Latest News

Tags :nilamboor

Kerala Politics

നിലമ്പൂർ നാളെ പോളിം​ഗ് ബൂത്തിലേക്ക്

കൊട്ടികലാശവും പ്രചാരണ ആവേശവും കഴിഞ്ഞ് ജനവിധി തേടാനൊരുങ്ങുകയാണ് നിലമ്പൂർ. ഇടതു സ്വതന്ത്രനായിരുന്ന പി.വി.അൻവർ എംഎൽഎ സ്ഥാനം രാജിവെച്ച് ഇറങ്ങിയത് മുതൽ നിലമ്പൂർ മണ്ഡലത്തിന്റെ രാഷ്ട്രീയ കഥാവഴിയിൽ ട്വിസ്റ്റുകളുണ്ടാവുന്നത്. ഉപതെരഞ്ഞടുപ്പ് കഴിയുന്നതോടെ നിലമ്പൂർ തിരിച്ചുപിടിക്കാൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ്, നിലനിർത്താൻ കഴിയുമെന്ന പ്രതീക്ഷയാണ് എൽഡിഎഫിനുള്ളത്. നിലമ്പൂരിലെ ജനത കെെവിടില്ലെന്ന വിശ്വാസത്തിലാണ് തൃണമൂൽ കോൺഗ്രസ്സ് നേതാവായ പിവി അൻവറും, ബി.ജെ.പി സ്ഥാനാർത്ഥിയായ മോഹൻ ജോർജ് പിടിക്കുന്ന വോട്ടുകളും, നിലമ്പൂരിലെ വിധിയെഴുത്തിൽ നിർണ്ണായകമാകും. രണ്ട് ലക്ഷത്തി മുപ്പത്തിരണ്ടായിരത്തിലേറെ വോട്ടേഴ്സാണ് വിധിയെഴുതുക. സുരക്ഷയൊരുക്കാൻ […]Read More

Kerala

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം അവസാനഘട്ടത്തിലേക്ക്; പ്രധാനനേതാക്കൾ മണ്ഡലത്തിൽ

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം അവസാനഘട്ടത്തിലേക്ക്. പരസ്യപ്രചാരണം ഒരു ദിവസം കൂടെ മാത്രം ബാക്കി നിൽക്കെ മൂന്നു മുന്നണികളിലെും പ്രധാനനേതാക്കൾ മണ്ഡലത്തിൽ തുടരുകയാണ്. ആര്യാടൻ ഷൗക്കത്തിനായി പ്രിയങ്കാഗാന്ധിയും. എം സ്വരാജിനായി മുഖ്യമന്ത്രി പിണറായി വിജയനും പ്രചാരണം നടത്തി. പിവി അൻവറിനായി തൃണമൂൽ എംപി യൂസഫ് പത്താനും പ്രചാരണം നടത്തി. എൻഡിഎ സ്ഥാനാർഥി മോഹൻ ജോർജിന്റെ പ്രചാരണത്തിനായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഉൾപ്പെടെയുള്ളർ നിലമ്പൂരിലുണ്ട്. നിലമ്പൂരിൽ പി.വി. അൻവർ കരുത്ത് തെളിയിക്കുമെന്ന് തൃണമൂൽ എംപി യൂസഫ് […]Read More

Kerala

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ; സുതാര്യമായ തിരഞ്ഞെടുപ്പ് നടപടികള്‍ ഉറപ്പാക്കുന്നതിനുള്ള പരിശോധനകളുമായി ജനങ്ങള്‍ സഹകരിക്കണമെന്നും

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നടപ്പിലാക്കുന്നതിന്റെ ഭാഗമായി സുതാര്യമായ തിരഞ്ഞെടുപ്പ് നടപടികള്‍ ഉറപ്പാക്കുന്നതിനുള്ള പരിശോധനകളുമായി ജനങ്ങള്‍ സഹകരിക്കണമെന്നും ജില്ലാ ഇലക്ഷന്‍ ഓഫീസര്‍. മണ്ഡലത്തിൽ പെരുമാറ്റച്ചട്ടം നടപ്പിലാക്കുന്നതിന്റെ ഭാഗമായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ വാഹന പരിശോധന നടത്തുന്നതുമായി ബന്ധപ്പെട്ട മാധ്യമ റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടതായും സ്വതന്ത്രവും നീതിയുക്തവും സുതാര്യമായ തിരഞ്ഞെടുപ്പ് നടപടികള്‍ ഉറപ്പാക്കുന്നതിനുള്ള പരിശോധനകളുമായി ജനങ്ങള്‍ സഹകരിക്കണമെന്നും ജില്ലാ ഇലക്ഷന്‍ ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ് വ്യക്തമാക്കി. മാതൃകാ പെരുമാറ്റച്ചട്ടം നടപ്പിലാക്കുന്നതിന്റെ ഭാഗമായി, നിലമ്പൂര്‍ മണ്ഡലത്തില്‍ 10 സ്റ്റാറ്റിക് സര്‍വൈലന്‍സ് […]Read More

Kerala

നിലമ്പൂരില്‍ ഷാഫി പറമ്പിലും രാഹുല്‍ മാങ്കൂട്ടത്തിലും സഞ്ചരിച്ച വാഹത്തിൽ പൊലീസ് പരിശോധന

നിലമ്പൂരില്‍ കോണ്‍ഗ്രസ് നേതാക്കളുടെ വാഹനത്തില്‍ പരിശോധന. ഇന്നലെ രാത്രിയാണ് ഷാഫി പറമ്പില്‍, രാഹുല്‍ മാങ്കൂട്ടത്തില്‍ എന്നിവരുടെ വാഹനത്തില്‍ പരിശോധന നടന്നത്. ഷാഫി പറമ്പിലാണ് വാഹനം ഓടിച്ചിരുന്നത്. ഒപ്പം രാഹുല്‍ മാങ്കൂട്ടത്തിലുമുണ്ടായിരുന്നു. നിലമ്പൂര്‍ നഗരത്തിലേക്ക് വരികയായിരുന്നു ഇരുവരും. വാഹനത്തിലെ പെട്ടിയില്‍ വസ്ത്രങ്ങളും പുസ്തകങ്ങളുമാണ് ഉണ്ടായിരുന്നത്. ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു പരിശോധന. നിലമ്പൂര്‍ വടപുറത്ത് വച്ചായിരുന്നു വാഹനം പരിശോധിച്ചത്. വാഹനത്തില്‍ ഉണ്ടായിരുന്ന പെട്ടി തുറന്ന് പരിശോധന നടത്തി. വസ്ത്രങ്ങളും പുസ്തകങ്ങളുമാണ് പെട്ടിയില്‍ ഉണ്ടായിരുന്നത്. പരിശോധന വേളയില്‍ ഷാഫി പറമ്പിലും […]Read More

Kerala

ആശാവർക്കേഴ്സ് ഇന്ന് നിലമ്പൂർ മണ്ഡലത്തിലെത്തും; ചന്തക്കുന്നിൽ നിന്ന് നിലമ്പൂർ ടൗണിലേക്ക് പ്രകടനം നടത്തും

സർക്കാരിനെതിരെ പ്രചാരണവുമായി സമരം നടത്തുന്ന ആശാവർക്കേഴ്സ് ഇന്ന് നിലമ്പൂർ മണ്ഡലത്തിലെത്തും. മുന്നണികളുടെ പ്രധാന നേതാക്കൾ മണ്ഡലത്തിൽ ക്യാമ്പ് ചെയ്യുകയാണ്. ഇന്ന് ചന്തക്കുന്നിൽ നിന്ന് നിലമ്പൂർ ടൗണിലേക്ക് പ്രകടനം നടത്തും.നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന് ഏഴു ദിവസങ്ങൾ മാത്രം ശേഷിക്കെയാണിത്. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ആര്യാടൻ ഷൗക്കത്തിനായി വോട്ട് ചോദിച്ച് ഇന്നെത്തും. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്, ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ തുടങ്ങിയവർ മണ്ഡലത്തിലുണ്ട്. അതേസമയം നിലമ്പൂരിൽ […]Read More

Kerala

എൽഡിഎഫിന്റെ സർപ്രൈസ്; പാർട്ടി ചിഹ്നത്തിൽ തന്നെ മത്സരിക്കും; നിലമ്പൂരിൽ എം സ്വരാജ് സ്ഥാനാർഥി

മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി എം സ്വരാജിനെ പ്രഖ്യാപിച്ചു. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമാണ് എം സ്വരാജ്. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം സെക്രട്ടറി എം വി ഗോവിന്ദനാണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്. ഇതോടെ നിലമ്പൂർ തെരഞ്ഞെടുപ്പിൽ പോരാട്ടം കനക്കും. രാഷ്ട്രീയ പോരാട്ടത്തിന് സ്വരാജ് മികച്ച സ്ഥാനാർഥിയാണെന്ന് എംവി ​ഗോവിന്ദൻ പറഞ്ഞു. നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്- സിപിഎം മത്സരിക്കും. രാഷ്ട്രീയ പ്രാധാന്യമുള്ള മണ്ഡലമാണ്. സഖാവ് കുഞ്ഞാലിയുടെ നാടാണ്. പിവി അൻവർ ഇടത് മുന്നണിയെ വഞ്ചിച്ചു. അൻവർ ഒറ്റുകൊടുത്തു […]Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes