കോഴിക്കോട് പ്ലസ് വൺ വിദ്യാർത്ഥിക്ക് റാഗിംഗിന്റെ പേരിൽ ക്രൂര മർദ്ദനം. അത്തോളി ഗവൺമെൻ്റ് വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂൾ വിദ്യാർത്ഥിക്കാണ് മർദ്ദനമേറ്റത്. പരിക്കേറ്റ വിദ്യാർത്ഥി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സ തേടി. ഒരാഴ്ച മുൻപാണ് വിദ്യാർത്ഥി സ്കൂളിൽ പ്ലസ് വണ്ണിന് അഡ്മിഷൻ നേടിയത്. സീനിയർ വിദ്യാർത്ഥികൾ പാട്ട് പാടാനും ഡാൻസ് ചെയ്യാനും ആവശ്യപ്പെട്ടിരുന്നു. പാടാൻ അറിയില്ലെന്ന് പറഞ്ഞതിനെ തുടർന്നായിരുന്നു മർദ്ദനമെന്ന് വിദ്യാർത്ഥി പറയുന്നു. സ്കൂളിന് പുറത്ത് ഒഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി മർദിക്കുകയായിരുന്നു. വിദ്യാർത്ഥിയെ സംഘം അടിച്ചു വീഴ്ത്തി, ചവിട്ടി […]Read More
Tags :ragging
പാലക്കാട്: പാലക്കാട് മണ്ണാർക്കാട് കാരാകുറിശ്ശി സർക്കാർ ഹൈസ്കൂളിൽ പത്താം ക്ലാസുകാരായ ആറ് പേർ ചേർന്ന് എട്ടാം ക്ലാസ് വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ചു. യൂണിഫോം ധരിക്കാത്തതാണ് മർദ്ദനത്തിന് കാരണം. ശരീരമാസകലം പരിക്കേറ്റ കുട്ടിയെ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചു പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പ്രതികൾക്ക് പ്രായപൂർത്തിയാകാത്തതിനാൽ കുട്ടിയുടെ പിതാവിൻ്റെ പരാതി പരിശോധിച്ച പൊലീസ്, ജുവനൈൽ ജസ്റ്റിസ് ബോർഡിന് റിപ്പോർട്ട് കൈമാറി.Read More
ആലപ്പുഴ: ചെന്നിത്തല നവോദയ വിദ്യാലയത്തിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയെ ഹോസ്റ്റൽ മുറിയിൽ വിളിച്ച് ചോദ്യം ചെയ്ത ശേഷം മർദിച്ചതായി പ്ലസ് വൺ ക്ലാസ് വിദ്യാർത്ഥികൾക്കെതിരെ പരാതി ഉയർന്നു. കുട്ടിയുടെ രക്ഷിതാക്കളുടെ പരാതി അടിസ്ഥാനമാക്കി മാന്നാർ പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ആറു വിദ്യാർത്ഥികളെ സ്‌കൂൾ അധികൃതർ സസ്പെൻഡ് ചെയ്തു. റാഗിങിനിടെ മർദനമേറ്റ് മകൻ ബോധരഹിതനായിട്ടും സമയത്ത് ചികിത്സ നൽകാതിരുന്നുവെന്നും സ്കൂളിൽ എത്തിയപ്പോൾ മാത്രമാണ് സംഭവത്തെക്കുറിച്ച് അറിയാനായതെന്നും രക്ഷിതാക്കൾ ആരോപിച്ചു. എന്നാൽ റാഗിങ് നടന്നില്ലെന്നും ഉടൻതന്നെ ആവശ്യമായ നടപടി […]Read More