപ്പെല്ലിന് പരിക്കേറ്റിരുന്നു. അമ്മ സൺ ആശുപത്രിയിൽ ചികിത്സയിലാണ്.Read More

