വേടന്റെ പാട്ട് കാലിക്കറ്റ് സർവകലാശാല സിലബസിൽ ഉൾപ്പെടുത്തിയ സംഭവത്തിൽ റിപ്പോർട്ട് ആവശ്യപ്പെട്ട് ഗവർണർ. പാട്ട് ഉൾപ്പെടുത്തിയതിന് എതിരായ പരാതി പഠിച്ച് റിപ്പോർട്ട് നൽകാനാണ് വിസി ഡോ പി രവീന്ദ്രന് രാജേന്ദ്ര വിശ്വനാഥ് ആർലേക്കറുടെ നിർദേശം. വേടന്റെ പാട്ട് സിലബസിൽ നിന്ന് പിൻവലിക്കണം എന്നായിരുന്നു ആവശ്യം. കഞ്ചാവ് പോലുള്ള ലഹരിവസ്തുക്കളും മദ്യവും ഉപയോഗിക്കുന്ന താൻ വരുംതലമുറക്ക് തെറ്റായ മാതൃകയാണെന്ന് സ്വയം സമ്മതിച്ച ആളാണ് വേടനെന്നും ഇത്തരമൊരു വ്യക്തിയുടെ പാട്ട് പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയത് പ്രതിഷേധാർഹമാണെന്നും പരാതിയിൽ പറയുന്നു. വേടന്റെ രചനകൾക്ക് പകരം […]Read More
Tags :rapper Vedan
Kerala
Top News
പുതുതലമുറയെ ആകർഷിക്കുന്നതിൽ റാപ്പർ വേടനെ മാതൃകയാക്കണമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന ക്യാമ്പിൽ പരാമർശം
സമരമാർഗങ്ങളിൽ വ്യത്യസ്ത സമീപനങ്ങൾ സ്വീകരിക്കണമെന്ന് യൂത്ത് കോൺഗ്രസ്. പുതുതലമുറയെ ആകർഷിക്കുന്നതിൽ റാപ്പർ വേടനെ മാതൃകയാക്കണമെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന ക്യാമ്പിൽ സമർപ്പിച്ച സംഘടനാ പ്രമേയത്തിലാണ് പരാമർശം. അരാഷ്ട്രീയ പ്രവണതക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കാനായില്ലെന്നത് സംഘടനയുടെ വലിയ വീഴ്ചയാണെന്നും കാലത്തിനനുസരിച്ച് പ്രവർത്തനരീതി പുതുക്കേണ്ടതുണ്ടെന്നും ക്യാമ്പിൽ നിർദ്ദേശം ഉയർന്നു. യൂത്ത് കോൺഗ്രസിൽ അംഗമായി പ്രവർത്തിക്കാനുള്ള പ്രായപരിധി 40 ആയി നിശ്ചയിക്കണമെന്ന ശിപാർശയും പ്രമേയത്തിൽ ഉൾപ്പെടുത്തി. സംഘടനാ ഭാരവാഹിത്വത്തിൽ അനർഹരായ ആളുകൾ കടന്നുകൂടുന്നതായി ശക്തമായ വിമർശനങ്ങളും ഉയർന്നു. Tag: Youth Congress […]Read More