Kerala
Politics
Top News
പാദപൂജ വിവാദം; സംഘപരിവാർ വത്കരണത്തിനുള്ള ശ്രമം; കുട്ടികളെ മാനസികമായി പീഡിപ്പിക്കുന്നു: എസ്എഫ്ഐ
പാദപൂജ വിവാദത്തിൽ പ്രതികരണവുമായി എസ്എഫ്ഐ. സംഘപരിവാർവത്കരണത്തിനുള്ള ശ്രമത്തിന്റെ ഭാഗമാണ് വിദ്യാലയങ്ങളിൽ ആർ എസ് എസ് നിയന്ത്രണത്തിലുള്ള സ്കൂളുകളിലെ ഇത്തരം സംഭവങ്ങളെന്ന് എസ് എഫ് ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ് പറഞ്ഞു. ആർഎസ്എസ് നിയന്ത്രണത്തിലുള്ള സ്‌കൂളുകളിലാണ് പാദപൂജ നടത്തുന്നത്. ചാതുർവർണ്യ വ്യവസ്ഥിതിയുടെ പൂർത്തീകരണത്തിന് ആർഎസ്എസ് ശ്രമിക്കുന്നു. പുരോഗമന സമൂഹത്തിന് ചേർന്നതല്ലെന്നും അദ്ദേഹം പറഞ്ഞു. വിദ്യാർത്ഥികളെ നിർബന്ധിതമായി ഇത്തരം കാര്യങ്ങൾ ചെയ്യിപ്പിക്കരുത് എന്ന് കോടതി വിധിയുണ്ട്. കുട്ടികളെ മാനസികമായി പീഡിപ്പിക്കുന്ന നടപടിയാണ്. സർക്കാർ നടപടി സ്വീകരിക്കണം എന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. […]Read More