ഭൂമിയുടെ താപനില ഉയരുന്നതിനനുസരിച്ച് ഹിമാനികളും കട്ടിയുള്ള ഹിമപാളികളും ഉരുകുന്നു. ഇത് സമുദ്രനിരപ്പ് വർധിപ്പിക്കുക മാത്രമല്ല ചെയ്യുന്നത് ഭൂമിയെ മുഴുവൻ ഇളക്കിമറിക്കാൻ കഴിയുന്ന അപകടകരമായ ഒരു ശൃംഖലാ പ്രതിപ്രവർത്തനത്തിന്‍റെ തുടക്കമാണിത് എന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. കാലാവസ്ഥാ വ്യതിയാനം മൂലം ഉരുകുന്ന ഹിമാനികൾ സമുദ്രനിരപ്പ് ഉയർത്തുക മാത്രമല്ല, ലോകമെമ്പാടുമുള്ള അഗ്നിപർവ്വത സ്ഫോടനങ്ങളെ കൂടുതൽ വിനാശകരമാക്കുകയും ചെയ്യുമെന്ന് ഒരു പുതിയ പഠനം പറയുന്നു. യുഎസ്എയിലെ വിസ്കോൺസിൻ-മാഡിസൺ സർവകലാശാലയിലെ ഗവേഷകനായ പാബ്ലോ മൊറീനോ-യാഗറും സംഘവും ആൻഡീസ് പർവതനിരകളിലാണ് ഈ ഗവേഷണം നടത്തിയത്. ഇവിടെയുള്ള […]Read More