ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഇതിഹാസനായകൻ മഹേന്ദ്ര സിംഗ് ധോണിക്ക് ഇന്ന് നാൽപ്പത്തിനാലാം പിറന്നാൾ. ആരാധകരെ ത്രസിപ്പിച്ച ‘തല’ ധോണിക്ക്പിറന്നാൾ ആശംസകൾ നേരുകയാണ് ക്രിക്കറ്റ് ലോകം. ടൂർണമെന്റുകളിൽ കിരീടമില്ലാതിരുന്ന ഇന്ത്യൻ ക്രിക്കറ്റിന് ശാപമോക്ഷമേകിയ നായകനാണ് ധോണി. 2007ൽ കുട്ടി ക്രിക്കറ്റിന്റെ പ്രഥമ ലോകകിരീടം നേടിക്കൊണ്ട് ഏകദിന കിരീടത്തിനായുള്ള രാജ്യത്തിന്റെ 28 വർഷത്തെ കാത്തിരിപ്പിനും അവസാനമിട്ടു ധോണി. 2013-ലെ ചാമ്പ്യൻസ് ട്രോഫി വിജയത്തോടെ എല്ലാ ഐസിസി കിരീടങ്ങളും നേടുന്ന ഏക നായകനായി മാറി. “ഇന്ന് മുതൽ ഞാൻ വിരമിച്ചതായി കണക്കാക്കൂ” […]Read More