Latest News

Tags :Nilambur by election 2025

Kerala

‘നിലമ്പൂർ ഫലം ഭരണത്തിന്റെ വിലയിരുത്തലല്ല’- എം സ്വരാജ്

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന്റെ ഫലത്തെ എൽഡിഎഫ് ഭരണത്തിന്റെ വിലയിരുത്തലായി കാണുന്നില്ലെന്ന് എൽഡിഎഫ് സ്ഥാനാർഥി എം. സ്വരാജ് പ്രതികരിച്ചു. എൻഡിഎഫ് ചില വിഷയങ്ങൾ ഉയർത്തിയിരുന്നു. ജനങ്ങൾക്ക് അതിൽ തെറ്റിദ്ധാരണ ഉണ്ടായോ എന്നത് പരിശോധിക്കേണ്ടതുണ്ട്. ഞങ്ങൾ ഉയർത്തിയത് വികസനവുമായി ബന്ധപ്പെട്ടും ജനങ്ങളെ നേരിട്ട് ബാധിക്കുന്ന വിഷയങ്ങളുമായിരിന്നു. തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ യുഡിഎഫ് സ്ഥാനാർഥിയായ ആര്യാടൻ ഷൗക്കത്തിനെ അഭിനന്ദിക്കുന്നതായും ഫലം സൂക്ഷ്മമായി വിശകലനം ചെയ്ത് ആവശ്യമായതെല്ലാം ഉൾക്കൊള്ളുമെന്നും സ്വരാജ് വ്യക്തമാക്കി.Read More

Kerala

‘ഒൻപത് വർഷമായി അവഗണിക്കപ്പെട്ട നിലമ്പൂരിലെ ജനങ്ങളുടെ വിജയമാണിത്’- ആര്യാടൻ ഷൗക്കത്ത്

നിലമ്പൂർ: ഒൻപത് വർഷമായി അവഗണിക്കപ്പെട്ട നിലമ്പൂരിലെ ജനതയുടെ വിജയമാണിതെന്ന് ആര്യാടൻ ഷൗക്കത്ത്. കേരളത്തിലെ ജനങ്ങളുടെ വിജയമാണിതെന്നും പിണറായി സർക്കാരിനെതിരെയുള്ള ജനരോക്ഷം നിലമ്പൂർ ഏറ്റെടുത്തെന്നും ഷൗക്കത്ത് പറഞ്ഞു.Read More

Kerala

പ്രതീക്ഷിച്ച ലീഡിലേക്ക് യുഡിഎഫ് മുന്നേറുന്നു – സാദിഖലി തങ്ങൾ

നിലമ്പൂരിൽ പ്രതീക്ഷിച്ച ലീഡലേക്ക് യുഡിഎഫ് മുന്നേറുകയാണ്. സന്തോഷകരമായ വാർത്തയാണ് വരുന്നതെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ്‌ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.Read More

Kerala

യുഡിഎഫ് പ്രതീക്ഷിച്ച വിജയത്തിലേക്ക് അടുക്കുന്നു – കെപിസിസി പ്രസിഡന്റ്

നിലമ്പൂർ: യുഡിഎഫ് പ്രതീക്ഷിച്ച വിജയത്തിലേക്ക് അടുക്കുന്നെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു. ചില സ്ഥലങ്ങളിൽ അൻവറിന് കൂടുതൽ വോട്ട് കിട്ടിയിട്ടുണ്ട് യുഡിഎഫ് വോട്ടുകൾ അൻവറിനു പോയിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു. നിലമ്പൂരിൽ പ്രതിഫലിക്കുന്നത് ഭരണവിരുദ്ധ വികാരമാണെന്നും സണ്ണി ജോസഫ് പറഞ്ഞു.Read More

Kerala

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: ലീഡ് കുറയാതെ ആര്യാടൻ ഷൗക്കത്ത് മുന്നേറുന്നു

നിലമ്പൂർ: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ അഞ്ചാം ഘട്ടം കഴിയുമ്പോൾ ലീഡ് കുറയാതെ ആര്യാടൻ ഷൗക്കത്ത് മുന്നേറുന്നു. ആദ്യ റൗണ്ടിൽ 419 വോട്ടുകളുടെ ലീഡാണ് യുഡിഎഫിന് ലഭിച്ചത്. രണ്ടാം റൗണ്ടിൽ 1239 ആയി. മൂന്നാം റൗണ്ട് ആയതോടെ 1449 വോട്ടുകളുടെ ലീഡിൽ യുഡിഎഫെത്തി. നാലാം റൗണ്ടിൽ 837 വോട്ടിന്റെ ലീഡും അഞ്ചാം റൗണ്ട് എത്തിയപ്പോൾ 3890 ലേക്ക് എത്തി. ആറാം റൗണ്ട് പിന്നിടുമ്പോൾ 4751 ലീഡും ഏഴാം റൗണ്ടിൽ 5123 ലീഡും നേടി.Read More

Kerala

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: ആര്യാടൻ ഷൗക്കത്ത് മുന്നിൽ, ആദ്യ ബൂത്തിൽ സ്വരാജ് മൂന്നാമത് പിന്നാലെ

നിലമ്പൂരിൽ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് 419 വോട്ടിന്റെ ലീഡിൽ മുന്നിൽ. വഴിക്കടവിലെ തണ്ണിക്കടവ് എയുപി സ്കൂളിലെ ബൂത്ത്‌ ഒന്നിലെ വോട്ടുകളാണ് എണ്ണിയത്. ആദ്യ ബൂത്തിൽ സ്വരാജ് മൂന്നാമതാണ്. ചുങ്കത്തറ മാർത്തോമാ ഹയർ സെക്കന്ററി കോളേജിലാണ് വോട്ടെണ്ണൽRead More

Kerala

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: വോട്ടെണ്ണൽ ആരംഭിച്ചു

നിലമ്പൂർ: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ ആരംഭിച്ചു. ഏഴരയോടെ സ്ട്രോങ്ങ്‌ റൂം തുറന്നു. ചുങ്കത്തറ മാർത്തോമാ കോളേജിലാണ് വോട്ടെണ്ണൽ നടക്കുന്നത്. പോസ്റ്റൽ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. ശേഷം ഇവിഎം വോട്ടുകൾ എണ്ണി തുടങ്ങും. 19 റൗണ്ടുകളിലായി 263 ബൂത്തിലെ വോട്ടുകളെണ്ണും.Read More

Kerala

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: വോട്ടെണ്ണൽ നാളെ

നിലമ്പൂർ: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന്റെ ഫലം തിങ്കളാഴ്ച പ്രഖ്യാപിക്കും. വോട്ടെണ്ണൽ ചുങ്കത്തറ മാർത്തോമ കോളേജിലാണ് നടക്കുക. രാവിലെ 8 മണിയോടെ വോട്ടെണ്ണൽ ആരംഭിക്കും. ഏറ്റവും ഉയർന്ന പോളിംഗ് ശതമാനം (77.25) രേഖപ്പെടുത്തിയത് അമരമ്പലം പഞ്ചായത്തിലാണ്. എൽഡിഎഫ് ഭരിക്കുന്ന ഈ പഞ്ചായത്തിൽ എൽഡിഎഫിന് വലിയ പ്രതീക്ഷയുണ്ട്. രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ള പോളിംഗ് ശതമാനം കരുളായിയും പോത്തുകല്ലുമാണ്. ഏറ്റവും കൂടുതൽ പേർ വോട്ട് ചെയ്തത് വഴിക്കടവ് പഞ്ചായത്തിലാണ്. 29,320 പേർ. ഏറ്റവും ഒടുവിലായി തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട കണക്കുപ്രകാരം പോളിങ് ശതമാനം […]Read More

Kerala

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: വോട്ടെണ്ണൽ തിങ്കളാഴ്ച്ച

നിലമ്പൂർ: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന്റെ വോട്ട് എണ്ണൽ തിങ്കളാഴ്ച രാവിലെ 8 മണിയോടെ ചുങ്കത്തറ മാർത്തോമാ ഹയർസെക്കൻഡറി സ്കൂളിൽ വച്ച് നടക്കും. വരണാധികാരിയായ പെരിന്തൽമണ്ണ സബ് കളക്ടർ, 29 കൗണ്ടിംഗ് സൂപ്പർവൈസർമാർ, കൗണ്ടിംഗ് അസിസ്റ്റന്റുമാർ, കൗണ്ടിംഗ് സ്റ്റാഫ്, മൈക്രോ ഒബ്സർവർമാർ, ഏഴ് എ. ആർ.ഒ ഉൾപ്പടെ 123 ഉദ്യോഗസ്ഥരെയാണ് വോട്ടെണ്ണലിന് നിയോഗിച്ചിട്ടുള്ളത്Read More

Kerala

നിലമ്പൂർ വിധിയെഴുതി: പോളിംഗ് 73.26 ശതമാനം

മലപ്പുറം: നിലമ്പൂർ ഉപാതിരഞ്ഞെടുപ്പിൽ 73.25 ശതമാനം പോളിംഗ് രേഖപ്പെടുത്തി. 263 പോളിംഗ് ബൂത്തുകളിലായി രാവിലെ 7 മണി മുതൽ വൈകുന്നേരം 6 മണി വരെയായിരുന്നു പോളിംഗ്. 2021 ലെ പോളിംഗ് അനുസരിച് ഇത്തവണ പോളിംഗ് ശതമാനം കുറഞ്ഞു. 2021 ൽ 76.5 ശതമാനമായിരുന്നു. പ്രതികൂല കാലാവസ്ഥയെ അവഗണിച്ച് വോട്ടർമാർ രാവിലെ മുതൽ ബൂത്തുകളിൽ സജീവമായിരുന്നു.എൽഡിഎഫ് സ്ഥാനാർത്ഥി എം. സ്വരാജ് വിജയത്തിൽ ഉറച്ച വിശ്വാസം പ്രകടിപ്പിച്ചു. ‘ജനാധിപത്യത്തിന് അനുകൂലമായ അന്തരീക്ഷമാണ് നിലമ്പൂരിൽ ഉണ്ടാകുന്നത്’ എന്നും അദ്ദേഹം പറഞ്ഞു. ‘യുഡിഎഫിന് […]Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes