Tags :Prime Minister Narendra Modi
തീവ്രവാദത്തിനെതിരായ പോരാട്ടത്തിൽ എല്ലാ പാർട്ടികളും ഒന്നിച്ച് നിന്നു, ആ ഐക്യം പാർലമെന്‍റിലും പ്രതിഫലിക്കണമെന്ന് പ്രധാനമന്ത്രി. പാര്‍ലമെന്‍റ് സമ്മേളനത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വർഷകാല സമ്മേളനം വളരെ പ്രധാനപ്പെട്ടതാണ്. ഏറെ ഗൗരവത്തോടെ പരിഗണിക്കണം. ലോക്സഭയിലും, രാജ്യസഭയിലും രാജ്യത്തിൻ്റെ യശസ് ഉയർത്താൻ ഒരേ രീതിയിൽ ശബ്ദം ഉയരണം. ഓരോ രാഷ്ട്രീയ പാർട്ടികൾക്കും അവരുടെ അജണ്ട കാണും. എന്നാൽ രാജ്യസുരക്ഷയിൽ ഒന്നിച്ച് നിൽക്കണം. വികസനത്തിൽ ഒന്നിച്ച് നിൽക്കാം. പാർലമെൻറിൽ ക്രിയാത്മക ചർച്ചകൾ നടക്കട്ടെ. പാർട്ടികളുടെ താൽപര്യത്തേക്കാൾ വലുത് രാജ്യതാൽപര്യമാണെന്നും മോദി […]Read More
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശസന്ദർശനം ഇന്ന് മുതൽ. ജൂലൈ 9 വരെ നീണ്ടുനിൽക്കുന്ന എട്ട് ദിവസത്തെ സന്ദർശനത്തിനാണ് ഇന്ന് തുടക്കമാകുന്നത്. പ്രധാനമന്ത്രി എന്ന നിലയിൽ മോദിയുടെ രണ്ടാമത്തെ അഞ്ച് രാഷ്ട്ര സന്ദർശനമാണിത്. ഘാന, ട്രിനിഡാഡ് ആൻഡ് ടൊബാഗോ, അർജൻ്റീന, ബ്രസീൽ, നമീബിയ എന്നീ രാജ്യങ്ങളാണ് പ്രധാനമന്ത്രി സന്ദർശിക്കുന്നത്. ഘാനയിലേക്കാണ് ആദ്യസന്ദർശനം. പിന്നീട് ട്രിനിഡാഡ് ആൻഡ് ടുബാഗോയിലും മോദി സന്ദർശിക്കും. ഈ മാസം 6, 7 തീയതികളിൽ ബ്രസീലിലെ റിയോഡി ജനീറോയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയിൽ പ്രധാനമന്ത്രി പങ്കെടുക്കും. പത്ത് വർഷത്തിനിടെ […]Read More
ഇറാനിലെ മൂന്ന് ആണവകേന്ദ്രങ്ങൾക്കുനേരെ അമേരിക്ക നടത്തിയ ആക്രമണത്തെ തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനുമായി ഫോൺസംഭാഷണം നടത്തി. 45 മിനിറ്റോളം നീണ്ട സംഭാഷണത്തിൽ ഇറാനിലെ നിലവിലെ സംഘർഷപരമായ സാഹചര്യം പെസെഷ്കിയാൻ വിശദമായി മോദിയുമായി പങ്കുവെച്ചു. ഞായറാഴ്‌ച പുലർച്ചെയാണ് അമേരിക്ക ഇറാനിലെ പ്രധാന ആണവകേന്ദ്രങ്ങൾക്കെതിരെ ആക്രമണം നടത്തിയത്. ടെഹറാനിലെ ഫോർഡോ, നതാൻസ്, ഇസ്‌ഫഹാൻ എന്നീ ആണവകേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. സമാധാനം പുനസ്ഥാപിച്ചില്ലെങ്കിൽ ഇറാൻ കഴിഞ്ഞ എട്ട് ദിവസങ്ങളിൽ അനുഭവിച്ചതിനേക്കാൾ ദുരന്തം നേരിടേണ്ടിവരുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് […]Read More
ഓപ്പറേഷൻ സിന്ദൂറിന് ശേഷം ആദ്യമായി പ്രധാനമന്ത്രി നരേന്ദ്രമോദിയും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി ഫോണിൽ ചർച്ച നടത്തി. കശ്മീരുമായി ബന്ധപ്പെട്ട ഇന്ത്യ -പാക് സംഘർഷത്തിൽ അമേരിക്ക മധ്യസ്ഥത സ്വീകരിക്കുന്ന വിഷയവുമായി ബന്ധപ്പെട്ടായിരുന്നു സംഭാഷണം. ഇന്ത്യ ഒരിക്കലും ആരുടേയും മധ്യസ്ഥത സ്വീകരിച്ചിട്ടില്ലെന്നും പാകിസ്താന്റെ അഭ്യർത്ഥന മാനിച്ചാണ് വെടി നിർത്തൽ ധാരണയിലേക്ക് എത്തിയതെന്നും മോദി ട്രംപിനോട് മോദി പറഞ്ഞു. 35 മിനിട്ട് നീണ്ട സംഭാഷണത്തിൽ ഇറാൻ-ഇസ്രയേൽ സംഘർഷവും ചർച്ചയായി. 26 പേരുടെ മരണത്തിനു കാരണമായ പഹൽഗാമിലെ ഭീകരാക്രമണത്തിൽ ട്രംപ് അനുശോചനം […]Read More
ജി- 7 ഉച്ചകോടിയിൽ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കാനഡയിലെത്തും. ത്രിരാഷ്ട്ര സന്ദർശനത്തിന്റെ ഭാഗമായി നിലവിൽ സൈപ്രസിലാണ് പ്രധാനമന്ത്രി ഉള്ളത്. ജി- 7 ഉച്ചകോടിക്കിടെ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അടക്കമുള്ളവരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. ഇറാൻ- ഇസ്രയേൽ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ ജി- 7 പ്രധാന ചർച്ചയായേക്കും. രണ്ടു രാജ്യങ്ങളും ചർച്ചയിലൂടെ പ്രശ്നം അവസാനിപ്പിക്കണം എന്നതാണ് ഇന്ത്യയുടെ നിലപാട്. ഹർദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകത്തിനു ശേഷം ഇതാദ്യമായാണ് രണ്ടു രാജ്യങ്ങൾക്കും ഇടയിലെ ഉന്നതതല ചർച്ചയ്ക്ക് […]Read More
അഹമ്മദാബാദിലെ വിമാനദുരന്തം ഞെട്ടിക്കുന്നതും ഹൃദയഭേദകവുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വാക്കുകള്‍ക്കതീതമായ ദുരന്തമാണ് സംഭവിച്ചിരിക്കുന്നതെന്നും ഇത് ബാധിച്ചവര്‍ക്കൊപ്പമാണ് തന്റെ ഹൃദയമെന്നും മോദി അറിയിച്ചു. പരിക്കേറ്റവരെ സഹായിക്കാനായി പ്രദേശത്തുള്ള മന്ത്രിമാരുമായും അതോറിറ്റികളുമായും നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും പ്രധാനമന്ത്രി അറിയിച്ചു. അഹമ്മദാബാദില്‍ അപകടത്തില്‍ 170 മരണം സ്ഥിരീകരിച്ചു. അപകടത്തില്‍പ്പെട്ട എയര്‍ ഇന്ത്യ വിമാനത്തിലെ യാത്രക്കാരുടെ പട്ടികയില്‍ മലയാളിയായ രഞ്ജിത ഗോപകുമാരന്‍ നായരും. ബ്രിട്ടനില്‍ നഴ്‌സായി ജോലി ചെയ്യുകയാണ് രഞ്ജിത. പത്തനംതിട്ട പുല്ലാട്ട് സ്വദേശിയാണ്. മക്കള്‍ രണ്ട് മാസം മുമ്പ് നാട്ടിലെത്തിയിരുന്നു. അവധിക്ക് നാട്ടിൽവന്ന് മടങ്ങിയതായിരുന്നു […]Read More
പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി ശശി തരൂര്‍ എംപി. ഇന്നലെ പ്രധാനമന്ത്രിയുടെ വസതിയിൽ വച്ചായിരുന്നു കൂടിക്കാഴ്ച. തരൂരിനെ പ്രധാനമന്ത്രി വിളിപ്പിക്കുകയായിരുന്നു. വിദേശപര്യടനം സംബന്ധിച്ച റിപ്പോർട്ട് ശശി തരൂർ നേരത്തെ പ്രധാനമന്ത്രിക്ക് നൽകിയിരുന്നു.ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ച് വിശദീകരിക്കാന്‍ നിയോഗിച്ച വിദേശ പര്യടന ദൗത്യം വിജയകരമായി പൂർത്തീകരിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു കൂടിക്കാഴ്ച. ജി ഏഴ് ഉച്ചകോടിക്കു പ്രധാനമന്ത്രി പോകുന്ന സാഹചര്യത്തിലായിരുന്നു പ്രത്യേക കൂടിക്കാഴ്ച. അമേരിക്കയിൽ നടത്തിയ കൂടിക്കാഴ്ചകളുടെ വിശദാംശങ്ങൾ തരൂർ മോദിയെ അറിയിച്ചതായാണ് വിവരം. ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ച് വിശദീകരിക്കാന്‍ നിയോഗിച്ച വിദേശ പര്യടന […]Read More