Kerala
Top News
പുതുതലമുറയെ ആകർഷിക്കുന്നതിൽ റാപ്പർ വേടനെ മാതൃകയാക്കണമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന ക്യാമ്പിൽ പരാമർശം
സമരമാർഗങ്ങളിൽ വ്യത്യസ്ത സമീപനങ്ങൾ സ്വീകരിക്കണമെന്ന് യൂത്ത് കോൺഗ്രസ്. പുതുതലമുറയെ ആകർഷിക്കുന്നതിൽ റാപ്പർ വേടനെ മാതൃകയാക്കണമെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന ക്യാമ്പിൽ സമർപ്പിച്ച സംഘടനാ പ്രമേയത്തിലാണ് പരാമർശം. അരാഷ്ട്രീയ പ്രവണതക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കാനായില്ലെന്നത് സംഘടനയുടെ വലിയ വീഴ്ചയാണെന്നും കാലത്തിനനുസരിച്ച് പ്രവർത്തനരീതി പുതുക്കേണ്ടതുണ്ടെന്നും ക്യാമ്പിൽ നിർദ്ദേശം ഉയർന്നു. യൂത്ത് കോൺഗ്രസിൽ അംഗമായി പ്രവർത്തിക്കാനുള്ള പ്രായപരിധി 40 ആയി നിശ്ചയിക്കണമെന്ന ശിപാർശയും പ്രമേയത്തിൽ ഉൾപ്പെടുത്തി. സംഘടനാ ഭാരവാഹിത്വത്തിൽ അനർഹരായ ആളുകൾ കടന്നുകൂടുന്നതായി ശക്തമായ വിമർശനങ്ങളും ഉയർന്നു. Tag: Youth Congress […]Read More