സൗദി അറേബ്യയിലെ സിനിമ വ്യവസായം മികച്ച വളർച്ചയുടെ പാതയിലാണ്. കഴിഞ്ഞ ആറുമാസത്തിനിടെ, രാജ്യത്ത് സിനിമ ടിക്കറ്റ് വിൽപ്പനയിലൂടെ മാത്രം നേടപ്പെട്ട മൊത്തം വരുമാനം 1000 കോടി റിയാൽ ആയെന്നു സൗദി ഫിലിം കമീഷൻ വ്യക്തമാക്കി. ഈ നേട്ടം, രാജ്യത്തെ സിനിമ മേഖലയുടെയും പൊതു ജനങ്ങളുടെ താത്പര്യത്തിന്റെയും വളർച്ചയും പ്രതിഫലിപ്പിക്കുന്നതാണെന്നും അധികൃതർ കൂട്ടിച്ചേർത്തു. ആകെ ടിക്കറ്റ് വിൽപ്പനയുടെ 19 ശതമാനം വരുമാനം നേടിയത് എട്ട് പ്രമുഖ സിനിമകളിലൂടെയാണ്. ഏറ്റവും കൂടുതൽ വരുമാനം കൈവരിച്ച ചിത്രങ്ങളിലുണ്ട്. ശബാബ് അൽബോംബ് 2, […]Read More
Tags :saudi arabia
സിറിയൻ സർക്കാരിനുള്ള പിന്തുണ ആവർത്തിച്ച് സൗദി മന്ത്രിസഭ. ജിദ്ദയിലെ അൽസലാം കൊട്ടാരത്തിൽ സൽമാൻ രാജാവിന്‍റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ യോഗം സിറിയയിലെ വികസനം സംബന്ധിച്ച് സൗദിയും ഇതര രാജ്യങ്ങളും നടത്തുന്ന ശ്രമങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചു. ഈ വിഷയത്തിൽ സൗദിയടക്കം വിവിധ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാർ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയുടെ ഉള്ളടക്കത്തെ സ്വാഗതം ചെയ്തു. സിറിയയുടെ പുനർനിർമാണത്തിലും സുരക്ഷ, സ്ഥിരത, ഐക്യം, പരമാധികാരം എന്നിവ ഉറപ്പാക്കുന്നതിലും അഹ്മദ് അൽഷറാ സർക്കാരിന് പൂർണ പിന്തുണ നൽകുമെന്നും യോഗം ഊന്നിപ്പറഞ്ഞു. സിറിയൻ […]Read More
സൗദി ജയിലില്‍ കഴിയുന്ന അബ്ദുറഹീമിന്റെ ജയില്‍ മോചനവുമായി ബന്ധപ്പെട്ട് റിയാദ് ഗവര്‍ണര്‍ക്ക് ദയാ ഹര്‍ജി നല്‍കുമെന്ന് റിയാദിലെ നിയമ സഹായ സമിതി. 19 വര്‍ഷത്തെ ജയില്‍വാസവും, ജയിലിലെ നല്ല നടപ്പും പരിഗണിച്ച് പെട്ടെന്ന് മോചിപ്പിക്കണം എന്ന് ആവശ്യപ്പെടും. 20 വര്‍ഷത്തെ തടവിന് കഴിഞ്ഞ മാസമാണ് റിയാദിലെ കോടതി വിധിച്ചത്. അതേസമയം കോടതി വിധിയുമായി ബന്ധപ്പെട്ട് പ്രോസിക്യൂഷന്‍ കോടതിയില്‍ അപ്പീല്‍ നല്‍കി.Read More