പാലക്കാട് ജില്ലയിൽ മഴയിലും കാറ്റിലും വ്യാപക നാശനഷ്ടം. തച്ചമ്പാറ കുന്നംതിരുത്തി കൊച്ചു കൃഷ്ണന്റെ വീട് മരം വീണ് തകർന്ന് രണ്ടു പേർക്ക് പരിക്കേറ്റു. ഉറങ്ങിക്കിടക്കുമ്പോൾ പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം. പരിക്കേറ്റ സരോജിനി, അർച്ചന എന്നിവരെ നിസാര പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. നെന്മാറ വിത്തനശ്ശേരി ലക്ഷംവീട് കോളനിയിലെ രാമസ്വാമി, മുരുകമ്മ എന്നിവരുടെ ഒറ്റമുറി വീടും കാറ്റിലും മഴയിലും നിലംപൊത്തി. എലപ്പുള്ളിയിൽ മണിയേരി പച്ചരിക്കുളമ്പിൽ ബി രാമചന്ദ്രൻ്റെ വീടിൻ്റെ പിൻവശത്തെ ചുമർ ഇടിഞ്ഞു വീഴുകയും ചെയ്തു. പറളി […]Read More
Tags :palakkad
സംസ്ഥാനത്ത് നിപ സമ്പർക്കപ്പട്ടികയിലുള്ളവരുടെ എണ്ണം 609 ആയി; മരിച്ചയാളുടെ സമ്പർക്ക പട്ടികയിൽ 112
നിപ ബാധ സംശയിച്ച് മരിച്ചയാളുടെ സമ്പർക്ക പട്ടികയിൽ 112 പേർ ഉൾപ്പെട്ടിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് സ്ഥിരീകരിച്ചു. ജൂലൈ 12 ന് മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് പാലക്കാട് സ്വദേശിയായ 57 കാരൻ മരിച്ചത്. മരണകാരണം നിപ അണുബാധയാണോ എന്ന് പൂനെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. മഞ്ചേരിയിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ നിപ പോസിറ്റീവ് ആയിരുന്നു. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 609 പേർ നിപ സമ്പർക്ക പട്ടികയിലുണ്ട്. സിസിടിവി ദൃശ്യങ്ങളും മറ്റ് ഡാറ്റയും […]Read More
പാലക്കാട് നിപ്പ ആശങ്കയിൽ ജാഗ്രതയോടെ മുന്നോട്ടു പോകുമ്പോഴും വവ്വാൽ ശല്യത്താൽ പൊറുതിമുട്ടുകയാണ് ഷൊർണൂർ ചുഡുവാലത്തൂർ നിവാസികൾ. ചുഡുവാലത്തൂർ ക്ഷേത്രത്തിന് സമീപത്തുള്ള മരങ്ങളിലാണ് ആയിരകണക്കിന് വവ്വാലുകൾ നിലയുറപ്പിച്ചിരിക്കുന്നത്. നാട് വളഞ്ഞ വവ്വാലുകൾ നിപ്പ രോഗമുണ്ടാക്കാനിടയാക്കുമോ എന്നാണ് ഭീതി. എല്ലാ മരങ്ങളിലും ഇലകളെക്കാൾ വവ്വാലുകളുണ്ട്. നാട്ടുകൽ സ്വദേശിക്കു നിപ്പ സ്ഥിരീകരിച്ചതിനു പിന്നാലെ ചുഡുവാലത്തൂരിലെ നൂറുകണക്കിന് കുടുംബങ്ങൾ കടുത്ത ആശങ്കയിലാണ്. സ്വകാര്യ വ്യക്തിയുടെ സ്ഥലത്തെ മരങ്ങളിലാണ് വവ്വാലുകൾ കൂട്ടമായി എത്തിയിരിക്കുന്നത്. വവ്വാലുകൾ മലമൂത്ര വിസർജനം നടത്തുന്നതിനാൽ എല്ലാ വീടുകളിലെ കിണറുകളും ഷീറ്റുകൾ […]Read More
പാലക്കാട്: പാലക്കാട് നാട്ടുകാലിൽ നിപ ബാധിച്ച് ചികിത്സയിലുള്ള യുവതിയുടെ നിലഗുരുതരം. യുവതിയുടെ ബന്ധുവായ ഒരു കുട്ടിക്ക് കൂടി പനി സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കൽ കോളജിലാണ് യുവതി ചികിത്സയിലുള്ളത്. പാലക്കാട് ജില്ലയില്‍ നിപ സ്ഥിരീകരിച്ച രോഗിയുടെ സമ്പര്‍ക്കപ്പട്ടികയിലുള്ള 142 പേര്‍ നിരീക്ഷണത്തിലാണ്. ആകെ സമ്പര്‍ക്ക പട്ടികയിലുള്ളവരില്‍ 94 പേര്‍ കോഴിക്കോട് ജില്ലയിലും, രണ്ട് പേര്‍ എറണാകുളം ജില്ലയിലുമാണ് നിരീക്ഷണത്തിലുള്ളത്. നിലവിൽ സംസ്ഥാനത്ത് 383 പേർ സമ്പർക്ക പട്ടികയിലുള്ളതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.Read More
പാലക്കാട്: പാലക്കാട് മണ്ണാർക്കാട് കാരാകുറിശ്ശി സർക്കാർ ഹൈസ്കൂളിൽ പത്താം ക്ലാസുകാരായ ആറ് പേർ ചേർന്ന് എട്ടാം ക്ലാസ് വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ചു. യൂണിഫോം ധരിക്കാത്തതാണ് മർദ്ദനത്തിന് കാരണം. ശരീരമാസകലം പരിക്കേറ്റ കുട്ടിയെ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചു പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പ്രതികൾക്ക് പ്രായപൂർത്തിയാകാത്തതിനാൽ കുട്ടിയുടെ പിതാവിൻ്റെ പരാതി പരിശോധിച്ച പൊലീസ്, ജുവനൈൽ ജസ്റ്റിസ് ബോർഡിന് റിപ്പോർട്ട് കൈമാറി.Read More
പാലക്കാട്: പാലക്കാട് ലക്കിടിയിൽ സ്കൂൾ ബസ്സിനടിയിൽപ്പെട്ട് ഇരുചക്രവാഹന യാത്രക്കാരൻ മരിച്ചു. ലക്കിടി ഭാഗത്തുനിന്നും പാലപ്പുറം ഭാഗത്തേക്ക് വരികയായിരുന്ന ഇരുചക്രവാഹനമാണ് അപകടത്തിൽപ്പെട്ടത്. മൂന്നുപേർ സഞ്ചരിച്ചിരുന്ന ബൈക്കാണ് അപകടത്തിൽപ്പെട്ടത്. സ്കൂട്ടറിനെ മറികടക്കുന്നതിനിടെ ബസ് സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ബൈക്ക് ഓടിച്ചിരുന്ന മണ്ണൂർ സ്വദേശിയായ അനിലാണ് മരണപ്പെട്ടത്. ഒപ്പം ഉണ്ടായിരുന്ന സെബിൻ, ദിലീപ് എന്നിവർക്ക് പരിക്കേറ്റു. അപകടത്തിൽ മരിച്ച അനിലിന്റെ മൃതദേഹം ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തുടർനടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.Read More
പാലക്കാട്: സംസ്ഥാനത്ത് വീണ്ടും നിപ ബാധയെന്ന് സംശയം. പാലക്കാട് നാട്ടുകൽ സ്വദേശിയായ 38കാരിയെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക പരിശോധനയിൽ രോഗബാധ സ്ഥിരീകരിച്ചു. യുവതിക്ക് എവിടെ നിന്നാണ് രോഗബാധയേറ്റതെന്ന് വ്യക്തമായിട്ടില്ല. അതേസമയം സമ്പർക്ക പട്ടികയിൽ വന്നവരെ കൂടെ ആരോഗ്യ വകുപ്പ് അധികൃതർ നിരീക്ഷിക്കുന്നുണ്ട്. യുവതിയുടെ ആരോഗ്യ സ്ഥിതി സംബന്ധിച്ച് വ്യക്തമായ വിവരങ്ങൾ ലഭ്യമായിട്ടില്ല. Read More
പാലക്കാട്: പാലക്കാട് സ്കൂൾ ബസിടിച്ച് ആറ് വയസുകാരന് ദാരുണാന്ത്യം. പട്ടാമ്പി പുലശ്ശേരിക്കര സ്വദേശി കാമികം കൃഷ്ണകുമാറിന്റെ മകൻ ആരവ് ആണ് മരിച്ചത്. കൃഷ്ണകുമാർ ശ്രീദേവി ദമ്പതികളുടെ ഏക മകനാണ് ആരവ്. ഇന്നലെ വൈകുന്നേരം വാഹനത്തിൽ നിന്നും വീടിന് മുന്നിൽ ഇറങ്ങിയ ആരവ് അമ്മയുടെ കയ്യിൽ നിന്നും പിടിവിട്ട് ഓടുകയും ഈ സമയം റോഡിലൂടെ വന്ന മറ്റൊരു സ്കൂളിൻ്റെ വാഹനം കുട്ടിയെ ഇടിക്കുകയുമായിരുന്നു. പരിക്കേറ്റ ആരവിനെ ഉടൻ തന്നെ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും […]Read More
പാലക്കാട്: ശ്രീകൃഷ്ണപുരം സെന്റ് ഡൊമിനിക് കോണ്‍വെന്റ് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ മരണത്തെ തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങള്‍ക്കൊടുവിൽ സ്‌കൂളിലെ പ്രവൃത്തി സമയത്തില്‍ മാറ്റം. രാവിലെ 8.40 ന് തുടങ്ങി വൈകീട്ട് 3.40 ന് അവസാനിക്കുന്ന തരത്തിലാണ് സമയത്തിന് ക്രമീകരണം. 20 മിനുറ്റായിരുന്ന ഉച്ചയൂൺ സമയം 45 മിനുറ്റാക്കി വ൪ധിപ്പിച്ചു. ഇടവേള സമയങ്ങൾ 10 മിനുറ്റാക്കി ഉയ൪ത്തി. കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും പരാതി അറിയിക്കാൻ പൊതു സംവിധാനവും നിലവില്‍ വന്നു. മഴക്കാലമായതിനാൽ ഒക്ടോബർ വരെ ഷൂ ഒഴിവാക്കി ചെരിപ്പിടാമെന്നും മാനേജ്മെൻറ് സമ്മതിച്ചതായി പിടിഎ. […]Read More
പാലക്കാട്: പാലക്കാട് മീനാക്ഷിപുരം കമ്പാലത്തറ ഡാമിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ ഒഴുക്കിൽ പെട്ടു. പൂങ്ങുന്നാരം സ്വദേശി കാർത്തിക് (19) ചിറ്റൂർ അണിക്കോട് സ്വദേശി വിഷ്ണു പ്രസാദ് (18) എന്നിവരാണ് അപകടത്തിൽപ്പെട്ടത്. പ്ലസ് ടു വിദ്യാർത്ഥികളാണ് ഇരുവരും. ഡാമിൽ കുളിക്കാനിറങ്ങിയതോടെ ശക്തമായ ഒഴുക്കിൽപ്പെടുകയായിരുന്നു. രക്ഷാപ്രവർത്തനം തുടരുകയാണ്.Read More