ബത്തേരി (വയനാട്): ഏകദേശം ഒന്നര വർഷം മുമ്പ് കോഴിക്കോട്ടുനിന്ന് കാണാതായ വ്യക്തിയുടെ മൃതദേഹം തമിഴ്നാട് അതിർത്തിയിലെ വനപ്രദേശത്ത് കണ്ടെത്തി. മരിച്ചത് വയനാട് പൂമല ചെട്ടിമൂല സ്വദേശി ഹേമചന്ദ്രൻ (54) ആണെന്നാണ് പ്രാഥമിക നിഗമനം. ഹേമചന്ദ്രന്റേതാണെന്ന് കരുതുന്ന മൃതദേഹം ചേരമ്പാടി വനമേഖലയിൽ നിന്നാണ് കണ്ടെത്തിയത്. മൃതദേഹം പുറത്തെടുക്കുന്നതിനുള്ള നടപടികൾ കേരള, തമിഴ്നാട് പൊലീസിന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നു. കേസുമായി ബന്ധപ്പെട്ട് ബത്തേരി സ്വദേശികളായ ജ്യോതിഷും അജേഷുമാണ് പൊലീസ് കസ്റ്റഡിയിൽ ഉള്ളത്. മൃതദേഹം മറവുചെയ്യുന്നതിന് സഹായിച്ച രണ്ട് പേരാണ് ഇവർ. കേസിലെ […]Read More
Tags :missing case
കൊല്ലം: കൊല്ലം കിളികൊല്ലൂരിൽ കാണാതായ പ്ലസ് ടു വിദ്യാർഥിനിയെ വീടിനു സമീപത്തെ റെയിൽവേ ട്രാക്കിനോടു ചേർന്ന ഓടയിൽ മരിച്ചനിലയിൽ കണ്ടെത്തി. വെള്ളിയാഴ്ച ഉച്ചക്ക് അച്ഛനും നാട്ടുകാരും റെയിൽവേ ട്രാക്കിനു സമീപം നടത്തിയ പരിശോധനയിൽ ചെരിപ്പ് കണ്ടെത്തി. തുടർന്നാണ് ഓടയിൽ മൃതദേഹം കണ്ടെത്തിയത്. മണ്ണാമല യൂണിവേഴ്‌സിറ്റി നഗർ ഐരാട്ടിൽ തെക്കതിൽ സുരേഷ്-സനൂജ ദമ്പതിമാരുടെ ഏകമകൾ നന്ദ(17)യാണ് മരിച്ചത്. ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയാണ് നന്ദ. വ്യാഴാഴ്ച വൈകീട്ട് കുട്ടുകാരിയുടെ വീട്ടിൽ പോകുന്നെന്നുപറഞ്ഞ് പോയതാണെന്ന് വീട്ടുകാർ […]Read More