ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് മകൻ വിഎ അരുൺ കുമാർ അറിയിച്ചു. കഴിഞ്ഞദിവസം നടത്തിയ ഇസിജി പരിശോധനയ്ക്ക് പിന്നാലെ തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെട്ടിട്ടുണ്ടെന്നാണ് ഡൊക്ടർമാരുടെ വിലയിരുത്തൽ. നിലവിൽ ഐസിയുവിൽ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് വിഎസ് അച്യുതാനന്ദന്റെ ചികിത്സ. കഴിഞ്ഞദിവസം ആശുപത്രി അധികൃതർ മെഡിക്കൽ ബുള്ളറ്റിൻ ഇറക്കിയിരുന്നില്ല. ഇന്ന് വിശദമായ മെഡിക്കൽ ബോർഡ് ചേർന്ന് ആരോഗ്യസ്ഥിതി വിലയിരുത്തും. Read More
Tags :v s achuthanandan
ഹൃദയാഘാതത്തെ തുടര്‍ന്ന് പട്ടം എസ്‌യുടി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുന്ന വി.എസ്. അച്യുതാനന്ദന്റെ നില തല്‍സ്ഥിതിയില്‍ തുടരുന്നതായി മെഡിക്കല്‍ ബുള്ളറ്റിന്‍. തിങ്കളാഴ്ച രാവിലെയാണ് വി.എസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.Read More
ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തെ പട്ടം എസ് യു ടി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ നില അതീവ ഗുരുതരമെന്ന് മെഡിക്കൽ റിപ്പോർട്ട്. ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ജീവൻ നിലനിർത്താൻ ശ്രമിക്കുന്നത്. ശ്വാസതടസ്സം, രക്തസമ്മർദ്ദത്തിലെ അസ്ഥിരത, വൃക്കയുടെ പ്രവർത്തനത്തിലെ ബുദ്ധിമുട്ടുകൾ എന്നിവ നിയന്ത്രിക്കാൻ വിദഗ്‌ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ മെഡിക്കൽ സംഘം ചികിത്സ നൽകുകയാണ് എന്നാണ് ആശുപത്രി ബുള്ളറ്റിനിൽ വ്യക്തമാക്കുന്നത്.Read More
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദൻ്റെ ആരോഗ്യനിലയിൽ ചെറിയ പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതർ പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കി. ഹൃദയാഘാതത്തെ തുടർന്നാണ് അദ്ദേഹത്തെ തിങ്കളാഴ്‌ച തിരുവനന്തപുരം സ്വദേശിയായ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കാർഡിയോളജിസ്റ്റ്, ന്യൂറോളജിസ്റ്റ്, ഇന്റൻസിവിസ്റ്റ്, നെഫ്രോളജിസ്റ്റ് അടക്കമുള്ള സംഘം ചികിത്സക്ക് നേതൃത്വം നൽകുന്നുണ്ട്. നിലവിൽ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് വി.എസ് ചികിത്സയിൽ തുടരുന്നത്Read More

