മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന്റെ ഫലം വന്നതിന് പിന്നാലെ മരുമോനിസത്തിന്റെ അടിവേര്റുക്കാൻ 2026 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ബേപ്പൂരിൽ മത്സരിക്കാൻ തയ്യാറാണെന്ന് പി വി അൻവർ പ്രഖ്യാപിച്ചു. പ്രതിപക്ഷ നേതാവിനോട് വ്യക്തിപരമായ വിരോധമില്ലെന്നും അൻവർ പറഞ്ഞു. വോട്ടെണ്ണി തീർന്നതിന് പിന്നാലെ വിളിച്ചുചേർത്ത വാർത്ത സമ്മേളനത്തിലാണ് അൻവർ ഇക്കാര്യം അറിയിച്ചത്. ഞാൻ പറയുന്ന നിർദ്ദേശങ്ങൾ യുഡിഎഫ് പ്രകടനപത്രിക ആക്കിയാൽ മലയോര മേഖലയിൽ പൂർണമായും സീറ്റുകൾ യുഡിഎഫിന് ലഭിക്കുമെന്നും അൻവർ പറഞ്ഞു.Read More