നാദാപുരം പുളിയാവില്‍ ചുഴലിക്കാറ്റിന് സമാനമായ രീതിയിലുണ്ടായ ശക്തമായ കാറ്റില്‍ വ്യാപക നാശനഷ്ടം. ഇന്ന് പുലര്‍ച്ചെയോടെയാണ് ഏതാനും നിമിഷം നീണ്ടു നിന്ന ശക്തമായ കാറ്റുണ്ടായത്. ചെക്യാട് പഞ്ചായത്തിലെ പുളിയാവിലായിരുന്നു സംഭവം. നിരവധി വൃക്ഷങ്ങള്‍ കടപുഴകി വീഴുകയും വീടുകളും വൈദ്യുതി പോസ്റ്റുകളും തകരുകയും ചെയ്തിട്ടുണ്ട്. ചെറുവാതുക്കല്‍ മഹ്‌മൂദിന്റെ വീടിന് മുകളിലേക്ക് തെങ്ങ് വീണ് മേല്‍ക്കൂരയിലെ ഓടുകള്‍ തകര്‍ന്നു. സമീപത്ത് താമസിക്കുന്ന അന്ത്രുവിന്റെ വീടിന് മുകളിലേക്ക് പുളിമരം വീണ് ഷീറ്റ് തകര്‍ന്ന നിലയിലാണ്. പാലക്കൂല്‍ സമീറിന്റെ വീടിന് മുകളില്‍ മരം വീണ് […]Read More
Tags :Kozhikode
കോഴിക്കോട് വ്യാജ ഡോക്ടർ പിടിയിൽ വയനാട്ടിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ നടത്തിയിരുന്ന പേരാമ്പ്ര സ്വദേശി ജോബിനാണ് അറസ്റ്റിലായത്. വയനാട്ടിലെ സ്വകാര്യ ആശുപത്രിയിൽ വ്യാജ ചികിത്സ നടത്തി വരികയായിരുന്നു ജോബിൻ. സംഭവത്തിൽ പരാതി ലഭിച്ചതോടെ ഒളിവിൽ പോയ ജോബിനെ പേരാമ്പ്ര കല്ലോട് വാടകവീട്ടിൽ നിന്നാണ് പോലീസ് കാർ പിടികൂടിയത്. മുൻപ് പേരാമ്പ്രയിലും പരിസരപ്രദേശങ്ങളിലും സ്വകാര്യ ആശുപത്രികൾ നേഴ്സ് ആയി ജോലി ചെയ്ത ജോബിൻ, വ്യാജരേഖ ചമച്ചാണ് ഡോക്ടറായി ജോലി ചെയ്തിരുന്നത്.Read More