Latest News

Tags :Private bus strike

Kerala Politics Top News

അനിശ്ചിതകാല സ്വകാര്യബസ് സമരം പിന്‍വലിച്ചു

സംസ്ഥാനത്ത് ജൂലായ് 22 മുതല്‍ പ്രഖ്യാപിച്ചിരുന്ന അനിശ്ചിതകാല സ്വകാര്യബസ് സമരം പിന്‍വലിച്ചു. ഗതാഗതമന്ത്രി കെ.ബി. ഗണേഷ്‌കുമാറുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് സമരം പിന്‍വലിക്കാന്‍ തീരുമാനിച്ചത്. മന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് വര്‍ധനവ് സംബന്ധിച്ച് 29-ന് വിദ്യാര്‍ഥി സംഘടനാ നേതാക്കളും ബസ് ഉടമകളും സംയുക്തമായി ഗതാഗത സെക്രട്ടറിയുമായി ചര്‍ച്ച നടത്താന്‍ തീരുമാനിച്ചു. പിസിസി ഒരു മാസത്തേക്ക് മാറ്റിവെയ്ക്കാനും ലിമിറ്റഡ് സ്റ്റോപ്പ് പെര്‍മിറ്റുകള്‍ സംബന്ധിച്ച് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുമായി ചര്‍ച്ചചെയ്ത് നിയമപരമായി തടസ്സമില്ലെങ്കില്‍ സ്റ്റാറ്റസ് കോ തുടരാനും തീരുമാനമായി. […]Read More

Kerala Politics Top News

അനിശ്ചിതകാല ബസ് സമരം; ബസുടമകളുമായി ഗതാഗത മന്ത്രി ഇന്ന് ചർച്ച നടത്തും

സ്വകാര്യ ബസുടമകളുമായി ഗതാഗത മന്ത്രി കെബി ​ഗണേഷ് കുമാർ ഇന്ന് ചർച്ച നടത്തും. ഈ മാസം 22 മുതൽ അനിശ്ചിതകാല സമരം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഗതാഗത മന്ത്രി ചർച്ച നടത്തുന്നത്. വൈകിട്ട് മൂന്നരയ്ക്ക് മന്ത്രി കെബി ഗണേഷ് കുമാറിന്റെ ചേംബറിലാണ് കൂടിക്കാഴ്ച. വിദ്യാർത്ഥികളുടെ യാത്രാ നിരക്ക് വർദ്ധിപ്പിക്കുന്നത് അടക്കം ഉന്നയിച്ചാണ് സ്വകാര്യ ബസുകൾ പണി മുടക്കിലേക്ക് കടക്കാൻ തീരുമാനിച്ചത്. വിദ്യാര്‍ഥികളുടെ കൺസെഷൻ നിരക്ക് നിരക്ക് വര്‍ധിപ്പിക്കണം, 140 കിലോമീറ്ററിന് മുകളില്‍ പെര്‍മിറ്റ് അനുവദിക്കണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് […]Read More

Kerala

സ്വകാര്യബസ് പണിമുടക്ക് ആരംഭിച്ചു; കൂടുതല്‍ കെഎസ്ആർടി സർവീസ് നടത്തും

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യബസുകൾ പണിമുടക്കിലേക്ക് കടന്നു. വിദ്യാർത്ഥി കൺസഷൻ വർധന ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്കായി സർക്കാർ നടത്തിയ ചർച്ച ഫലപ്രദമാകാത്തതിനെ തുടർന്നാണ് സൂചനാ പണിമുടക്ക് ആരംഭിച്ചത്. സർക്കാർ കൂടുതൽ കെഎസ്ആർടിസി സർവീസുകൾ നിരത്തിലിറക്കാൻ തീരുമാനിച്ചു. ആവശ്യങ്ങൾ അംഗീകരിക്കാത്ത പക്ഷം ഈ മാസം 22 മുതൽ അനിശ്ചിതകാല സമരത്തിൽ പ്രവേശിക്കുമെന്ന് ബസുടമകൾ മുന്നറിയിപ്പ് നൽകി.Read More

Kerala

ബസ് സമരത്തിന്റെ പശ്ചാത്തലത്തിൽ കെഎസ്ആർടിസി സർവീസ് ഉറപ്പാക്കാൻ സർക്കുലർ

തിരുവനന്തപുരം: നാളെ ബസ് സമരത്തെ തുടർന്ന് കെഎസ്ആർടിസിയുടെ എല്ലാ ബസുകളും സർവീസിനിറക്കാൻ നിർദ്ദേശിച്ച് എക്‌സിക്യൂട്ടീവ് ഡയറക്ടർ സർക്കുലർ ഇറക്കി. ആശുപത്രികൾ, എയർപോർട്ടുകൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവയിലേക്കുള്ള യാത്രയ്ക്ക് ആവശ്യമായത്ര സർവീസുകൾ നൽകണം. ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകുന്നുവെങ്കിൽ പോലീസ് സഹായം തേടണമെന്ന് സർക്കുലറിൽ വ്യക്തമാക്കി.Read More

Kerala

ആർച്ച് ബിഷപ്പ് മാർ അപ്രേം മെത്രോപോലീത്തയുടെ സംസ്ക്കാരം വ്യാഴാഴ്ച്ച

തൃശൂർ: പൗരസ്ത്യ കൽദായ സുറിയാനി സഭയുടെ ആർച്ച് ബിഷപ്പ് മാർ അപ്രേം മെത്രോപോലീത്തയുടെ സംസ്കാരം വ്യാഴാഴ്ച നടക്കും. ഉച്ചയ്ക്ക് 1 മണിക്ക് തൃശൂർ കുരുവിളയച്ചൻ പള്ളിയിൽയാണ് സംസ്ക്കാരം. അടുത്ത രണ്ട് ദിവസങ്ങളിലായി പൊതുദർശനത്തിനുള്ള അവസരം ഒരുക്കിയിട്ടുണ്ട്. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഇന്ന് രാവിലെ അദ്ദേഹം അന്തരിച്ചു. വയസ്സ് 85. 28-ാം വയസ്സിൽ മെത്രാപ്പോലീത്തയായി നിയമിതനാകുമ്പോൾ, ഭാരതത്തിലെ ക്രൈസ്തവ സഭാ ചരിത്രത്തിലെ രണ്ടാമത്തെ ഏറ്റവും പ്രായം കുറഞ്ഞ മെത്രാനായിരുന്നു അദ്ദേഹം. ഒടുവിലായി ചുമതലകളിൽ നിന്ന് വിരമിച്ചിരുന്നു.Read More

Kerala

സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് സമരം; 22 മുതൽ അനിശ്ചിതകാല ‌പണിമുടക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ സൂചന ബസ് സമരം. സ്വകാര്യ ബസുടമകളുമായി ട്രാൻസ്പോർട്ട് കമ്മീഷണർ നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണ് സംയുക്ത സമര സമിതി പണിമുടക്കുമായി മുന്നോട്ട് പോകുന്നത്. വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്ക് കൂട്ടുക, വ്യാജ കൺസെഷൻ കാർഡ് തടയുക, 140 കി.മീ അധികം ഓടുന്ന ബസുകളുടെ പെർമിറ്റ് പുതുക്കി നൽകുക, അനാവശ്യമായി പിഴയീടാക്കുന്നത് തടയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരപ്രഖ്യാപനം. ,ഒരാഴ്ചയ്ക്കുള്ളിൽ തുടർചർച്ചകൾ നടത്തി പരിഹാരമുണ്ടായില്ലെങ്കിൽ, 22ആം തീയതി മുതൽ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങാനാണ് തീരുമാനം.Read More

Kerala

സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ പണിമുടക്കിലേക്ക്, ജൂലൈ എട്ടിന് സംസ്ഥാന വ്യാപകമായി പണിമുടക്ക്

തൃശ്ശൂർ: വിവിധ ആവശ്യങ്ങളുന്നയിച്ച് ജൂലായ് എട്ടിന് സംസ്ഥാനവ്യാപകമായി സൂചന പണിമുടക്കാൻ സ്വകാര്യ ബസ്സുടമകളുടെ സംഘടനകളുടെ കൂട്ടായ്മയായ ബസ് ഓണേഴ്സ് സംയുക്ത സമിതി തീരുമാനിച്ചു. പെർമിറ്റുകൾ യഥാസമയം പുതുക്കി നൽകുക, വിദ്യാർഥികളുടെ യാത്രാനിരക്ക് വർധിപ്പിക്കുക, തൊഴിലാളികൾക്ക് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ നടപടി പിൻവലിക്കുക, ഇ ചലാൻ വഴി അമിതപിഴ ചുമത്തുന്നത് അവസാനിപ്പിക്കുക, വിലപിടിപ്പുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ അടിച്ചേൽപ്പിക്കുന്നത് പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes