പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം അവസാനത്തോടെ യുകെ സന്ദർശിച്ചേക്കുമെന്ന് നയതന്ത്ര വൃത്തങ്ങൾ അറിയിച്ചു. ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാറിൽ ഇരുപക്ഷവും ഔദ്യോഗികമായി ഒപ്പുവെയ്ക്കുന്നതിവ് പുറമെ പ്രതിരോധ, സുരക്ഷാ മേഖലകളിൽ ഉഭയകക്ഷി ബന്ധം വികസിപ്പിക്കുന്നതിനുള്ള ചർച്ചകൾ ഉണ്ടാവുമെന്നുമാണ് റിപ്പോർട്ടുകൾ. ഈ മാസം അവസാനമോ ഓഗസ്റ്റ് ആദ്യമോ സന്ദർശനത്തിനുള്ള തീയതി തീരുമാനിക്കാനുള്ള ശ്രമത്തിലാണ് ഇരു രാജ്യങ്ങളും. ഇതിന് പുറമെ ബ്രിട്ടീഷ് പ്രധാനമന്ത്രി ഈ വർഷം അവസാനം ഇന്ത്യ സന്ദർശിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. പ്രധാനമന്ത്രിയുടെ സന്ദർശന വേളയിൽ ഇന്ത്യയും യുകെയും ഔദ്യോഗികമായി […]Read More