Latest News

Tags :protest

Education Kerala Politics Top News

‘കുട്ടികളുടെ പ്രഭാതഭക്ഷണം തട്ടിത്തെറിപ്പിച്ചു, ഭക്ഷണത്തിൽ മണ്ണ് വാരിയിട്ടു’; കാർത്തികപ്പള്ളി സ്കൂളിൽ പ്രതിഷേധത്തിനിടെ ക്രൂരത

കെട്ടിടം തകർന്ന ആലപ്പുഴ കാർത്തിക പള്ളി ഗവൺമെന്റ് യു.പി സ്കൂളിൽ പ്രതിഷേധത്തിനിടെ പ്രവർത്തകരുടെ ക്രൂരത. കുട്ടികളുടെ പ്രഭാതഭക്ഷണം തട്ടിത്തെറിപ്പിച്ചു. അവശേഷിച്ച ഭക്ഷണത്തിൽ മണ്ണ് വാരിയിട്ടു. ആരുടെ പ്രവർത്തിയെന്നതിൽ വ്യക്തത ഇല്ല. കോൺഗ്രസും സിപിഐഎമ്മും തമ്മിലായിരുന്നു സംഘർഷം. കാർത്തികപള്ളി സ്കൂളിൽ സംഘർഷത്തിന് തുടക്കം കുറിച്ചത് സിപിഐഎം പഞ്ചായത്ത് അംഗം നിബുവാണ്. യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർക്ക് നേരെ നിബു കസേര വലിച്ചെറിഞ്ഞതോടെ സംഘർഷം ആരംഭിച്ചത്. പിന്നാലെ യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ പത്രങ്ങളും കല്ലും തിരികെയെറിഞ്ഞു. കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രതിഷേധം […]Read More

Kerala Politics Top News

‘സ്‌കൂള്‍ സമയമാറ്റത്തില്‍ പ്രതിഷേധം ശക്തമാക്കും’ ; നാസര്‍ ഫൈസി കൂടത്തായി

സ്‌കൂള്‍ സമയമാറ്റത്തില്‍ പ്രതിഷേധം ശക്തമാക്കുമെന്ന് സമസ്ത നേതാവ് നാസര്‍ ഫൈസി കൂടത്തായി. സര്‍ക്കാര്‍ ഏകപക്ഷീയമായി തീരുമാനമെടുത്തതോടെയാണ് സമസ്ത പ്രത്യക്ഷ സമരത്തിന് ഇറങ്ങിയത്. സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കുന്നത് വരെ സമരം തുടരുമെന്നും നാസര്‍ ഫൈസി കൂടത്തായി പറഞ്ഞു. സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ മന്ത്രി ചര്‍ച്ചയ്ക്ക് പോലും തയാറാകാത്ത വിധത്തിലുള്ള ജനാധിപത്യ വിരുദ്ധമായ സമീപനമാണ് സ്വീകരിക്കുന്നത് എന്നത് ഖേദകരം. കളക്ട്രേറ്റ് മാര്‍ച്ച്, സെക്രട്ടറിയേറ്റ് ധര്‍ണ ഉള്‍പ്പടെയുള്ള സമര പരിപാടികള്‍ ആവിഷ്‌കരിച്ചു കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ സമരം ശക്തമായി മുന്നോട്ട് കൊണ്ടുപോകാനാണ് സാധ്യത […]Read More

Kerala Politics Top News

യുദ്ധക്കളമായി കേരളാ സർവകലാശാല: ക്യാമ്പസിനു, പുറത്ത് ഡിവൈഎഫ്ഐയും അകത്ത് എഐഎസ്എഫും പ്രതിഷേധം നടത്തുന്നു

വിസിക്കെതിരായ ഇടതു സംഘടനകളുടെ പ്രതിഷേധത്തിൽ യുദ്ധക്കളമായി കേരള സർവ്വകലാശാല. പുറത്ത് ഡിവൈഎഫ്ഐയും എഐവൈഎഫും അകത്ത് എഐഎസ്എഫും പ്രതിഷേധം നടത്തുന്നു. പ്രതിഷേധത്തിൽ പൊലീസ് പല തവണ ജലപീരങ്കി പ്രയോഗിച്ചു. എഎൈഎസ്എഫ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. എഐവൈഎഫ് മാർച്ച് പൊലീസ് തടഞ്ഞിരുന്നു. എ ഐ വൈഎഫ് പ്രവർത്തകർക്ക് നേരെയും പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. വി ഡി സതീശനെതിരെയും ഡിവൈഎഫ്ഐയുടെ പ്രതികരണം. വിദ്യാർത്ഥി പ്രതിഷേധത്തെ ഗുണ്ടായിസം എന്ന് വിളിക്കുന്നു. ആർഎസ്എസ് ഏജന്റായി വി […]Read More

Kerala

നാളെ സംസ്ഥാന വ്യാപക ‘സോളാര്‍ ബന്ദ്’; കെഎസ്ഇബിയുടെ പുതിയ സൗരോര്‍ജ്ജ നയത്തില്‍ പ്രതിഷേധിച്ച്

തിരുവനന്തപുരം: കേരള സംസ്ഥാന ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷന്‍ പുറത്തിറക്കിയ പുതിയ കരട് സൗരോര്‍ജ്ജ നയത്തിലെ നിര്‍ദ്ദേശങ്ങള്‍ അപ്രായോഗികവും കേരളത്തിന്റെ വൈദ്യുതി മേഖലയെ പ്രതികൂലമായി ബാധിക്കുന്നതുമാണെന്ന് സൗരോര്‍ജ്ജ മേഖലയില്‍ നിക്ഷേപം നടത്തിയ സംരംഭകരുടെ സംഘടനയായ മാസ്‌റ്റേഴ്‌സ് അസോസിയേഷന്‍. നയത്തിലെ നിര്‍ദ്ദേശങ്ങളില്‍ പ്രതിഷേധിച്ച് അസോസിയേഷന്റെ നേതൃത്വത്തില്‍ നാളെ സോളാര്‍ ബന്ദ് ആചരിക്കും. സോളാര്‍ പ്ലാന്റുകളുടെ നിര്‍മ്മാണം, വിപണനം, ഇന്‍സ്റ്റാളേഷന്‍, സര്‍വ്വീസ് മേഖലകളില്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ സ്ഥാപനങ്ങളും ബന്ദിന്റെ ഭാഗമായി അടച്ചിടും.Read More

Kerala Top News

ആശാ വര്‍ക്കര്‍മാര്‍ നടത്തുന്ന രാപ്പകല്‍ സമരയാത്രയുടെ സമാപനം ഇന്ന്; സെക്രട്ടറിയേറ്റിലേക്കുള്ള മഹാറാലി പ്രതിപക്ഷ

വേതന വര്‍ധനവ് അടക്കം ആവശ്യപ്പെട്ട് ആശാ വര്‍ക്കര്‍മാര്‍ നടത്തുന്ന രാപ്പകല്‍ സമരയാത്രയുടെ സമാപനം ഇന്ന്. സെക്രട്ടറിയേറ്റിലേക്കുള്ള മഹാറാലി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉദ്ഘാടനം ചെയ്യും. ഇന്ന് രാവിലെ പിഎംജി ജംഗ്ഷനില്‍ നിന്നാണ് മഹാറാലി ആരംഭിക്കുന്നത്. മഹാറാലി ദിനം ആശാപ്രവര്‍ത്തകര്‍ക്ക് എന്‍എച്ച്എം നിര്‍ബന്ധിത പരിശീലനം നിര്‍ദേശിച്ചതിനെതിരെ വിമര്‍ശനം ഉയര്‍ന്നു. മഹാറാലി ദുര്‍ബലമാക്കാനുള്ള നീക്കമാണിതെന്ന് ആശാവര്‍ക്കര്‍മാര്‍ ആരോപിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ഇത്തരം നടപടികള്‍ മുന്‍പും ഉണ്ടായിട്ടുണ്ടെന്ന് ആശ സമരസമിതി നേതാക്കള്‍ പറഞ്ഞു. അതേസമയം, സർക്കർ പുതുതായി ആരംഭിച്ച […]Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes