Latest News

Tags :new born death

Kerala

നവജാതശിശുക്കളുടെ കൊലപാതകം: പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും

തൃശ്ശൂര്‍: പുതുക്കാട്ട് അവിവാഹിതരായ മാതാപിതാക്കള്‍ നവജാതശിശുക്കളെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ കേസിൽ മാതാപിതാക്കളായ അനീഷയെയും ഭവിനെയും ഇന്ന് കോടതിയിൽ ഹാജരാക്കും. കുഞ്ഞുങ്ങളെ കുഴിച്ചിട്ട സ്ഥലത്ത് ഫൊറെൻസിക് വിഭാഗം പരിശോധന നടത്തും. അനീഷയുടെയും ഭവിന്റെയും അറസ്റ്റ് രേഖപ്പെടുത്തി ഇന്നലെ തന്നെ തെളിവെടുപ്പും പൂർത്തിയാക്കിയിരുന്നു. രണ്ട് എഫ്ഐആറുകളാണ് ഇട്ടിരിക്കുന്നത്. ആദ്യത്തെ കൊലപാതകം 2021ലും രണ്ടാമത്തേത് 2024ലുമാണ് നടത്തിയത്. കേസിലെ ഒന്നാം പ്രതി അനീഷയും രണ്ടാം പ്രതിയാണ് ഭവിയുമാണ്.  കൊലപാതകത്തിനും ഗൂഢാലോചനയ്ക്കുമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഭവിനും അനീഷയും തമ്മിലുണ്ടായ തര്‍ക്കത്തിന് പിന്നാലെയാണ് സംഭവത്തെക്കുറിച്ച് പുറംലോകമറിഞ്ഞത്. ഞായറാഴ്ച പുലര്‍ച്ചെയോടെയാണ് […]Read More

Kerala

പത്തനംതിട്ടയിൽ നവജാതശിശുവിന്റെ മരണം: മരണകാരണം തലക്കേറ്റ പരിക്ക്

പത്തനംതിട്ട: മെഴുവേലിയിൽ നവജാതശിശു മരിച്ച സംഭവം കൊലപാതകമല്ലെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. 21 കാരി ആരുടെയും അറിവില്ലാതെ വീട്ടിൽ തന്നെ പ്രസവിച്ചിരുന്നു. തലകറങ്ങി ശുചിമുറിയിൽ വീണപ്പോൾ കുഞ്ഞിന്റെ തല നിലത്തിലിടിച്ചതാകാമെന്ന് അന്വേഷണ സംഘത്തിന്റെ നിഗമനം. ഇന്നലെ രാവിലെയായിരുന്നു യുവതി ആശുപത്രിയിൽ ചികിത്സ തേടിയത്. കുഞ്ഞിന്റെ മൃതദേഹം പറമ്പിൽ ഉപേക്ഷിച്ചതായി യുവതിയാണ് ഡോക്ടറോട് വെളിപ്പെടുത്തിയത്. വിവരം പൊലീസിനെ അറിയിക്കുകയും സംഘം സ്ഥലത്തെത്തി ശിശുവിന്റെ മൃതദേഹം കണ്ടെത്തുകയും ചെയ്തു. സംഭവസ്ഥലത്തിന്റെ ദുരൂഹതയും കുഞ്ഞിന്റെ ശരീരത്തിൽ പരിക്കുകൾ കണ്ടെത്തപ്പെട്ടതും തുടക്കത്തിൽ കൊലപാതകമാണെന്ന സംശയം […]Read More

Kerala

പത്തനംതിട്ടയിൽ നവജാത ശിശുവിനെ മരിച്ച നിലയിൽ കണ്ടെത്തി

പത്തനംതിട്ട: മെഴുവേലിയിൽ നവജാത ശിശുവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. 21കാരിയായ യുവതി പ്രസവിച്ച കുഞ്ഞിനെയാണ് ആളൊഴിഞ്ഞ അയൽവീടിന്റെ പറമ്പിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. പോലീസിൻ്റെ പ്രാഥമിക വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ കുഞ്ഞിന് വെറും രണ്ട് ദിവസത്തെ മാത്രം പ്രായമാണുണ്ടായിരുന്നെന്ന് വ്യക്തമാകുന്നു. കുഞ്ഞിന്റെ അമ്മയെ ചികിത്സയ്ക്കായി ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നതായി അധികൃതർ അറിയിച്ചു.Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes