2006 മുംബൈ ട്രെയിൻ സ്ഫോടന കേസിൽ 12 പേരെ വെറുതെ വിട്ട ബോംബൈ ഹൈക്കോടതി വിധി സ്റ്റേ ചെയ്ത് സുപ്രിം കോടതി. പ്രതികൾ തിരികെ ജയിലിലേക്ക് പോകേണ്ടതില്ലെന്ന് സുപ്രിം കോടതി. മഹാരാഷ്ട്ര സർക്കാർ സമർപ്പിച്ച ഹർജിയിലാണ് സുപ്രിം കോടതിയുടെ സ്റ്റേ. പ്രതികൾക്ക് സുപ്രിം കോടതി നോട്ടീസ് അയച്ചു. മോചിതരായവരെ തിരികെ ജയിലിലേക്ക് അയക്കേണ്ടെന്ന നിർദേശം മഹാരാഷ്ട്ര സർക്കാരാണ് മുന്നോട്ട് വച്ചത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. സോളിസിറ്റർ ജനറൽ തുഷാർമേത്തയാണ് ഇക്കാര്യം കോടതിയിൽ പറഞ്ഞത്. […]Read More
Tags :Supreme Court
രാഷ്ട്രീയ ആക്രമണത്തിന് ഉപകരണമാകരുത്; ഇഡിയെ കടുത്ത വാക്കുകളില്‍ വിമര്‍ശിച്ച് സുപ്രീംകോടതി
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) രാഷ്ട്രീയ പോരാട്ടങ്ങൾക്കായി ദുരുപയോഗം ചെയ്യപ്പെടുന്നതായി ചൂണ്ടിക്കാട്ടി സുപ്രീംകോടതി. രണ്ട് വ്യത്യസ്ത കേസുകളിലായിരുന്നു ഇഡിയുടെ സമീപനത്തിനെതിരെ കോടതിയുടെ കടുത്ത നിലപാട്. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യയ്ക്കും സംസ്ഥാന മന്ത്രിക്കും സമന്‍സ് അയച്ചതിനെതിരെ കര്‍ണാടക ഹൈക്കോടതി നൽകിയ സംരക്ഷണ വിധിയ്ക്കെതിരെ ഇഡി നല്‍കിയ അപ്പീലിലാണ് സുപ്രീംകോടതിയുടെ വിമർശനം. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ് ബി.ആര്‍.ഗവായി, ജസ്റ്റിസ് കെ.വിനോദ് ചന്ദ്രൻ അടങ്ങിയ ബെഞ്ചാണ് ഇക്കാര്യം പരിശോധിച്ചത്. “ഞങ്ങളുടെ വായ തുറപ്പിക്കേണ്ട അവസ്ഥയുണ്ടാകരുത്. ഇഡിയെ കുറിച്ച് കടുത്ത […]Read More
വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് വിക്രം നാഥിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ഹര്‍ജിയിലെ വാദം കേള്‍ക്കുക. ഈ മാസം 16നാണ് യെമന്‍ ഭരണകൂടം നിമിഷപ്രിയയുടെ വധശിക്ഷ നടപ്പിലാക്കാൻ നിശ്ചയിച്ചിരിക്കുന്നത്. നിമിഷപ്രിയയുടെ വധശിക്ഷ താത്കാലികമായി മരവിപ്പിക്കുകയും മോചനം ഉറപ്പാക്കുന്നതിനും കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകന്‍ കെ.ആര്‍. സുഭാഷ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ പരിഗണന. നിമിഷപ്രിയയ്ക്കായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് നിരവധി രാഷ്ട്രീയ നേതാക്കളും […]Read More
നിമിഷപ്രിയ വധശിക്ഷ: ഇതുവരെ കേന്ദ്ര സര്‍ക്കാര്‍ വിഷയത്തില്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കണമെന്ന് സുപ്രീംകോടതി
നിമിഷപ്രിയയുടെ വധശിക്ഷയില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീംകോടതി പ്രതികരിച്ചു. ഇതുവരെ കേന്ദ്ര സര്‍ക്കാര്‍ വിഷയത്തില്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കണമെന്നാവശ്യപ്പെട്ട് കോടതി നിര്‍ദേശം നല്‍കി. അറ്റോര്‍ണി ജനറല്‍ മുഖേനയാണ് ഈ വിവരം അറിയിക്കേണ്ടതെന്നും, വിശദമായ വാദം ജൂലൈ 14ന് നടക്കുമെന്നും ജസ്റ്റിസ് സുധാന്‍ഷു ധൂലിയയും ജസ്റ്റിസ് ജോയ്മല്ല്യ ബാഗ്ച്ചിയും അടങ്ങിയ ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കുന്നതിനായി അടിയന്തരമായി കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ‘നിമിഷപ്രിയ അന്താരാഷ്ട്ര ആക്ഷന്‍ കൗണ്‍സില്‍’ സുപ്രീംകോടതിയെ സമീപിച്ചാണ് നടപടി […]Read More