കൊൽക്കത്ത: പശ്ചിമബംഗാളിൽ നിയമ വിദ്യാർഥി കൂട്ട ബലാത്സംഗത്തിനിരയായി. ബംഗാളിലെ കസ്ബയിലാണ് യുവതി ബലാത്സംഗത്തിനിരയായത്. സൗത്ത് കൊൽക്കത്ത ലോ കോളജിലായിരുന്നു സംഭവം. കേസിൽ മൂന്ന് പ്രതികൾ അറസ്റ്റിലായി. അറസ്റ്റു ചെയ്യപ്പെട്ടവരിൽ കോളജിലെ രണ്ടു വിദ്യാർഥികളും ഒരു പൂർവവിദ്യാർഥിയുമുണ്ട്. ജൂൺ 25നാണ് സംഭവം നടന്നത്. അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.Read More
Tags :rape
ഭോപ്പാൽ: മധ്യപ്രദേശിലെ സഞ്ജയ് ഗാന്ധി സർക്കാർ ആശുപത്രിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി കൂട്ട ബലാത്സംഗത്തിനിരയായി. ഇ എൻ ടി വിഭാഗത്തിൽ പ്രവേശിക്കപ്പെട്ട യുവതിയുടെ മകളാണ് ആക്രമണത്തിനിരയായത്. ജൂൺ 8 രാത്രിയാണ് സംഭവം നടന്നത്. പെൺകുട്ടിയുടെതെന്ന് കരുതുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ആശുപത്രി അധികൃതർ സംഭവം മറച്ചുവെക്കാൻ ശ്രമിച്ചതായും ആരോപണങ്ങൾ ഉയരുന്നുണ്ട്. ഉപമുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയുമായ രാജേന്ദ്ര ശുക്ലയുടെ മണ്ഡലത്തിൽ നടന്ന ഈ സംഭവത്തിൽ പ്രതിഷേധം ശക്തമാണ്.Read More