ന്യൂഡൽഹി: ഇറാൻ-ഇസ്രായേൽ സംഘർഷം തുടരുന്നതിനിടെ ഇരു രാജ്യങ്ങളിലും കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലേക്ക് തിരിച്ചെത്തിക്കുന്ന പ്രവർത്തനങ്ങൾ ത്വരിതമായി നടക്കുകയാണ്. ഇസ്രായേലിൽ നിന്നുള്ള 18 മലയാളികൾ കൂടി ഇന്ത്യയിലെത്തിയതോടെ, ആകെ തിരിച്ചെത്തിയ മലയാളികളുടെ എണ്ണം 31 ആയി. 165 ഇന്ത്യക്കാരായിരുന്നു ഈ വിമാനത്തിൽ യാത്ര ചെയ്തിരുന്നത്. ഇറാനിൽ നിന്ന് ഇതുവരെ 18 മലയാളികളെയാണ് തിരിച്ചെത്തിക്കാൻ കഴിഞ്ഞത്. ‘ഓപ്പറേഷൻ സിന്ധു’ എന്ന പേരിലാണ് ഇന്ത്യക്കാരെ ഇസ്രായേലിലും ഇറാനിലുമായി സുരക്ഷിതമായി നാട്ടിലേക്ക് എത്തിക്കുന്നത്. ഇറാനിൽ വ്യോമപാത താൽക്കാലികമായി അടച്ചിരുന്നെങ്കിലും ഇന്ത്യക്കാരെ മാറ്റിപാർപ്പിക്കാൻ പ്രത്യേകമായി […]Read More
Tags :Operation sindhu
ന്യൂഡൽഹി: ഓപ്പറേഷൻ സിന്ധുവിന്റെ ഭാഗമായി ഇറാനിൽ നിന്ന് മലയാളികൾ നാട്ടിലേക്ക് മടങ്ങിയെത്തി. പുലർച്ചെ എത്തിയ വിമാനത്തിൽ 14 മലയാളികൾ തിരിച്ചെത്തി. ഇതിൽ 12 പേർ വിദ്യാർത്ഥികളാണ്. ഇതുവരെ രണ്ടായിരത്തിലധികം ഇന്ത്യക്കാരാണ് ഈ ഓപ്പറേഷനിലൂടെ തിരിച്ചെത്തിയതെന്ന് റിപ്പോർട്ടുകൾ പറയുന്നു.Read More
ന്യൂഡൽഹി: ഇറാനിൽ കുടുങ്ങിയ ഇന്ത്യൻ വിദ്യാർത്ഥികളുമായി ആദ്യ വിമാനം ഡൽഹിയിലെത്തി. വെള്ളിയാഴ്ച രാത്രിയാണ് വിമാനം ഡൽഹിയിലെത്തിയത്. വിമാനത്തിൽ ഉണ്ടായിരുന്നവരിൽ ഏറെയും ജമ്മു കാശ്മീരിൽ നിന്നുള്ളവരായിരുന്നു. ആകെ 290 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഓപ്പറേഷൻ സിന്ധുവിന്റെ ഭാഗമായി മഹാൻ എയറിന്റെ ചാർറ്റേർഡ് വിമാനങ്ങൾ വഴി ഏകദേശം 1000 ഇന്ത്യക്കാരെയാണ് ഇറാനിൻ നിന്ന് തിരിച്ചെത്തിക്കുന്നത്. മൂന്ന് പ്രേത്യേക വിമാനങ്ങളിലാണ് ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നത്.Read More
ഇസ്രയേല്‍- ഇറാന്‍ സംഘര്‍ഷം; ഓപ്പറേഷന്‍ സിന്ധുവിന്റെ ഭാഗമായി ഇറാനില്‍ നിന്ന് വിദ്യാര്‍ത്ഥികളുമായുള്ള ആദ്യ
ഇസ്രയേല്‍- ഇറാന്‍ സംഘര്‍ഷം കടുത്ത സാഹചര്യത്തില്‍ ഓപ്പറേഷന്‍ സിന്ധുവിന്റെ ഭാഗമായി ഇറാനില്‍ നിന്ന് വിദ്യാര്‍ത്ഥികളുമായുള്ള ആദ്യ വിമാനം ഡല്‍ഹിയിലെത്തി. അര്‍മേനിയയുടെ തലസ്ഥാനമായ യെരേവാനില്‍ നിന്ന് പുറപ്പെട്ട വിമാനമാണ് ഡല്‍ഹിയില്‍ എത്തിയത്. 110 വിദ്യാര്‍ത്ഥികളുമായാണ് വിമാനം ഡൽഹിയിലെത്തിയത്. ഇതില്‍ 90 വിദ്യാര്‍ത്ഥികള്‍ കാശ്മീരില്‍ നിന്നുള്ളവരാണ്. 20 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. ആദ്യ സംഘത്തില്‍ മലയാളികള്‍ ഇല്ലെന്നാണ് നോര്‍ക്ക വ്യക്തമാക്കുന്നത്. തിരിച്ചെത്തിയ ഇന്ത്യക്കാരെ സ്വീകരിക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ വിമാനത്താവളത്തില്‍ എത്തി. വിദ്യാര്‍ത്ഥികള്‍ സര്‍ക്കാരിന് നന്ദി പറഞ്ഞു. ടെഹ്‌റാനില്‍ നിന്നും […]Read More