ഉപാധികളില്ലാത്ത വെടിനിര്‍ത്തലിന് സമ്മതിച്ചതായി തായ്‌ലാന്‍ഡും കംബോഡിയയും. അഞ്ച് ദിവസത്തെ സംഘര്‍ഷത്തിനൊടുവിലാണ് ഇരുരാജ്യങ്ങളും വെടിനിര്‍ത്തലിന് തയ്യാറാണെന്ന് അറിയിച്ചിരിക്കുന്നത്. അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മില്‍ 2008-2011 വര്‍ഷങ്ങള്‍ക്കുശേഷം ഉണ്ടാകുന്ന ഏറ്റവും ഭീകരമായ സംഘര്‍ഷമാണ് അവസാനിച്ചിരിക്കുന്നത്. നിരുപാധിക വെടിനിര്‍ത്തലിന് തയ്യാറെന്ന് മുന്‍പുതന്നെ കംബോഡിയ പ്രതികരിച്ചിരുന്നു. തായ്‌ലാന്‍ഡ് കൂടി അനുകൂലമായ നിലപാട് സ്വീകരിച്ചതോടെയാണ് വെടിനിര്‍ത്തല്‍ സാധ്യമാകുന്നത്. സംഘര്‍ഷത്തില്‍ ഇരുരാജ്യങ്ങളിലുമായി 36 പേരാണ് കൊല്ലപ്പെട്ടത്. തായ്‌ലാന്‍ഡും കംബോഡിയയും അടിയന്തര, നിരുപാധിക വെടിനിര്‍ത്തലിന് സമ്മതിച്ചതായി മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിം അല്‍പ സമയത്തിനുമുന്‍പാണ് അറിയിച്ചത്. […]Read More
Tags :Thailand-Combodia
തായ്‌ലൻഡ് -കംബോഡിയ സംഘർഷത്തിൽ ആശങ്കയറിയിച്ച് യൂറോപ്യൻ യൂണിയൻ. അതിർത്തി തർക്കത്തെ തുടർന്ന് ആരംഭിച്ച ഏറ്റുമുട്ടൽ അവസാനിപ്പിക്കണമെന്ന് യൂറോപ്യൻ യൂണിയൻ ഇരു രാജ്യങ്ങളോടും ആവശ്യപ്പെട്ടു. തായ് ഗ്രാമങ്ങളിൽ കംബോഡിയ നടത്തിയ വ്യോമാക്രമണത്തിൽ 11 തായ് പൗരന്മാർ അടക്കം 12 പേർ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. എഫ്-16 യുദ്ധവിമാനങ്ങൾ ഉൾപ്പെടെ ഉപയോഗിച്ച് കംബോഡിയൻ സൈനിക താവളങ്ങളിൽ തായ്‌ലൻഡും ആക്രമണം നടത്തി. കംബോഡിയയിൽ ആൾനാശം സ്ഥിരീകരിച്ചിട്ടില്ല. സംഘർഷം രൂക്ഷമായതോടെ തായ്‌ലൻഡ് കംബോഡിയയിലേക്കുള്ള അതിർത്തിപാതകൾ അടച്ചു. ഇരുരാജ്യങ്ങളും അംബാസഡർമാരെ തിരിച്ചുവിളിച്ചു. അതിർത്തി പ്രദേശങ്ങളിൽനിന്ന് തായ്‌ലൻഡ് […]Read More