നിലമ്പൂരിൽ വോട്ടെടുപ്പ് നടക്കുന്ന ബൂത്ത് നമ്പർ 2-ൽ വിവിപാറ്റ് യന്ത്രത്തിൽ തകരാർ ഉണ്ടായതായി യുഡിഎഫ് പരാതി നൽകി. പരാതിയെ തുടർന്ന് അധികൃതർ വോട്ടെടുപ്പ് താൽക്കാലികമായി നിർത്തിവെച്ചു. നിലവിൽ ഈ ബൂത്തിൽ 41 പേർ വോട്ടുചെയ്തിരുന്നുവെന്നാണ് വിവരം. യന്ത്രത്തിലെ തകരാർ എന്താണെന്ന് വ്യക്തമാക്കാൻ ബൂത്തിലെ ഉദ്യോഗസ്ഥർ മുതിർന്ന ഓഫിസർമാരുമായി സംസാരിച്ചു വരികയാണ്. ഇതിന് മുമ്പും ബൂത്ത് നമ്പർ 2-ൽ വെളിച്ചക്കുറവിനെക്കുറിച്ച് യുഡിഎഫ് പരാതിപ്പെട്ടിരുന്നു. മറ്റൊരു ബൂത്തിലുള്ള വിവിപാറ്റ് തകരാറ് നേരത്തെ പരിഹരിച്ചിരുന്നുവെന്നും അതിനുശേഷം അവിടെ വോട്ടെടുപ്പ് പുനരാരംഭിച്ചതായും അധികൃതർ […]Read More
Tags :Nilambur by-election
നിലമ്പൂർ: നിലമ്പൂരിൽ എൽ ഡി എഫ് സ്ഥാനാർത്ഥി എം സ്വരാജ് വോട്ട് രേഖപ്പെടുത്തി. ” നല്ല ആത്മവിശ്വാസം ഉണ്ട് ഒരു ഘട്ടത്തിലും ആശങ്ക തോന്നിയിട്ടില്ല, നൂറ് ശതമാനം വോട്ട് രേഖപ്പെടുത്തുമ്പോഴാണ് ജനാധിപത്യം പൂർണ്ണമാകുന്നത്. പ്രതീക്ഷിച്ചതിൽ കൂടുതൽ പിന്തുണയും ഐക്യദാർഢ്യം മണ്ഡലത്തിൽ നിന്ന് ലഭിച്ചു” എം സ്വരാജ് പറഞ്ഞു.Read More
നിലമ്പൂരിനെ ആവേശത്തിലാഴ്ത്തി പരസ്യ പ്രചാരണത്തിന് കൊട്ടിക്കലാശം. മൂന്ന് മുന്നണി സ്ഥാനാര്‍ഥികളുടെയും റോഡ് ഷോ, ഉച്ചതിരിഞ്ഞാണ് നിലമ്പൂർ ടൗണിലെത്തിയത്. കനത്ത മഴയിലും അണികളുടെ ആവേശം ചോർന്നില്ല. എന്നാല്‍, കൊട്ടിക്കലാശമില്ലാതെ, വീടുകള്‍ കയറി വോട്ടഭ്യര്‍ഥിക്കുകയായിരുന്നു പി വി അന്‍വര്‍. മറ്റന്നാള്‍ ആണ് നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ്. 25 നാള്‍ നീണ്ടുനിന്ന പരസ്യപ്രചാരണമാണ് അവസാനിച്ചിരിക്കുന്നത്. എൽഡിഎഫിനെ സംബന്ധിച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം പാര്‍ട്ടി ചിഹ്നത്തില്‍ എം സ്വരാജ് സ്ഥാനാര്‍ഥിയാകുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. ആവേശത്തിലായിരുന്നു. ആര്യാടന്‍ മുഹമ്മദിന്റെ കോട്ട ഇക്കുറി തിരികെ പിടിക്കുമെന്ന ആത്മവിശ്വാസമാണ് […]Read More
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. നിലമ്പൂർ നഗരത്തിലെ വിവിധ ഭാഗങ്ങളിൽ ഓരോ മുന്നണികൾക്കും പ്രത്യേകമായി കൊട്ടിക്കലാശത്തിനായി ഇടം അനുവദിച്ചിരിക്കുകയാണ്. മഹാറാണി ജംഗ്ഷനിൽ നടക്കുന്ന എൽഡിഎഫിന്റെ കൊട്ടിക്കലാശത്തിൽ എം. സ്വരാജ് പങ്കെടുക്കും. അർബൻ ബാങ്ക് സമീപം യുഡിഎഫ് സ്ഥാനാർത്ഥിയായ ആര്യാടൻ ഷൗക്കത്തിൻ്റെ കൊട്ടിക്കലാശം നടക്കും. പി.വി. അൻവറിന് ചന്തകുന്നിലാണ് സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്.സുരക്ഷ ഉറപ്പാക്കുന്നതിനായി ഏഴ് ഡിവൈഎസ്പിമാരുടെ മേൽനോട്ടത്തിൽ 773 പൊലീസുകരെ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുണ്ട്. വൈകുന്നേരം മൂന്ന് മണി മുതൽ ആറ് മണി വരെയാണ് കൊട്ടികലാശം.Read More
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വീണ്ടുമെത്തും. ഏഴ് പഞ്ചായത്തുകളിലുമായി മുഖ്യമന്ത്രി മൂന്ന് ദിവസം പര്യടനം നടത്തും. ഇന്ന് വൈകിട്ട് 4ന് ചുങ്കത്തറയിലും 5 ന് മുത്തേടത്തുമാണ് മുഖ്യമന്ത്രിയെത്തുക. കോൺഗ്രസ് നേതാവും വയനാട് എംപിയുമായ പ്രിയങ്കാ ഗാന്ധിയും ഇന്ന് നിലമ്പൂരിൽ എത്താനിരുന്നതാണ്. അഹമ്മദാബാദ് വിമാന ദുരന്തത്തെ തുടർന്ന് യാത്ര 15 ലേക്ക് മാറ്റി. പി വി അൻവറിനു വേണ്ടി 15 ന് മുൻ ക്രിക്കറ്റ് താരവും തൃണമൂൽ എംപിയുമായ യൂസഫ് പഠാനും എത്തും. നിലമ്പൂർ […]Read More