കോഴിക്കോട്: കാക്കൂരില്‍ സ്വകാര്യ ബസും പിക്കപ്പ് ലോറിയും കൂട്ടിയിടിച്ച് അപകടം. ബാലുശ്ശേരിക്ക് വരികയായിരുന്നു ബസ്, മരംകയറ്റിയ ലോറി എതിര്‍ദിശയില്‍ വരികയായിരുന്നു. നിയന്ത്രണണംവിട്ട ബസ് ലോറിയിലേക്ക് വന്ന് ഇടിക്കുകയായിരുന്നു. അപകടത്തിൽ നിരവധി പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ബാലുശ്ശേരി താലുക്ക് ആശുപത്രിയിലും, അടുത്തുള്ള സ്വകാര്യ ആശുപത്രികളിലുമായി പ്രവേശിപ്പിച്ചു.Read More
Tags :kozhikkode
കോഴിക്കോട്: സ്കൂൾ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഗുരുവായൂരപ്പൻ കോളേജ് സ്വദേശി സജിത്ത്(31) നെയാണ് അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ പോക്സോ നിയമപ്രകാരം കേസ് എടുത്തിട്ടുണ്ട്.Read More
കോഴിക്കോട്: കളിക്കുന്നതിനിടെ വീടിനു സമീപത്തെ തോട്ടിൽ വീണ് രണ്ടര വയസ്സുകാരി മരിച്ചു. അന്നശ്ശേരി കുളങ്ങരത്ത് താഴം നിഖിലിന്റെയും വൈഷ്ണവിയുടെയും മകൾ നക്ഷത്രയാണ് മരിച്ചത്. ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും കുഞ്ഞ് മരിച്ചിരുന്നു.Read More
കോഴിക്കോട്: അന്നശ്ശേരിയിൽ മൂന്നര വയസ്സുകാരി തോട്ടിൽ വീണു മരിച്ചതായി റിപ്പോർട്ട്. കൊളങ്ങരത്തുതാഴം സ്വദേശിയായ നിഖിലിൻ്റെ മകൾ നക്ഷത്രയാണ് മരിച്ചത്. വീട്ടിൽ കളിക്കുമ്പോഴാണ് കുട്ടിയെ കാണാതായത്. പിന്നാലെ കുടുംബവും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് വീടിന് സമീപമുള്ള തോട്ടിൽ മൃതദേഹം കണ്ടെത്തിയത്. തോട്ടിലെ ഒഴുക്കിൽ പെട്ട് കുട്ടി ദൂരേക്ക് പോകുകയായിരുന്നു. വീട്ടിൽ നിന്ന് ഏകദേശം അര കിലോമീറ്റർ അകലെയുള്ള ഭാഗത്ത് മൃതദേഹം കണ്ടെത്തി.Read More
കോഴിക്കോട്: കൊടുവള്ളി പോലീസ് സ്റ്റേഷനിലെ ജീപ്പ് നിയന്ത്രണം വിട്ട് വൈദ്യുതത്തൂണിൽ ഇടിച്ചു. അപകടത്തിൽ പോലീസുകാരന് പരിക്കേറ്റു. രാവിലെ ഏഴു മണിക്ക് ദേശീയപാതയിൽ വെണ്ണക്കാട് വച്ചായിരുന്നു അപകടം. റോഡിലെ വെള്ളക്കെട്ടിലൂടെ ഓടുമ്പോഴാണ് ജീപ്പിന്റെ നിയന്ത്രണം വിട്ടത്. വാഹനത്തിൽ ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ ജിതിനെ കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുRead More