Latest News

Tags :v sivankutty

Education Kerala Top News

‘മിഥുന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നൽകും, സ്കൂളുകളിൽ അടിയന്തര ഓഡിറ്റ് നടത്തും,

സ്കൂളുകളിൽ അടിയന്തിര ഓഡിറ്റ് സമയബന്ധിതമായി നടപ്പാക്കും നടത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി മാധ്യമങ്ങളോട്. ചൊവ്വാഴ്ച വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരുടെ യോഗം വിളിക്കുമെന്നും മന്ത്രി അറിയിച്ചു. സർക്കാർ സ്കൂൾ തുറക്കും മുമ്പേ ഇറക്കിയ സർക്കുലറിലെ കാര്യങൾ എല്ലാ ഉദ്യോഗസ്ഥരും നടപ്പാക്കിയോ എന്ന് സംശയമുണ്ട്. എച്ച്എംനെ മാത്രം ബലിയാടാക്കി എന്ന ആരോപണം ശരിയല്ലെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. മിഥുൻ്റെ കുടുംബത്തിന് 10 ലക്ഷം രൂപ മാനേജ്മെൻ്റ് നൽകുമെന്നും മന്ത്രി വ്യക്തമാക്കി. മാനേജ്മെൻ്റ് അച്ഛനോ അമ്മയ്ക്കോ സ്കൂളിൽ […]Read More

Education Kerala Top News

മതസാമുദായിക സംഘടനകള്‍ക്ക് അടിമപ്പെടില്ല; സ്‌കൂള്‍ സമയമാറ്റത്തില്‍ പിന്നോട്ടില്ലെന്ന് ശിവന്‍കുട്ടി

സ്‌കൂള്‍ സമയമാറ്റത്തില്‍ സര്‍ക്കാര്‍ പിന്നോട്ടില്ലെന്നും മത സാമുദായിക സംഘടനകള്‍ക്ക് സര്‍ക്കാര്‍ അടിമപ്പെടില്ലെന്നും മന്ത്രി വി. ശിവന്‍കുട്ടി. സമയമാറ്റത്തില്‍ മന്ത്രിയും വിദ്യാഭ്യാസ വകുപ്പും ഉത്തരവാദിയല്ലെന്നും 220 പ്രവര്‍ത്തി ദിവസം ലഭ്യമാക്കേണ്ടത് വിദ്യാഭ്യാസ നയത്തിന്റെ ഭാഗമാണെന്നും മന്ത്രി പറഞ്ഞു. പാലക്കാട്ട് പത്ര സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്‌കൂള്‍ സമയമാറ്റം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സമസ്തയടക്കമുള്ള സംഘടനകള്‍ സമ്മര്‍ദ്ദംചെലുത്തുന്ന പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം. മത, സാമുദായിക സംഘടനകളുടെ സമയവും സൗകര്യവും നോക്കി വിദ്യാഭ്യാസ ചട്ടങ്ങള്‍ നടപ്പാക്കാന്‍ കഴിയില്ല. കേന്ദ്രീയ വിദ്യാലയങ്ങളില്‍ അടക്കം ഏഴുമണിക്ക് […]Read More

Education Kerala Top News

സ്കൂളുകളിൽ മതപരമായ ചടങ്ങുകൾ നിയന്ത്രിക്കും; പൊതു മാനദണ്ഡം തയ്യാറാക്കാൻ ഒരുങ്ങി വിദ്യാഭ്യാസ വകുപ്പ്

പാദപൂജ വിവാദങ്ങൾക്കിടെ സ്കൂളുകളിലെ മതചടങ്ങുകൾ നിയന്ത്രിക്കാൻ വിദ്യാഭ്യാസ വകുപ്പ്. സ്കൂളുകളിൽ മതപരമായ ഉള്ളടക്കങ്ങൾ ഉള്ള ചടങ്ങുകൾക്ക് നിയന്ത്രണം ഉണ്ടാകും. ഇതിനായി പൊതു മാനദണ്ഡം തയ്യാറാക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ ആലോചന. എല്ലാ മതവിഭാഗത്തിൽപ്പെട്ട കുട്ടികൾക്കും അംഗീകരിക്കാവുന്ന തരത്തിലാവും മാറ്റം. പ്രാർത്ഥനാ ഗാനം അടക്കം പരിഷ്കരിക്കുന്നത് ആലോചനയിലുണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി. വിശദമായ പഠന ശേഷമാകും തീരുമാനം. അതിനായി ഒരു കമ്മിറ്റിയെ നിയമിക്കും. സമീപകാലത്ത് ഉയർന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ആണ് ആലോചന. എല്ലാ വിഭാഗം വിദ്യാർഥികൾക്കും പങ്കെടുക്കാൻ കഴിയുന്ന തരത്തിൽ […]Read More

Kerala Top News

‘കുട്ടികളെകൊണ്ട് കാലുകഴുകിക്കുന്നത് കേരളത്തിന്റെ സംസ്കാരമല്ല’: റിപ്പോർട്ട് തേടി മന്ത്രി വി ശിവൻകുട്ടി

വിദ്യാർഥികളെ കൊണ്ട് പാദപൂജ ചെയ്യിച്ച സംഭവത്തിൽ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കുട്ടികളെക്കൊണ്ട് കാലുകഴുകിക്കുന്നത് കേരളത്തിന്റെ സംസ്കാരമല്ലെന്നും വിഷയത്തിൽ റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കാസർഗോഡ് ബന്തടുക്ക സരസ്വതി വിദ്യാലയത്തിൽ ഗുരു പൂർണിമ എന്ന പേരിൽ വിദ്യാർഥികളെക്കൊണ്ട് അധ്യാപകരുടെ പാദസേവ ചെയ്യിച്ച സംഭവം വിവാദമായതിന് പിന്നാലെ കണ്ണൂരിലും ഗുരുപൂജ നടന്നു. കണ്ണൂർ ശ്രീകണ്ഠപുരം വിവേകാനന്ദ വിദ്യാ പീഠത്തിലാണ് സംഭവം നടന്നത്. പൂർവ അധ്യാപകന്റെ കാൽ നിലവിലെ അധ്യാപകർ കഴുകി. തുടർന്ന് വിദ്യാർഥികളെക്കൊണ്ട് പാദപൂജ ചെയ്യിച്ചുവെന്നാണ് പരാതി. […]Read More

Education Kerala Politics Top News

സ്കൂൾ സമയ വിവാദം; നിലപാട് അറിയിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി, ‘സമയമാറ്റം

സ്കൂൾ സമയ വിവാദത്തിൽ നിലപാട് അറിയിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. നിലവിൽ സമയമാറ്റം ആലോചനയിലില്ലെന്ന് ശിവൻകുട്ടി വ്യക്തമാക്കി. വിദഗ്ധ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ ടൈംടേബിളാണ് ഇപ്പോഴുള്ളത്. അധ്യാപക സംഘടനകൾ ഉൾപ്പെടെ അംഗീകരിച്ചതാണ് ഇത്. അതിലൊരു മാറ്റം വരുത്തുന്നതിനെക്കുറിച്ച് ചിന്തിക്കുന്നില്ലെന്ന് മന്ത്രി അറിയിച്ചു. സർക്കാരിനെ സംബന്ധിച്ച് കുട്ടികളുടെ വിദ്യാഭ്യാസമാണ് പ്രധാനം. 37 ലക്ഷം വിദ്യാർത്ഥികളെ ബാധിക്കുന്ന വിഷയമാണ്. സർക്കാരിനെ വിരട്ടരുതെന്നും ഏതെങ്കിലും ഒരു വിഭാഗത്തിന് മാത്രം സൗകര്യം ചെയ്തു കൊടുക്കാൻ കഴിയില്ലെന്നും വിദ്യാഭ്യാസ മന്ത്രി കൂട്ടിച്ചേർത്തു. പ്രത്യേക […]Read More

Kerala Politics Top News

ഗവർണറുടെ പരിപാടി ബഹിഷ്കരിച്ചിട്ടില്ല; മന്ത്രിസഭ യോഗം നീണ്ടുപോയി – മന്ത്രി വി ശിവൻകുട്ടി

ഗവർണറുടെ പരിപാടി ബഹിഷ്കരിച്ചിട്ടില്ലെന്ന് മന്ത്രി വി ശിവൻകുട്ടി. പരിപാടി ബഹിഷ്കരിച്ചെന്ന മാധ്യമ വാർത്ത തെറ്റ്. മന്ത്രിസഭ യോഗം നീണ്ടുപോയതിനാൽ പരിപാടിയിൽ പങ്കെടുക്കാൻ കഴിയാത്തത്. നിലപാട് പറയേണ്ടിടത്ത് ചെല്ലാനും പറയാനുള്ളത്‌ പറയാനും ഇന്നലെ മടിച്ചിട്ടില്ല, ഇന്ന് മടിക്കുന്നുമില്ല, നാളെ മടിക്കുകയുമില്ലെന്നും അദ്ദേഹം കൂട്ടിചേർത്തു. ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം. ഇന്നലെ മാസ്കോട്ട് ഹോട്ടലിൽ നടന്ന പരിപാടിയിൽ മന്ത്രി പങ്കെടുത്തിരുന്നില്ല. ഗവർണർ രാജേന്ദ്ര ആർലേക്കർ ആയിരുന്നു ഉദ്ഘാടകൻ. ഗവര്‍ണര്‍ മാത്രമാണ് ഫസ്റ്റ് എയ്ഡ് കൗണ്‍സില്‍ ഓഫ് ഇന്ത്യ എന്ന സംഘടനയുടെ പരിപാടിയില്‍ പങ്കെടുത്തത്. […]Read More

Kerala Top News

വീണ്ടും ട്രോളി മന്ത്രി

സെൻസർ ബോർഡിന്റെ ആവശ്യപ്രകാരം ‘ജെഎസ്‌കെ– ജാനകി vs സ്‌റ്റേറ്റ് ഓഫ് കേരള’ സിനിമയുടെ പേര്‌ മാറ്റാൻ തീരുമാനമായതിന് പിന്നാലെ വീണ്ടും ട്രോളുമായി മന്ത്രി വി ശിവൻകുട്ടി. സിനിമയിലെ നായികാ കഥാപാത്രത്തിന്റെ പേര്‌ ജാനകി എന്നതിനു പകരം ‘ജാനകി. വി’ എന്ന് മാറ്റാമെന്ന് നിർമാതാക്കൾ ഹൈക്കോടതിയെ അറിയിക്കുകയായിരുന്നു. ഇതോടെയാണ് മന്ത്രി, വി ശിവൻകുട്ടിയെന്ന് സെൻസർ ബോർഡിനെ പരിഹസിച്ച് ഫെയ്സ്ബുക്കിൽ കുറിച്ചത്. ‘വി പണ്ടേ ഉള്ളത് കൊണ്ട് ഭാഗ്യം, ഇല്ലെങ്കിൽ ഇപ്പൊ ചേർക്കേണ്ടി വന്നേനെ’, ‘ഇങ്ങള് രക്ഷപ്പെട്ടു’, ‘അപ്പോൾ നിങ്ങളുടെ […]Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes