പത്തനംതിട്ട: കോന്നി ചെങ്കളം പാറമടയിൽ ഉച്ചയ്ക്ക് ഉണ്ടായ അപകടത്തിൽ ഒരു തൊഴിലാളി മരിച്ചു. പാറമടയിൽ പ്രവർത്തനം നടക്കുന്നിടെയാണ് വലിയ പാറ ഹിറ്റാച്ചി യന്ത്രത്തിന്റെ മുകളിലേക്ക് ഇടിഞ്ഞുവീണത്. യന്ത്രത്തിനകത്ത് ഉണ്ടായിരുന്ന ഒഡീഷ സ്വദേശി മഹാദേവ് അപകടസ്ഥലത്തുവച്ച് മരിച്ചു. അന്യസംസ്ഥാന തൊഴിലാളിയായ ബീഹാർ സ്വദേശി അജയ് റാവുവിനെ കണ്ടെത്താനുള്ള തിരച്ചിൽ തുടരുകയാണ്. ശക്തമായ മഴ രക്ഷാപ്രവർത്തനത്തിന് വലിയ തടസ്സമാകുന്നു. മഴയുടെ പശ്ചാത്തലത്തിൽ വലിയ പാറ വീണ്ടും ഇടിഞ്ഞുവീണതോടെ രക്ഷാപ്രവർത്തനം കൂടുതൽ ദുഷ്കരമായി. രാത്രിയിലെ തിരച്ചിൽ താത്കാലികമായി നിർത്തിയിരിക്കുകയാണ്. രാവിലെ ഏഴ് […]Read More
Tags :konni
കോന്നി: പയ്യനാമൺ ചെങ്കുളത്ത് പാറമടയിൽ അപകടം. ഹിറ്റാച്ചിക്ക് മുകളിൽ പാറ വീണാണ് അപകടം ഉണ്ടായത്. പണി നടക്കുന്നതിനിടെ പാറ വാഹനത്തിന് മുകളിലേക്ക് വീഴുകയായിരുന്നു. തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായാണ് പ്രാഥമിക വിവരം. രണ്ട് ഒഡീഷ സ്വദേശികളായ തൊഴിലാളികൾ മഹാദേവ്, അജയ് റായ് എന്നിവർ കുടുങ്ങിക്കിടക്കുന്നതായാണ് പ്രാഥമിക വിവരം. അപകടം നടന്ന സ്ഥലത്തേക്ക് എത്തിച്ചേരുക ഏറെ പ്രയാസകരമാണ്. വിവരമറിഞ്ഞ് പൊലീസും ഫയർ ഫോഴ്‌സും അടക്കം ഇവിടെയെത്തിയെങ്കിലും ഹിറ്റാച്ചിയുടെ അടുത്തേക്ക് പോകാൻ സാധിച്ചിട്ടില്ല.Read More