Latest News

Tags :sfi

Kerala Politics Top News

പാദപൂജ വിവാദം; സംഘപരിവാർ വത്കരണത്തിനുള്ള ശ്രമം; കുട്ടികളെ മാനസികമായി പീഡിപ്പിക്കുന്നു: എസ്എഫ്ഐ

പാദപൂജ വിവാദത്തിൽ പ്രതികരണവുമായി എസ്എഫ്ഐ. സംഘപരിവാർവത്കരണത്തിനുള്ള ശ്രമത്തിന്റെ ഭാ​ഗമാണ് വിദ്യാലയങ്ങളിൽ ആർ എസ് എസ് നിയന്ത്രണത്തിലുള്ള സ്കൂളുകളിലെ ഇത്തരം സംഭവങ്ങളെന്ന് എസ് എഫ് ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ് പറഞ്ഞു. ആർഎസ്എസ് നിയന്ത്രണത്തിലുള്ള സ്‌കൂളുകളിലാണ് പാദപൂജ നടത്തുന്നത്. ചാതുർവർണ്യ വ്യവസ്ഥിതിയുടെ പൂർത്തീകരണത്തിന് ആർഎസ്എസ് ശ്രമിക്കുന്നു. പുരോഗമന സമൂഹത്തിന് ചേർന്നതല്ലെന്നും അദ്ദേഹം പറഞ്ഞു. വിദ്യാർത്ഥികളെ നിർബന്ധിതമായി ഇത്തരം കാര്യങ്ങൾ ചെയ്യിപ്പിക്കരുത് എന്ന് കോടതി വിധിയുണ്ട്. കുട്ടികളെ മാനസികമായി പീഡിപ്പിക്കുന്ന നടപടിയാണ്. സർക്കാർ നടപടി സ്വീകരിക്കണം എന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. […]Read More

Kerala Top News

എസ്എഫ്ഐ ഇന്ന് സംസ്ഥാനവ്യാപകമായി പഠിപ്പുമുടക്ക്

കേരളത്തിലെ സർവകലാശാലകളെ കാവിവത്കരിക്കാൻ ശ്രമിക്കുന്നുവെന്നാരോപിച്ച് ഗവർണർക്കെതിരായി എസ്എഫ്ഐ ഇന്ന് സംസ്ഥാനവ്യാപകമായി പഠിപ്പുമുടക്കിന് ആഹ്വാനം ചെയ്‌തിട്ടുണ്ട്. വിഷയത്തിൽ ശക്തമായ പ്രതിഷേധമാണ് എസ്എഫ്ഐ നേതൃത്വം പ്രഖ്യാപിച്ചിരിക്കുന്നത്. കേരള സർവകലാശാലയിൽ വൈസ് ചാൻസിലറായി ഡോ. മോഹനൻ കുന്നുമ്മൽ എത്താൻ ശ്രമിച്ചാൽ തടയുമെന്നും സംഘടന അറിയിച്ചു. ഇതിനിടെ ഡിവൈഎഫ്ഐയും കേരള സർവകലാശാലയിൽ ഇന്ന് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുന്നു. സർവകലാശാലകളുടെ സ്വതന്ത്രത തകർക്കുന്ന നീക്കങ്ങൾക്കെതിരെ സംഘടനകളുടെ പ്രതിഷേധം ശക്തമാകുകയാണ്. വൈസ് ചാൻസിലറായി നിയമിതനായ ഡോ. മോഹനൻ കുന്നുമ്മൽ വിദേശത്ത് നിന്ന് തിരികെയെത്തി ഇന്ന് സർവകലാശാല […]Read More

Kerala Top News

സംസ്ഥാന വ്യാപകം ആയി നാളെ എസ് എഫ് ഐ പഠിപ്പ് മുടക്കും

സംസ്ഥാന വ്യാപകമായി വ്യാഴാഴ്ച എസ് എഫ് ഐ പഠിപ്പ് മുടക്കും. ഗവർണർക്കെതിരെ പ്രതിഷേധത്തിൽ കഴിഞ്ഞ ദിവസം എസ്എഫ്ഐയുടെ സംസ്ഥാന സെക്രട്ടറി ഉൾപ്പെടെ 30 പേരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് നടപടി. സര്‍വകലാശാലകളെ സംഘപരിവാര്‍ കേന്ദ്രങ്ങളാക്കാനുള്ള ഗവർണറുടെ നീക്കത്തിനെതിരെ എസ്എഫ്ഐ നാളെ പഠിപ്പുമുടക്കുമെന്നും ശക്തമായി പ്രതിഷേധിക്കുമെന്നും അർഷോ വ്യക്തമാക്കി.രാവിലെ തിരുവനന്തപുരത്ത് പ്രവര്‍ത്തകര്‍ ഗവര്‍ണറുടെ വസതിയായ രാജ്ഭവന്‍ വളയുമെന്നും ആര്‍ഷോ അറിയിച്ചു. സർവ്വകലാശാലകൾ കാവിവത്കരിക്കാനുള്ള ശ്രമമാണ് ഗവർണർ നടത്തുന്നതെന്ന് ആരോപിച്ചാണ് ഇന്നലെ എസ് എഫ് ഐയുടെ നേതൃത്വത്തിൽ കേരള […]Read More

Kerala

ഭാരതാംബ വിവാദം: ഗവർണർക്കെതിരെ എസ്എഫ്ഐ പ്രതിഷേധം

തിരുവനന്തപുരം: ഭാരതാംബ വിവാദത്തിൽ ഗവർണർ രാജേന്ദ്ര അർലേക്കർക്കെതിരെ പ്രതിഷേധിച്ച് എസ്എഫ്ഐ രാജ്ഭവനിലേക്ക് മാർച്ച് നടത്തി. മാർച്ചിനിടയിൽ പോലീസും പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായി. ബാരിക്കേഡ് കടക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പോലീസ് ജല പീരങ്കി പ്രയോഗിച്ചു. രാജ്ഭവനിൽ സ്കൗട്ട് ആൻഡ് ഗൈഡ്സുമായി ബന്ധപ്പെട്ട പരിപാടിയിൽ ഭാരതാംബയുടെ ചിത്രം പ്രദർശിപ്പിച്ചു എന്ന് ചൂണ്ടിക്കാണിച്ച് മന്ത്രി വി ശിവൻകുട്ടി പരിപാടി ബഹിഷ്കരിച്ചിരുന്നു. രൂക്ഷഭാഷയിൽ വിമർശിച്ച ശേഷം മന്ത്രി വേദി വിടുകയായിരുന്നു.Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes