സെൻട്രൽ ജയിലുകളിൽ കഴിയുന്നത് അനുവദിച്ചതിനെക്കാൾ ഇരട്ടിയിലധികം തടവുകാരാണ്. ഏറ്റവും കൂടുതൽ തടവുകാരുള്ളത് തിരുവനന്തപുരം സെൻട്രൽ ജയിലിലാണ്. 727 പേരെ പാർപ്പിക്കാൻ അനുമതിയുള്ള ജയിലിൽ പാർപ്പിച്ചിരിക്കുന്നത് 1,600 തടവുകാരെയാണ്. ജില്ലാ ജയിൽ ഉൾപ്പെടെയുള്ള മറ്റ് ജയിലുകളിലും സമാന സ്ഥിതിയാണുള്ളത്. തടവുകാരുടെ എണ്ണം കൂടുന്നെങ്കിലും അടിസ്ഥാന സൗകര്യങ്ങളില്ല. തടവുകാർക്ക് അനുസരിച്ച് ഉദ്യോഗസ്ഥരെ നിയമിക്കുന്നില്ല. പുതിയ ജയിലുകൾക്കായി സർക്കാർ നടപടി ആരംഭിച്ചെങ്കിലും എങ്ങും എത്തിയിട്ടില്ല.ഇത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നാണ് ആക്ഷേപം.Read More