കേരളത്തിലെ സർവകലാശാലകളെ കാവിവത്കരിക്കാൻ ശ്രമിക്കുന്നുവെന്നാരോപിച്ച് ഗവർണർക്കെതിരായി എസ്എഫ്ഐ ഇന്ന് സംസ്ഥാനവ്യാപകമായി പഠിപ്പുമുടക്കിന് ആഹ്വാനം ചെയ്‌തിട്ടുണ്ട്. വിഷയത്തിൽ ശക്തമായ പ്രതിഷേധമാണ് എസ്എഫ്ഐ നേതൃത്വം പ്രഖ്യാപിച്ചിരിക്കുന്നത്. കേരള സർവകലാശാലയിൽ വൈസ് ചാൻസിലറായി ഡോ. മോഹനൻ കുന്നുമ്മൽ എത്താൻ ശ്രമിച്ചാൽ തടയുമെന്നും സംഘടന അറിയിച്ചു. ഇതിനിടെ ഡിവൈഎഫ്ഐയും കേരള സർവകലാശാലയിൽ ഇന്ന് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുന്നു. സർവകലാശാലകളുടെ സ്വതന്ത്രത തകർക്കുന്ന നീക്കങ്ങൾക്കെതിരെ സംഘടനകളുടെ പ്രതിഷേധം ശക്തമാകുകയാണ്. വൈസ് ചാൻസിലറായി നിയമിതനായ ഡോ. മോഹനൻ കുന്നുമ്മൽ വിദേശത്ത് നിന്ന് തിരികെയെത്തി ഇന്ന് സർവകലാശാല […]Read More