കണ്ണൂർ: ആൾക്കൂട്ട വിചാരണയിൽ മനംനൊന്ത് യുവതി ജീവനൊടുക്കി. പിണറായി കായലോട് പറമ്പായിയിൽ റസീനയെയാണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പ്രതികളായ എംസി മൻസിലിൽ, വി സി മുബഷീർ, കെ എ ഫൈസൽ, വി കെ റഫ്‌നാസ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ആൺസുഹൃത്തിനോട് സംസാരിച്ചു നിൽക്കുകയായിരുന്ന യുവതിയെ സംഘം ചോദ്യം ചെയ്യുകയും ആൺസുഹൃത്തിനെ കയ്യേറ്റം ചെയ്യുകയുമായിരുന്നു. തുടർന്ന് യുവാവിന്റെ ഫോൺ പിടിച്ചെടുത്ത് രണ്ടുപേരെയും എസ്ഡിപിഐ ഓഫീസിൽ എത്തിച്ചു. ഇരുവരുടെയും ബന്ധുക്കളെ ഓഫീസിലേക്ക് വിളിച്ചു വരുത്തുകയും ചെയ്തു. പിന്നീട് […]Read More
Tags :suicide
ഇടുക്കി: കാഞ്ചിയാറിൽ പതിനാറുകാരിയായ ശ്രീപാർവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കക്കാട്ടുകട സ്വദേശി ഉദയന്റെ മകളാണ് ശ്രീപാർവതി. മൃതദേഹം വീടിന്റെ പിന്നിലുള്ള മുറിയിൽ നിന്നാണ് കണ്ടെത്തിയത്. പ്ലസ് വൺ പ്രവേശനം ലഭിക്കാത്തതിനെ തുടർന്ന് മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് സമീപവാസികൾ പറയുന്നു. ഇതിനെ തുടർന്നാണോ ആത്മഹത്യ എന്ന് സംശയമുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷമാണ് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റുക.Read More
സൂറത്ത്: ഗുജറാത്തിലെ സൂറത്ത് സ്വദേശിയും ഫാഷൻ മോഡലുമായ അഞ്ജലി അൽപേഷ് വർമോറാ(23) വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. ആത്മഹത്യക്ക് മുൻപായി സാമൂഹികമാധ്യമങ്ങളിൽ വൈകാരികമായ സ്റ്റാറ്റസുകൾ അഞ്ജലി പങ്കുവെച്ചിരുന്നു. അഞ്ജലിയുടെ വിവാഹ നിശ്ചയം അടുത്തിടെ കഴിഞ്ഞിരുന്നു. പ്രതിശ്രുത വരന്റെ അമ്മയുടെ മരണത്തെ തുടർന്ന് വിവാഹം അടുത്ത വർഷത്തേക്ക് നീട്ടി വെച്ചിരുന്നു. അവസാനമായി അഞ്ജലി വിളിക്കാൻ ശ്രമിച്ചത് പ്രതിശ്രുത വരനെയാണെന്ന് പോലീസ് പറഞ്ഞു. അഞ്ജലിക്ക് മാനസിക പ്രയാസമോ സമ്മർദ്ദമോ ഉള്ളതായി തനിക്ക് അറിയില്ലായിരുന്നു എന്ന് പ്രതിശ്രുത […]Read More