കേരള സർവകലാശാലയിൽ രജിസ്ട്രാർ ചുമതലയുമായി ബന്ധപ്പെട്ട വിവാദം രൂക്ഷമാകുന്നതിനിടയിൽ രജിസ്ട്രാർ ചുമതലയിൽ നിന്ന് ഒഴിവാക്കണമെന്ന് ഡോക്ടർ മിനി കാപ്പൻ. ചുമതല ഏറ്റെടുക്കാൻ താൽപര്യമില്ലെന്ന് വ്യക്തമാക്കി വി.സിക്ക് കത്തയച്ചു. സർവകലാശാലയിൽ നിലനിൽക്കുന്ന സാഹചര്യങ്ങൾ പരിഗണിച്ചാണ് താൻ പദവി ഏറ്റെടുക്കാൻ തയാറാകാത്തതെന്ന് കത്തിൽ മിനി കാപ്പൻ അറിയിച്ചു. കഴിഞ്ഞ ഏഴാം തീയതിയിലാണ് മിനി കാപ്പന് രജിസ്ട്രാർ ചുമതല നൽകാനുള്ള ഉത്തരവ് വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ ഇറക്കിയത്, എന്നാൽ ഔദ്യോഗിക ഉത്തരവ് പുറത്തുവന്നത് ഇന്നലെ രാവിലെ മാത്രമാണ്. ഇതിനൊപ്പം […]Read More

