“സ്വന്തമായി ഒരു പണവും കൈപ്പറ്റിയിട്ടില്ല” എല്ലാ മീറ്റിംഗുകൾക്കും തെളിവുകൾ ഉണ്ട്”; സാമുവൽ ജെറോം
യെമനിൽ വധിക്കപ്പെട്ട തലാൽ മുഹമ്മദിന്റെ സഹോദരൻ അബ്ദുൽ ഫത്താഹ് മഹ്ദി ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയുമായി സാമുവൽ ജെറോം. “സ്വന്തമായി ഒരു പണവും കൈപ്പറ്റിയിട്ടില്ല” എന്നും, എല്ലാ മീറ്റിംഗുകൾക്കും തെളിവുകൾ ഉണ്ടെന്നും സാമുവൽ ജെറോം വ്യക്തമാക്കി. നിമിഷ പ്രിയയുടെ മോചനത്തിനായി താൻ മധ്യസ്ഥനായി നടത്തുന്ന ശ്രമങ്ങൾ ഇപ്പോഴും തുടരുകയാണ്. “താൻ അഭിഭാഷകനാണെന്ന് ഒരിക്കലും അവകാശപ്പെട്ടിട്ടില്ല” , ഇപ്പോൾ പ്രതികരിച്ച് ഒരു വ്യക്തിയേയും പ്രകോപിപ്പിക്കാനില്ലെന്നും സാമുവൽ കൂട്ടിച്ചേർത്തു. അബ്ദുൽ ഫത്താഹ് മഹ്ദി ഫേസ്ബുക്കിലാണ് സാമുവൽ ജെറോമിനെതിരെ തന്റെ ആരോപണങ്ങൾ ഉന്നയിച്ചത്. […]Read More