കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷയായ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉദര സംബന്ധമായ അസുഖങ്ങളെ തുടർന്ന് ഡൽഹിയിലെ സർ ഗംഗാ റാം ആശുപത്രിയിൽ ആണ് പ്രവേശിപ്പിച്ചത്. ആരോഗ്യ നില തൃപ്തികരം എന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ആശുപത്രിയിലെ ഗ്യാസ്ട്രോ വിഭാഗത്തിൽ നിരീക്ഷണത്തിൽ കഴിയുകയാണ് സോണിയ ഗാന്ധി. മുൻപ് ജൂൺ 7 ന് സോണിയ ഗാന്ധിയെ ഹിമാചൽ പ്രദേശിലെ ഷിംലയിലുള്ള ഇന്ദിരാഗാന്ധി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചെറിയ ആരോഗ്യപ്രശ്നങ്ങൾ ഉള്ളതിനാൽ പതിവ് ആരോഗ്യ പരിശോധനയ്ക്കായാണ് കൊണ്ടുവന്നതെന്ന് ഹിമാചൽ […]Read More