ന്യൂഡൽഹി: ദേശീയപാതകളിൽ ടോളിനു പകരം വാർഷിക പാസ് നടപ്പിലാക്കുമെന്ന് റോഡ് ഗതാഗത ഹൈവേ മന്ത്രി നിതിൻ ഗഡ്കരി എക്സിൽ കുറിച്ചു. ഓഗസ്റ്റ് 15 മുതലാണ് ഇത് നിലവിൽ വരുന്നത്. 3000 രൂപ വിലയുള്ള ഫാസ്ടാഗ് അധിഷ്ഠിത പാസ് ആണ് സർക്കാർ അവതരിപ്പിക്കുന്നത്. സ്വകാര്യ വാഹനങ്ങൾക്ക് മാത്രമാണ് പാസ് കൊണ്ടുവരുന്നത്. വാണിജ്യ വാഹനങ്ങൾക്ക് ഈ പാസ് ബാധകമല്ല. 200 യാത്രകൾ വരെ ഒരു പാസ് ഉപയോഗിക്കാം. പാസ് എടുത്ത തിയതി മുതൽ ഒരു വർഷം വരെയും പരിഗണിക്കും. ആക്ടിവേഷനും […]Read More
Tags :national high way
കൊച്ചി: ദേശീയപാത തകർന്ന സംഭവവുമായി ബന്ധപ്പെട്ട് ശരിയായ പദ്ധതി തയ്യാറാക്കണമെന്ന് ഹൈക്കോടതിയിൽ അമികസ് ക്യൂറി ആവശ്യപ്പെട്ടു. വിഷയത്തിൽ ദേശീയപാത അതോറിറ്റി സമയബന്ധിതമായി പദ്ധതി സമർപ്പിക്കണമെന്ന നിർദേശവും അമികസ് ക്യൂറി സമർപ്പിച്ച റിപ്പോർട്ടിൽ ഉൾപ്പെടുത്തി. റിപ്പോർട്ടിന്മേൽ കേന്ദ്ര സർക്കാർ സത്യവാങ്മൂലം സമർപ്പിക്കണമെന്ന് ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് ഇടക്കാല ഉത്തരവിൽ നിർദേശിച്ചു. മൺസൂൺ കാലത്തെ പ്രതിസന്ധികൾ തടയുന്നതിന് കേന്ദ്ര സർക്കാർ എടുക്കുന്ന നടപടികളെ കുറിച് വിശദീകരണമാവശ്യപ്പെടുകയും ചെയ്തു.Read More
തിരുവനന്തപുരം: കേരള സംസ്ഥാനത്തിലെ ദേശീയ പാത തകർച്ചയെപ്പറ്റി പാർലമെന്റ് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ഇന്ന് പരിശോധിക്കും. ഉപരിതല ഗതാഗത വകുപ്പ് ഉദ്യോഗസ്ഥരും ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരും പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിക്ക് മുന്നിൽ ഇന്ന് ഹാജരാകണം. കെ സി വേണുഗോപാലാണ് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയർമാൻ. ഇന്നലെ മലപ്പുറത്ത് എത്തി കെ സി വേണുഗോപാൽ ദേശീയ പാതയിലെ നിർമാണ അപാകതകൾ നേരിട്ട് വിലയിരുത്തിയിട്ടുണ്ട്. അതേസമയം, ദേശീയപാതയില്‍ വിള്ളലുണ്ടായ സംഭവത്തില്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്കെതിരെ വ്യാജപ്രചരണം നടക്കുന്നുണ്ട്. ജിയോളജിക്കല്‍ സര്‍വ്വേ […]Read More