ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാർ ഒപ്പുവച്ചതിന് തൊട്ടുപിന്നാലെ, വ്യാഴാഴ്ച യുണൈറ്റഡ് കിംഗ്ഡത്തിലെ സാൻഡ്രിംഗ്ഹാം ഹൗസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ചാൾസ് മൂന്നാമൻ രാജാവുമായി കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള തുടർച്ചയായ ശ്രമങ്ങളെയാണ് കൂടിക്കാഴ്ച പ്രതിഫലിപ്പിച്ചത്. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് സാൻഡ്രിംഗ്ഹാം ഹൗസിൽ പ്രധാനമന്ത്രി മോദിയെ രാജാവ് ചാൾസ് സ്വീകരിച്ചതായി ബ്രിട്ടീഷ് രാജകുടുംബം എക്‌സിലെ ഒരു പോസ്റ്റിൽ സ്ഥിരീകരിച്ചു. കൂടിക്കാഴ്ചയ്ക്കിടെ, ഈ വർഷം അവസാനം നടുന്നതിനായി പ്രധാനമന്ത്രി മോദി രാജാവിന് ഒരു മര തൈ […]Read More
Tags :narendra modi
‘ജന്മഭൂമിയിൽനിന്നും അകലെയാണെങ്കിലും ജനങ്ങളുടെ മനസ്സിന്റെ ഏറ്റവും അരികിലാണ്’; ശുഭാംശുവുമായി സംസാരിച്ച് പ്രധാനമന്ത്രി
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലുള്ള ഇന്ത്യന്‍ ബഹിരാകാശ സഞ്ചാരി ശുഭാംശു ശുക്ലയുമായി തത്സമയം സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ബഹിരാകാശ നിലയത്തിൽനിന്ന് വിഡിയോ സ്ട്രീമിങ്ങിലൂടെയാണ് ഇരുവരും സംസാരിച്ചത്. ബഹിരാകാശത്തിൽ ഇന്ത്യൻ പതാക വീണ്ടും പാറിച്ചതിൽ അഭിനന്ദിക്കുന്നെന്ന് ശുഭാംശുവിനോടു നരേന്ദ്ര മോദി പറഞ്ഞു. ശുക്ലയുടെ നേട്ടങ്ങളില്‍ പ്രധാനമന്ത്രി അഭിമാനം പ്രകടിപ്പിക്കുകയും ബഹിരാകാശ നിലയത്തില്‍ ചെയ്യാനൊരുങ്ങുന്ന ശാസ്ത്ര ദൗത്യങ്ങളെ കുറിച്ചും മറ്റും പ്രധാനമന്ത്രി ചോദിച്ചറിഞ്ഞു. ”ശുഭാംശു താങ്കളിപ്പോൾ ജന്മഭൂമിയിൽനിന്നും ഭാരതഭൂമിയിൽനിന്നും വളരെ അകലെയാണെങ്കിലും ഭാരതത്തിലെ ജനങ്ങളുടെ മനസ്സിന്റെ ഏറ്റവും അരികിലാണ്.” പ്രധാന മന്ത്രി പറഞ്ഞു. […]Read More
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകൾ 7000 കടന്നതിനെ തുടർന്ന്, പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുന്ന മന്ത്രിമാർക്ക് ആർടി-പിസിആർ പരിശോധന നിർബന്ധമാക്കി. ഇന്ന് വൈകുന്നേരം, ഡൽഹി മുഖ്യമന്ത്രി, ഏഴ് എംപിമാർ, എംഎൽഎമാർ, 70-ഓളം ബിജെപി പ്രവർത്തകർ പ്രധാനമന്ത്രിയെ അദ്ദേഹത്തിന്റെ വസതിയിൽ കാണാനിരിക്കുകയാണ്. എല്ലാവരും ആർടി-പിസിആർ പരിശോധനയ്ക്ക് വിധേയരാകുമെന്നാണ് റിപ്പോർട്ട്.Read More
ന്യൂഡൽഹി: ജി -7 ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിച്ച് കാനഡ പ്രധാനമന്ത്രി മാർക്ക് കാർണി. ഈ മാസം 15 മുതൽ 17 വരെയാണ് കാനഡയിൽ ജി -7 ഉച്ചക്കോടി നടക്കുന്നത്. ജി -7 ഉച്ചകോടിയിലേക്ക് ക്ഷണിച്ചതിന് നരേന്ദ്രമോദി നന്ദി അറിയിച്ചു. അടുത്തിടെ നടന്ന തിരഞ്ഞെടുപ്പിൽ വിജയിച്ചതിന് അദ്ദേഹത്തെ അഭിനന്ദിക്കുകയും ചെയ്തു. ഉച്ചകോടിയിലെ ഞങ്ങളുടെ കൂടിക്കാഴ്ചയ്ക്കായി കാത്തിരിക്കുന്നുവെന്ന് മോദി എക്സിൽ കുറിച്ചു.Read More
റിയാസി(ജമ്മു-കശ്മീർ): ലോകത്തിലെ ഏറ്റവും ഉയരമുള്ള റെയിൽവേ ആർച്ച് പാലം എന്ന വിശേഷണമുള്ള ചെനാബ് പാലത്തിലൂടെയുള്ള ആദ്യ തീവണ്ടി ഓട്ടം പ്രധാന മന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തു. ജമ്മു കശ്മീരിനെ റിയാസി ജില്ലയിലെ കത്രയുമായി ബന്ധിപ്പിക്കുന്നതാണ് ഈ റെയിൽ പാത. 1100 മീറ്റർ നീളത്തിൽ നദിയിൽ നിന്ന് 359 മീറ്റർ ഉയരത്തിലാണ് ചെനാബ് പാലം നിർമ്മിച്ചിട്ടുള്ളത്. ആർച്ചിന്റെ ഭാരം 13000 മെട്രിക് ടൺ. കാറ്റിനെ പ്രതിരോധിക്കാനും ഭൂകമ്പത്തെ ചെറുക്കാനും പാലത്തിന് കഴിയും. ഭീകരാക്രമണം ചെറുക്കൻ ബ്ലാസ്റ്റ് […]Read More