Latest News

Tags :russia

Gadgets

വൻ ഭൂചലനത്തിന് പിന്നാലെ റഷ്യയിലും ജപ്പാനിലും സുനാമി; ഫുക്കുഷിമ ആണവനിലയം ഒഴിപ്പിച്ചു

റഷ്യയുടെ കിഴക്കൻ മേഖലയിലുണ്ടായ വൻ ഭൂചലനത്തിന് പിന്നാലെ റഷ്യയിലും ജപ്പാനിലും സുനാമി തിരമാലകൾ ആഞ്ഞടിച്ചു. 8.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് പിന്നാലെയാണിത്. വടക്കൻ പസഫിക് മേഖലയിലാണ് സുനാമിയുണ്ടായത്. അലാസ്ക, ഹവായ്, ന്യൂസിലൻഡിന് തെക്ക് തീരപ്രദേശങ്ങൾ എന്നിവിടങ്ങളിലും സുനാമി മുന്നറിയിപ്പുണ്ട്. ഹോണോലുലുവിൽ സുനാമി മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങുകയും ആളുകൾ ഉയർന്ന പ്രദേശങ്ങളിലേക്ക് മാറുകയും ചെയ്തു. ജപ്പാനിലെ ഫുക്കുഷിമ ആണവ നിലയം ഒഴിപ്പിച്ചു. എത്രത്തോളം നാശനഷ്ടമുണ്ടായെന്ന് ഇപ്പോൾ വ്യക്തമല്ല. ജപ്പാൻ കാലാവസ്ഥാ ഏജൻസിയുടെ കണക്കനുസരിച്ച് ഏകദേശം 30 സെന്റീമീറ്റർ ഉയരമുള്ള […]Read More

Business Entertainment Politics Top News world News

വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ കടുപ്പം: ചൈന, റഷ്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുമായി ബന്ധമുള്ള 11,000-ത്തിലധികം യൂട്യൂബ്

ചൈന, റഷ്യ, മറ്റ് ചില രാജ്യങ്ങളുമായി ബന്ധമുള്ള സർക്കാർ പ്രചാരണങ്ങൾക്ക് ഉപയോഗിച്ചിരുന്ന 11,000-ത്തിലധികം യൂട്യൂബ് ചാനലുകളും അക്കൗണ്ടുകളും ഗൂഗിൾ നീക്കം ചെയ്തതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇതിൽ ഏകദേശം 7,700 ചാനലുകൾ ചൈനയെ സംബന്ധിച്ചവയായിരുന്നു. യുഎസ് വിദേശനയത്തെ വിമർശിക്കുകയും ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ്ങിനെ പ്രശംസിക്കുകയും ചെയ്യുന്ന ഉള്ളടക്കങ്ങൾ ഇവയിൽ ഉൾപ്പെട്ടിരുന്നു. ഇതെല്ലാം തെറ്റിദ്ധരിപ്പിക്കുന്നതും വ്യാജവുമായ പ്രചാരണങ്ങൾ എന്ന നിലയിലാണ് ഗൂഗിൾ ചാനലുകൾ നീക്കം ചെയ്തത്. ഗൂഗിളിന്റെ ത്രെറ്റ് അനാലിസിസ് ഗ്രൂപ്പാണ് (TAG) ഈ നീക്കങ്ങൾക്ക് പിന്നിൽ. ഇന്റർനെറ്റ് […]Read More

National Top News world News

റഷ്യയുമായുള്ള എണ്ണ ഇടപാടില്‍ ഇന്ത്യക്കും ചൈനക്കും ബ്രസീലിനും ഭീഷണിയുമായി നാറ്റോ

റഷ്യയുമായുള്ള എണ്ണ ഇടപാടില്‍ ഇന്ത്യക്കും ചൈനക്കും ബ്രസീലിനും ഭീഷണിയുമായി നാറ്റോ സഖ്യം. റഷ്യയുമായി വ്യാപാര ബന്ധങ്ങള്‍ തുടര്‍ന്നാല്‍ നാറ്റോയുടെ കടുത്ത ഉപരോധങ്ങള്‍ നേരിടേണ്ടി വരുമെന്നാണ് ഭീഷണി. നാറ്റോ ജനറല്‍ സെക്രട്ടറി മാര്‍ക്ക് റൂട്ട് ആണ് ഭീഷണി മുഴക്കിയിരിക്കുന്നത്. റഷ്യയുമായി വ്യാപാര ബന്ധങ്ങളില്‍ ഏര്‍പ്പെടുന്ന രാജ്യങ്ങള്‍ പുടിനെ ഉടന്‍ ഫോണില്‍ ബന്ധപ്പെടണമെന്നും യുക്രൈന്‍ സംഘര്‍ഷം അവസാനിപ്പിക്കുന്നതിനായുള്ള സമാധാന ചര്‍ച്ചകളില്‍ പങ്കെടുക്കണമെന്ന് ആവശ്യപ്പെടണമെന്നും മാര്‍ക്ക് റൂട്ട് പറഞ്ഞു. ഇല്ലെങ്കില്‍ അത് ഇന്ത്യയേയും ചൈനയേയും ബ്രസീലിനേയും ദോഷകരമായി ബാധിക്കുമെന്നും മാര്‍ക്ക് വാഷിങ്ടണില്‍ […]Read More

Top News world News

അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണം ഔദ്യോഗികമായി അംഗീകരിച്ച ആദ്യ രാജ്യമായി റഷ്യ

അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണം ഔദ്യോഗികമായി അംഗീകരിച്ച ആദ്യ രാജ്യമായി റഷ്യ. വ്യാഴാഴ്ച കാബൂളിൽ വെച്ച് ആമിർ ഖാൻ റഷ്യൻ അംബാസഡർ ദിമിത്രി ഷിർനോവുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. താലിബാന്‍ സര്‍ക്കാരിനെ റഷ്യ അംഗീകരിച്ചതായി റഷ്യന്‍ വിദേശകാര്യ മന്ത്രാലയവും സ്ഥിരീകരിക്കുകയുണ്ടായി. നല്ല ബന്ധത്തിന്റെ തുടക്കമാണിത്. ബഹുമാനത്തിൻ്റെയും ക്രിയാത്മക ഇടപെടലുകളുടെയും ഒരു പുതിയ ഘട്ടമാണ് റഷ്യയുടെ ഈ തീരുമാനം. ഈ മാറ്റം മറ്റ് രാജ്യങ്ങൾക്ക് ഒരു മാതൃകയാക്കുമെന്നും അഫ്ഗാനിസ്ഥാൻ വിദേശകാര്യ മന്ത്രി അമിർ ഖാൻ പറഞ്ഞു. 2021 ഓഗസ്റ്റിൽ അധികാരത്തിൽ […]Read More

world News

യുക്രെയ്നെതിരെ റഷ്യയുടെ ഡ്രോൺ ആക്രമണം

യുക്രെയ്നെതിരെ റഷ്യയുടെ ഡ്രോൺ ആക്രമണം. ഇന്ന് പുലർച്ചെ തലസ്ഥാനമായ കീവിനെ ലക്ഷ്യമിട്ടാണ് ശക്തമായ ആക്രമണം ഉണ്ടായതെന്നാണ് റിപ്പോർട്ട്. ആക്രമണത്തിൽ തെക്കൻ തുറമുഖമായ ഒഡെസയിലെ ഒരു പ്രസവ വാർഡിന് കേടുപാടുകൾ സംഭവിച്ചതായി പ്രാദേശിക ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതിനിടെ റഷ്യക്കെതിരെ യുക്രെയ്ൻ തിരിച്ചടിച്ചതായും റിപ്പോർട്ടുണ്ട്. യുക്രെയ്ൻ ആക്രമണത്തിന് പിന്നാലെ റഷ്യ നാല് വ്യോമതാവളങ്ങൾ അടച്ചിട്ടതായാണ് റിപ്പോർട്ട്. റഷ്യയുടെ രണ്ട് യുദ്ധവിമാനങ്ങൾ തകർത്തതായും യുക്രെയ്ൻ അവകാശപ്പെടുന്നു. 76 യുക്രെയ്ൻ ഡ്രോണുകൾ തകർത്തതായാണ് റഷ്യൻ സൈന്യത്തിൻ്റെ അവകാശവാദം. […]Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes