Latest News

Tags :v shivan kutty

Kerala

വിദ്യാഭ്യാസ മേഖലയില്‍ 1444.4 കോടി രൂപ കേന്ദ്രം നല്‍കാനുണ്ട് മന്ത്രി വി.ശിവന്‍കുട്ടി

തിരുവനന്തപുരം: വിദ്യാഭ്യാസ മേഖലയ്ക്ക് കേന്ദ്ര സർക്കാരിൽ നിന്ന് ന്യായമായി ലഭിക്കേണ്ട ₹1444.4 കോടി രൂപ ഇനിയും നൽകാനുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. ഈ തുക നൽകാൻ കേന്ദ്രം ഇനിയും തയ്യാറാകുന്നില്ലെങ്കിൽ നിയമനടപടികൾക്ക് പോകാനാണ് സംസ്ഥാനത്തിന്റെ തീരുമാനം. ഗുജറാത്ത്, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിലെ കുട്ടികൾക്ക് ലഭിക്കുന്നതുപോലെ തന്നെ കേരളത്തിലെ കുട്ടികൾക്കും അവകാശമുള്ള അനുദാനങ്ങൾ നൽകേണ്ടത് കേന്ദ്രത്തിന്റെ ബാധ്യതയാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രസർക്കാർ വിവേചനം കാണിക്കരുതെന്നും, ഈ കാര്യം എംപിമാരുടെ കോൺഫറൻസിൽ വ്യക്തമാക്കി കഴിഞ്ഞിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. ന്യായമായി […]Read More

Kerala

ഗവർണറുടെ അധികാരം കുട്ടികളെ പഠിപ്പിക്കും; പാഠപുസ്തകത്തിന് വിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരം

സംസ്ഥാനങ്ങളിൽ ഗവർണറുടെ അധികാരം കുട്ടികളെ പഠിപ്പിക്കാനുള്ള പാഠപുസ്തകത്തിന് വിദ്യാഭ്യാസ വകുപ്പ് അംഗീകാരം നൽകി. ഗവർണർക്കുള്ള അധികാരം, അധികാര പരിധി, ചുമതലകൾ എന്നിവ പാഠഭാഗങ്ങളിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. പത്താം ക്ലാസ് സാമൂഹ്യ ശാസ്ത്ര വിഷയത്തിലെ അവസാന പാഠത്തിലാണ് ഗവർണർ വിഷയമാകുന്നത്. ഇന്ത്യൻ ജനാധിപത്യത്തെക്കുറിച്ചുള്ള പാഠഭാഗത്തിലാണ് ഗവർണറെക്കുറിച്ച് പറയുന്നത്. ഗവർണർ പ്രവർത്തിക്കേണ്ടത് മന്ത്രിസഭയുടെ നിർദേശം അനുസരിച്ചാകണമെന്ന് പാഠഭാഗത്തിൽ പറയുന്നുണ്ട്. ഗവർണറുടെ അധികാരത്തെക്കുറിച്ചുള്ള സമീപകാല കോടതി വിധികളും പാഠഭാഗത്തിൽ ഉൾപ്പെടുത്തി. ഇന്ന് ചേർന്ന കരിക്കുലം കമ്മിറ്റിയാണ് പാഠപുസ്തകം അംഗീകരിച്ചത്. Read More

Kerala

സൂംബ ലഘുവ്യായാമം കുട്ടികളില്‍ മാനസികവും ശാരീരികവുമായ ഉന്മേഷം വളര്‍ത്തും – വി.ശിവന്‍കുട്ടി

കോഴിക്കോട്: സൂംബ പദ്ധതിയെക്കുറിച്ചുള്ള സർക്കാർ നിലപാട് വിശദീകരിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ആര്‍.ടി‍.ഇ നിയമപ്രകാരമുള്ള പഠനപ്രക്രിയകളിൽ കുട്ടികൾ നിർബന്ധമായും പങ്കെടുക്കേണ്ടതാണെന്നും ഇവയിൽ അൽപവസ്ത്രധാരണത്തിന് ഒരിടവും ഇല്ലെന്നും മന്ത്രി വ്യക്തമാക്കി. സ്‌കൂളുകളിൽ നടപ്പാക്കുന്നത് ലഘുവ്യായാമമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോഴിക്കോട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. കായിക വിനോദങ്ങളിൽ പങ്കെടുക്കുന്നത് കുട്ടികളിൽ ശാരീരികവും മാനസികവുമായ ഉന്മേഷം, ആരോഗ്യം, പോസിറ്റീവ് ചിന്താഗതികൾ എന്നിവ വികസിപ്പിക്കാൻ സഹായകരമാണെന്ന് മന്ത്രി പറഞ്ഞു. സൂംബ പോലുള്ള പ്രവർത്തനങ്ങൾ കുട്ടികളുടെ പഠനത്തെയും വ്യക്തിത്വവികാസത്തെയും മെച്ചപ്പെടുത്തുന്നതിൽ സഹായിക്കുന്നു. സംസ്ഥാനത്തെ […]Read More

Kerala

ശമ്പളം നൽകുന്നത് ഉച്ചഭക്ഷണം നൽകാൻ വേണ്ടിയോ? വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവനയിൽ വിവാദം

തിരുവനന്തപുരം: സ്‌കൂളുകളിൽ ഉച്ചഭക്ഷണം വിതരണം ചെയ്യുന്നതിനായാണ് പ്രധാനാധ്യാപകർക്ക് ശമ്പളം നൽകുന്നതെന്ന വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയുടെ പ്രസ്താവനയിൽ വ്യാപക വിമർശനമുയരുന്നു. സാധാരണ ബോധമുള്ള ആരും പറയാൻ തയ്യാറാകാത്ത പ്രസ്താവനയാണിത് എന്ന് പ്രതിപക്ഷ അധ്യാപക സംഘടനയായ കെപിഎസ്ടിഎ പ്രതികരിച്ചു. ജോലിചെയ്ത് നേടുന്ന ശമ്പളം എങ്ങനെ വിനിയോഗിക്കണമെന്ന് അധ്യാപകർക്ക് അറിയാമെന്ന് സർക്കാർ പ്രൈമറി സ്‌കൂൾ പ്രഥമാധ്യാപക സംഘടന കെജിപിഎസ്എച്ച്.എ പ്രതികരിച്ചു.ഉച്ചഭക്ഷണവിതരണം അധ്യാപകരുടെ മാത്രം ബാധ്യതയല്ല സർക്കാർ ഉത്തരവാദിത്വവുമാണെന്ന് എയ്ഡഡ് പ്രൈമറി സ്‌കൂൾ പ്രഥമാധ്യാപകസംഘടന കെപിപിഎച്ച്എ പറഞ്ഞു. “സ്കൂളിൽ ഉച്ചഭക്ഷണം വിതരണം ചെയ്യുന്നതിനാലാണ് […]Read More

Kerala

ഗവർണറുടെ ഭരണഘടനാധികാരങ്ങൾ പത്താം ക്ലാസ് പാഠപുസ്തകത്തിൽ ഉൾപ്പെടുത്തും – വി ശിവൻകുട്ടി

തിരുവനന്തപുരം: ഗവർണറുടെ ഭരണഘടനാപരമായ അധികാരങ്ങൾ പത്താം ക്ലാസ്സ്‌ പാഠപുസ്തകത്തിൽ ഉൾപ്പെടുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി. സാമൂഹ്യശാസ്ത്രം രണ്ടാം വോളിയത്തിലാണ് ഇത് ഉൾപ്പെടുത്തുക. “കുട്ടികൾക്ക് ഭരണഘടനയിൽ ഗവർണറെ ഏൽപ്പിച്ചിരിക്കുന്ന അധികാരങ്ങളെക്കുറിച്ച് വ്യക്തമായ ധാരണ നൽകുകയാണ് ലക്ഷ്യം. തെറ്റായ ധാരണകൾ ഒഴിവാക്കാനും ഈ ഉൾപ്പെടുത്തൽ സഹായകമാകും,” വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. അടുത്ത അധ്യയനവർഷത്തിൽ പ്ലസ് വൺ, പ്ലസ് ടു പാഠപുസ്തകങ്ങൾ പുതുക്കുന്ന അവസരത്തിൽ ഗവർണറുടെ അധികാരങ്ങൾ അവിടെയും ഉൾപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി.Read More

Kerala

ഭാരതാംബ ചിത്ര വിവാദം: എക്സിൽ ഗവർണർക്ക് മറുപടിയുമായി വി ശിവൻകുട്ടി

തിരുവനന്തപുരം: ഭാരതാംബ ചിത്ര വിവാദത്തിൽ ഗവർണർ എക്സിൽ പോസ്റ്റ് ചെയ്ത ഫോട്ടോയ്ക്ക് മറുപടിയുമായി വി ശിവൻകുട്ടി. ‘ഭാരതാംബയെ മാറ്റില്ല’ എന്ന തലക്കെട്ടിൽ ഗവർണർ പോസ്റ്റ് ചെയ്ത ഫോട്ടോയ്ക്ക് താഴെ ഭരണഘടനയ്ക്കൊപ്പം നിലകൊള്ളുന്നു എന്നായിരുന്നു മന്ത്രിയുടെ മറുപടി. ഭരണഘടന ലംഘനം നടത്തിയത് ഗവർണറാണെന്നും തന്റെ ഓഫീസിൽ മാർക്സിന്റെ പടം വയ്ക്കാൻ കഴിയുമോ എന്നും മന്ത്രി ചോദിച്ചു.Read More

Kerala

ഗവർണർ സ്വയം അപമാനിതനായി; രാജ്ഭവന്റെ പ്രസ്താവനയെ തള്ളി വി ശിവൻ കുട്ടി

തിരുവനന്തപുരം: രാജ്ഭവനെ രാഷ്ട്രീയ വേദിയാക്കിയതിലൂടെ ഗവർണർ ഭരണഘടന ലംഘനമാണ് നടത്തിയതതെന്നും രാജ്ഭവന്റെ പ്രസ്താവനയെ തള്ളിക്കളയുകയാണെന്നും മന്ത്രി വി ശിവൻ കുട്ടി വ്യക്തമാക്കി. ഭരണഘടന തലവനെന്ന നിലയിൽ ഗവർണർ നിഷ്പക്ഷത പുലർത്താൻ ബാധ്യത ഉള്ള വ്യക്തിയാണ്. എന്നാൽ ഔദ്യോഗിക പരിപാടിയെ രാഷ്ട്രീയ സന്ദേശവാഹിയാക്കി ഇന്ത്യയുടെ സാംസ്‌കാരിക വൈവിദ്യത്തെയും മതനിരപേക്ഷതയെയും ഒറ്റ ചിത്രം കൊണ്ട് ഇല്ലാതാക്കുന്നത് ഗവർണറുടെ നിഷ്പക്ഷതയെ ചോദ്യം ചെയ്യുന്ന ഒന്നാണ്. ഭാരതത്തിന്റെ പ്രതീകമായി കാവിക്കൊടിയേന്തിയ വനിതയെയും മറ്റ് രാഷ്ട്രീയ സൂചനകളെയും തമ്മിൽ കൂട്ടിച്ചേർക്കുന്നതിലൂടെ ദേശീയത എന്ന ആശയത്തെ […]Read More

Kerala

ഭാരതാംബയുടെ ചിത്രം ഒഴിവാക്കില്ല; നിലപാടിൽ ഉറച്ച് ഗവർണർ

തിരുവനന്തപുരം: ഭാരതാംബ ചിത്ര വിവാദത്തിൽ നിലപാടിലുറച്ച് ഗവർണർ രാജേന്ദ്ര അർലേക്കർ. ഭാരതാംബ ചിത്രം ഒഴിവാക്കില്ലെന്നും ദേശീയത, രാജ്യസ്നേഹം എന്നിവയിൽ നിന്ന് പിന്നോട്ടില്ലെന്നും ഗവർണർ വ്യക്തമാക്കി. ഭാരതാംബ ചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തുന്ന ചിത്രവും രാജ്ഭവൻ പുറത്തുവിട്ടു. ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് പരിപാടിയിൽ ഭാരതാംബയുടെ ചിത്രം വച്ചതിനെ തുടർന്ന് മന്ത്രി വി ശിവൻ കുട്ടി പരിപാടി ബഹിഷ്കരിച്ചിരുന്നു. ഭാരതാംബയുടെ ചിത്രം ഔദ്യോഗിക പരിപാടികളിൽ ഉൾപ്പെടുത്തുന്നതിൽ ശക്തമായ പ്രതിഷേധം അറിയിച്ചാണ് മന്ത്രി വി ശിവൻകുട്ടി പരിപാടിയിൽ നിന്ന് ഇറങ്ങിപ്പോയത്.Read More

Kerala

മന്ത്രി വി ശിവൻ കുട്ടി പ്രോട്ടോകോൾ ലംഘിച്ചെന്ന് രാജ്ഭവൻ

തിരുവനന്തപുരം: രാജ്ഭവനിലെ ഭാരതാംബയുടെ ചിത്രം പ്രദർശിപ്പിച്ച ചടങ്ങിൽ നിന്ന് മന്ത്രി വി ശിവൻകുട്ടി ഇറങ്ങിപ്പോയത് ഗവർണറെ അപമാനിച്ചുവെന്നും പ്രോട്ടോകോൾ ലംഘിച്ചെന്നും രാജഭവൻ അറിയിച്ചു. എൻസിസി അവാർഡ് ദാന ചടങ്ങിൽ നിന്ന് രാജ്ഭവനിലെ ഭാരതാംബയുടെ ചിത്രത്തിൽ പ്രതിഷേധിച്ചാണ് മന്ത്രി പരിപാടി ബഹിഷ്കരിച്ചത്. ഭരണഘടന അനുസരിച്ച് സത്യപ്രതിജ്ഞ ചെയ്ത മന്ത്രി ഗവർണറെയും ഓഫീസിനേയും അപമാനിച്ചെന്ന് രാജ്ഭവന്റെ പ്രസ്താവനയിൽ പറഞ്ഞു.Read More

Kerala

ഭാരതാംബ ചിത്രം: മന്ത്രി വി ശിവൻ കുട്ടി രാജ്ഭവനിലെ പരിപാടിയിൽ നിന്ന് ഇറങ്ങിപോയി

തിരുവനന്തപുരം: എൻസിസി അവാർഡ് ദാനചടങ്ങിൽ ഭാരതാംബയുടെ ചിത്രം പ്രദർശിപ്പിച്ചതിനെതിരെ പ്രതിഷേധിച്ച് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി പരിപാടിയിൽ നിന്ന് ഇറങ്ങിപ്പോയി. മഹാത്മാഗാന്ധിയുടെയോ ഇന്ത്യൻ പ്രധാനമന്ത്രിയുടെയോ ചിത്രം ആണെങ്കിൽ അതിനെ മനസ്സിലാക്കാനാകുമായിരുന്നു. എന്നാൽ ഇവിടെ ആരുടെയാണെന്നും വ്യക്തതയില്ലാത്ത ചിത്രം വെച്ചിരിക്കുന്നു. ഇത്തരം കാര്യങ്ങൾ മുൻകൂട്ടി അറിയിക്കാതെ തീരുമാനിക്കുന്നത് ശരിയല്ല. അംഗീകരിക്കാൻ കഴിയാത്ത ചടങ്ങായിരുന്നു അത് അതിനാലാണ് ബഹിഷ്കരിച്ചത് എന്ന് മന്ത്രി പറഞ്ഞു.Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes