ഇസ്രയേലിലേക്ക് ബാലസ്റ്റിക് മിസൈലുകള്‍ തൊടുത്ത് യെമന്‍: പൗരന്‍മാര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കി ഇസ്രയേല്‍
ടെൽഅവീവ്: ഇസ്രയേലിൽ വീണ്ടും ആക്രമണം. യെമനിൽ നിന്ന് ഇസ്രയേലിലേക്ക് മിസൈൽ ആക്രമണമുണ്ടായതായി ഇസ്രയേൽ സ്ഥിരീകരിച്ചു. സൈറണുകൾ മുഴക്കി ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയ ഇസ്രയേൽ പ്രതിരോധ സേന, പ്രതിരോധ സംവിധാനങ്ങൾ സജീവമായി പ്രവർത്തിക്കുന്നുണ്ടെന്നും അറിയിച്ചു. കഴിഞ്ഞ ദിവസവും ഇത്തരത്തില്‍ യെമന്‍ മിസൈല്‍ ആക്രമണം നടത്തിയിരുന്നു. യുഎസ് ഇടപെടലിനെ തുടര്‍ന്ന് ഇറാനും ഇസ്രയേലും വെടിനിര്‍ത്തലിനു തയാറായതോടെ മേഖലയിലെ സംഘര്‍ഷം അവസാനിച്ചിരുന്നു. ഖത്തറിലെ വ്യോമത്താവളം ഇറാന്‍ ആക്രമിച്ചതിനു പിന്നാലെയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. 12 ദിവസത്തെ സംഘര്‍ഷത്തിനുശേഷമായിരുന്നു വെടിനിര്‍ത്തല്‍.Read More