ന്യൂഡൽഹി: ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗത്തിന്റെ പുതിയ മേധാവിയായി ഐ.പി.എസ് ഓഫീസർ പരാഗ് ജെയിനെ നിയമിച്ചു. രണ്ട് വർഷത്തേക്കാണ് അദ്ദേഹത്തിന്റെ നിയമനകാലാവധി. പഞ്ചാബ് കേഡർ ഐ.പി.എസ് ഓഫീസറായ പരാഗ് ജെയിൻ നിലവിൽ സിവിൽ ഏവിയേഷൻ സെക്യൂരിറ്റി ബ്യൂറോയുടെ മേധാവിയായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു. നിലവിലെ രഹസ്യാന്വേഷണ മേധാവി ജൂൺ 30-ന് വിരമിക്കുന്നതോടെയാണ് പരാഗ് ജെയിൻ ചുമതലയേൽക്കുന്നത്.Read More