സിറിയക്ക് മേലുള്ള വ്യാപാര-സാമ്പത്തിക ഉപരോധങ്ങൾ അവസാനിപ്പിച്ച് അമേരിക്ക. വർഷങ്ങളായി അമേരിക്ക ഏർപ്പെടുത്തിയിരുന്ന വ്യാപാര-സാമ്പത്തിക ഉപരോധമാണ് അമേരിക്ക അവസാനിപ്പിച്ചത്. ഇത് സംബന്ധിച്ചുള്ള എക്സിക്യൂട്ടീവ് ഉത്തരവിൽ ട്രംപ് ഒപ്പുവെച്ചു. സിറിയയെ സമാധാനത്തിന്റെയും സ്ഥിരതയുടെയും പാതയിലേക്ക് കൊണ്ടുവരാൻ അമേരിക്കയുടെ പിന്തുണയുണ്ടാകുമെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി. എന്നാൽ, പുതിയ സിറിയൻ ഭരണകൂടത്തിന്റെ മേലുള്ള നിരീക്ഷണം അമേരിക്ക തുടരും. ഇസ്രയേലുമായുള്ള ബന്ധം, ഭീകരവാദം, പലസ്തീൻ സംഘടനകൾ എന്നിവരുമായുള്ള ബന്ധവുമാകും തുടർന്നും നിരീക്ഷണത്തിലുണ്ടാകുക. മുൻ പ്രസിഡന്റ് ബാഷർ അൽ അസദ്, അദ്ദേഹത്തിന്റെ സഹായികൾ, ഇസ്ലാമിക്ക് സ്റ്റേറ്റ്, […]Read More