ആശുപത്രികളിലെ ദാരുണമായ സാഹചര്യങ്ങളിൽ അടിയന്തിര ഇടപെടലിന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി
സംസ്ഥാനത്തെ മെഡിക്കൽ കോളജുകൾ ഉൾപ്പെടെ സർക്കാർ ആശുപത്രികളിൽ നിലനിൽക്കുന്ന ദാരുണമായ അടിസ്ഥാന സൗകര്യവ്യവസ്ഥകളെ കുറിച്ച് അടിയന്തിര നടപടികൾ ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി സമർപ്പിച്ചു. കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ ബിന്ദു എന്ന വീട്ടമ്മയെ നഷ്ടമായത് പോലുള്ള സംഭവങ്ങൾ പ്രത്യേകം ചൂണ്ടിക്കാട്ടിയുള്ളതാണ് ഹർജി. ആരോഗ്യവകുപ്പിന്റെ അനാസ്ഥയും ദൗർഭാഗ്യകരമായ ഭരണനിലവാരവും ഇത്തരം ദുരന്തങ്ങൾക്ക് കാരണമാകുന്നുവെന്ന് ഹർജിക്കാരൻ ആക്ഷേപിക്കുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോ. ഹാരിസ് ഉന്നയിച്ച ഗുരുതര ആരോപണങ്ങളും ഹർജിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്തെ മറ്റ് മെഡിക്കൽ […]Read More