കഴിഞ്ഞ ഏറെ വർഷമായി സ്വന്തം വീട്ടിൽ മാനസിക പീഡനങ്ങൾ നേരിടുന്നുവെന്ന് നടി തനുശ്രീ ദത്ത. തന്റെ ഇൻസ്റ്റാഗ്രാം വീഡിയോയിൽ പൊട്ടിക്കരഞ്ഞ് കൊണ്ടായിരുന്നു തനുശ്രീ ഇക്കാര്യം പറഞ്ഞത്. വർഷങ്ങളായി താൻ പീഡനത്തിന് ഇരയാകുകയാണെന്നും സഹികെട്ട് പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും നടി പറഞ്ഞു. തന്നെ ആരെങ്കിലും സഹായിക്കണമെന്നും തനുശ്രീ ദത്ത വീഡിയോയിലൂടെ ആവശ്യപ്പെടുന്നുണ്ട്. “പ്രിയപ്പെട്ടവരെ, സ്വന്തം വീട്ടിൽ ഞാൻ പീഡിപ്പിക്കപ്പെടുകയാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഞാൻ പൊലീസിനെ വിളിച്ചിരുന്നു. സ്റ്റേഷനിൽ പോയി പരാതി നൽകാനാണ് അവർ പറയുന്നത്. ഞാൻ വളരെയധികം ക്ഷീണിതയാണ്. […]Read More