Latest News

Tags :Nipah

Health Kerala Top News

നിപ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട സ്ത്രീ മരിച്ചു; മരണകാരണം സ്ഥിരീകരിക്കാൻ പരിശോധനഫലം കാത്ത് ആരോഗ്യമേഖല

മലപ്പുറം ജില്ലയിൽ നിപ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട ഒരു സ്ത്രീ മരിച്ചു. കോട്ടക്കൽ സ്വദേശിനിയാണ് മരിച്ചത്. മങ്കടയിൽ നിപ ബാധിച്ച് മരിച്ച യുവതിയോടൊപ്പം ആശുപത്രിയുടെ തീവ്രപരിശോധന വിഭാഗത്തിൽ ചികിത്സയിൽ ആയിരുന്ന വ്യക്തിയാണ്. മരണശേഷം മൃതദേഹം ബന്ധുക്കൾ സംസ്കരിക്കാൻ ശ്രമിച്ചെങ്കിലും ആരോഗ്യ വകുപ്പ് ഇടപെട്ട് തടഞ്ഞു. നിപ വൈറസ് സ്ഥിരീകരിക്കപ്പെടുകയോ ഇല്ലയോ എന്നതിന്റെ പരിശോധനാ ഫലം ലഭിക്കുന്നതുവരെ സംസ്‌കാര നടപടികൾ പുരോഗമിക്കരുതെന്ന് ആരോഗ്യ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. മലപ്പുറത്ത് നിപ ബാധിതരുമായി സമ്പർക്കം ഉണ്ടായവരുടെ എണ്ണം 241 ആയി. ഇതിൽ […]Read More

Kerala

നിപ ബാധിച്ച പാലക്കാട് സ്വദേശിനിയുടെ നില ഗുരുതരമായി തുടരുന്നു

പാലക്കാട്: നിപ വൈറസ് ബാധിച്ച പാലക്കാട് സ്വദേശിനിയായ 38 കാരിയുടെ നില അതീവ ഗുരുതരമായി തുടരുന്നു. നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. മലപ്പുറം, പാലക്കാട് ജില്ലകളിലായി 461 പേരെ സമ്പർക്ക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവരിൽ 27 പേർക്ക് രോഗം ബാധിക്കാനുള്ള സാധ്യത കൂടുതലുള്ള ഹൈറിസ്ക് വിഭാഗത്തിലാണ്. വൈറസ് പടരാനുള്ള സാധ്യത മറികടക്കാൻ ഈ രണ്ട് ജില്ലകളിലെ കണ്ടെയ്ൻമെൻറ് സോണുകളിൽ നിയന്ത്രണങ്ങൾ തുടരുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. പാലക്കാട് ജില്ലയിൽ മാത്രം 3000ത്തോളം വീടുകളിൽ ആരോഗ്യപ്രവർത്തകർ ഇൻസ്പെക്ഷൻ നടത്തി. […]Read More

Kerala

നിപ: സമ്പർക്ക പട്ടികയിൽ 461 പേർ: ആരോഗ്യ മന്ത്രി വീണ ജോർജ്

തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ട് ജില്ലകളിലായി 461 പേർ നിപ സമ്പർക്ക പട്ടികയിൽ ഉള്‍പ്പെട്ടതായി ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. ഇവരിൽ 209 പേർ പാലക്കാട് നിന്നും 252 പേർ മലപ്പുറത്ത് നിന്നും ആണെന്ന് മന്ത്രി വ്യക്തമാക്കി. 27 പേരെ ഹൈ റിസ്ക് വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവരിൽ നാല് പേർക്ക് പനി ലക്ഷണങ്ങളുണ്ട്. 48 പേരിൽ നിന്നെടുത്ത സാമ്പിളുകൾ പരിശോധിച്ചപ്പോൾ 46 എണ്ണം നെഗറ്റീവായതായി സ്ഥിരീകരിച്ചു. ആരോഗ്യവകുപ്പ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.Read More

Kerala

നിപ; സമ്പർക്ക പട്ടികയിലെ ഒരാൾ ഇതര സംസ്ഥാനക്കാരൻ, ആശങ്ക വേണ്ടെന്ന് മന്ത്രി വീണാ

പാലക്കാട് നിപ സ്ഥിരീകരിച്ച പെരിന്തൽമണ്ണയിൽ നിന്ന് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റിയ തച്ചനാട്ടുകര സ്വദേശിനിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. രോഗിയുടെ മൊബൈൽ ടവർ ലൊക്കേഷൻ പൊലീസ് പരിശോധിച്ചപ്പോൾ യുവതിയുമായി സമ്പർക്ക പട്ടികയിലുള്ള ഒരു വ്യക്തിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇയാളുടെ അവസാന ടവർ ലൊക്കേഷൻ മലപ്പുറം ജില്ലയാണെന്നാണ് മനസിലാക്കാൻ സാധിച്ചത്. ഇയാൾ മണ്ണാർക്കാട് ക്ളീനിക്കിലേക്ക് വന്ന ഇതര സംസ്ഥാനക്കാരനാണെന്നാണ് നിഗമനം. സമ്പർക്ക പട്ടികയിൽ 173 പേരാണ് ഉള്ളത്. ഇതിൽ നൂറു പേർ പ്രാഥമിക പട്ടികയിൽ ഉൾപ്പെടുന്നവരാണ്. […]Read More

Kerala

നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 383 പേര്‍; ആരോഗ്യമന്ത്രി ഉന്നതതല യോഗം ചേര്‍ന്നു

സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ നിലവില്‍ ആകെ 383 പേര്‍ ഉള്ളതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മലപ്പുറം ജില്ലയില്‍ നിപ ബാധിച്ച വ്യക്തിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള 241 പേര്‍ നിരീക്ഷണത്തിലാണ്. പാലക്കാട് 142 പേര്‍ നിരീക്ഷണത്തിലാണ്. ആകെ സമ്പര്‍ക്ക പട്ടികയിലുള്ളവരില്‍ 94 പേര്‍ കോഴിക്കോട് ജില്ലയിലും 2 പേര്‍ എറണാകുളം ജില്ലയിലുമാണ്. മലപ്പുറത്ത് 12 പേരാണ് ചികിത്സയിലും 5 പേര്‍ ഐസിയുലുമാണ്. പാലക്കാട് 4 പേര്‍ ഐസൊലേഷനില്‍ ചികിത്സയിലാണ്. മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. ചികിത്സയ്ക്കായി എത്തുന്ന […]Read More

Kerala

പാലക്കാട് നിപ ബാധിച്ച് ചികിത്സയിലുള്ള യുവതിയുടെ നിലഗുരുതരം

പാലക്കാട്: പാലക്കാട് നാട്ടുകാലിൽ നിപ ബാധിച്ച് ചികിത്സയിലുള്ള യുവതിയുടെ നിലഗുരുതരം. യുവതിയുടെ ബന്ധുവായ ഒരു കുട്ടിക്ക് കൂടി പനി സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കൽ കോളജിലാണ് യുവതി ചികിത്സയിലുള്ളത്. പാലക്കാട് ജില്ലയില്‍ നിപ സ്ഥിരീകരിച്ച രോഗിയുടെ സമ്പര്‍ക്കപ്പട്ടികയിലുള്ള 142 പേര്‍ നിരീക്ഷണത്തിലാണ്. ആകെ സമ്പര്‍ക്ക പട്ടികയിലുള്ളവരില്‍ 94 പേര്‍ കോഴിക്കോട് ജില്ലയിലും, രണ്ട് പേര്‍ എറണാകുളം ജില്ലയിലുമാണ് നിരീക്ഷണത്തിലുള്ളത്. നിലവിൽ സംസ്ഥാനത്ത് 383 പേർ സമ്പർക്ക പട്ടികയിലുള്ളതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.Read More

Health Kerala Top News

ചികിത്സയിലിരിക്കെ മരിച്ച മലപ്പുറം മങ്കട സ്വദേശിനിയായ 18 വയസ്സുകാരിക്ക് നിപ സ്ഥിരീകരിച്ചു

ചികിത്സയിലിരിക്കെ മരിച്ച മലപ്പുറം മങ്കട സ്വദേശിനിയായ 18 വയസ്സുകാരിക്ക് നിപ സ്ഥിരീകരിച്ചു. അന്തിമ സ്ഥിരീകരണത്തിനായി സാമ്പിൾ പൂനെ വൈറോളജി ലാബിലേക്ക് അയച്ചു. രോഗലക്ഷങ്ങളോടെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയ യുവതിയെ കഴിഞ്ഞ മാസം 28-നാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. ഈ മാസം ഒന്നിനാണ് മരണം സംഭവിച്ചത്. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ച് പോസ്റ്റ്മോർട്ടം നടത്തുകയായിരുന്നു. പ്രാഥമിക പരിശോധനയിൽ നിപ സ്ഥിരീകരിച്ചതിനാൽ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഒരു ഡോക്ടറും രണ്ടു ജീവനക്കാരും ഹോം ക്വാറന്റൈനിലാണ്. […]Read More

Kerala

വീണ്ടും നിപ? പ്രാഥമിക പരിശോധനയിൽ 38കാരിക്ക് രോഗബാധ

പാലക്കാട്: സംസ്ഥാനത്ത് വീണ്ടും നിപ ബാധയെന്ന് സംശയം. പാലക്കാട് നാട്ടുകൽ സ്വദേശിയായ 38കാരിയെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക പരിശോധനയിൽ രോഗബാധ സ്ഥിരീകരിച്ചു. യുവതിക്ക് എവിടെ നിന്നാണ് രോഗബാധയേറ്റതെന്ന് വ്യക്തമായിട്ടില്ല. അതേസമയം സമ്പ‍ർക്ക പട്ടികയിൽ വന്നവരെ കൂടെ ആരോഗ്യ വകുപ്പ് അധികൃതർ നിരീക്ഷിക്കുന്നുണ്ട്. യുവതിയുടെ ആരോഗ്യ സ്ഥിതി സംബന്ധിച്ച് വ്യക്തമായ വിവരങ്ങൾ ലഭ്യമായിട്ടില്ല. Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes