Latest News

Tags :Vipanchika case of daughter’s murder

Crime Kerala Top News

‘വിപഞ്ചികയുടെ ശരീരത്തിൽ ചതവുകളും അടിയേറ്റ പാടും’; ഇൻക്വസ്റ്റ് നടപടി പൂർത്തിയായി

ഷാർജയിൽ മകൾക്കൊപ്പം മരിച്ച നിലയിൽ കണ്ടെത്തിയ വിപഞ്ചിക മണിയന്റെ ശരീരത്തിൽ ചതവുകളും അടിയേറ്റ പാടും ഉള്ളതായി അന്വേഷണ ഉദ്യോഗസ്ഥർ. ഇൻക്വസ്‌റ്റ് നടപടിയിലാണ് ഇക്കാര്യം വ്യക്തമായതെന്ന് ഡിവൈഎസ്പി മുകേഷ് ജി.ബി പറഞ്ഞു. വിദേശത്തുള്ള പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കും. പ്രതിക്ക് അർഹമായ ശിക്ഷ ലഭിക്കണമെന്ന് വിപഞ്ചികയുടെ സഹോദരൻ വിനോദ് മണിയൻ ട്വന്റി ഫോറിനോട് പറഞ്ഞു. നിതീഷിനെ നാട്ടിലെത്തിച്ചു നിയമനടപടിക്ക് വിധേയനാക്കണം. അതിനായി സർക്കാരും കോൺസിലേറ്റും ഇടപെടണം. മാനസിക പീഡനം ആണെങ്കിലും ആത്മഹത്യ ചെയ്തതിനാൽ ഷാർജയിൽ നിയമ സാധുത […]Read More

Crime National Top News

ഷാർജയിൽ മരിച്ച വിപഞ്ചികയുടെ സംസ്കാരം ഇന്ന്

യുഎഇയിലെ ഷാർജയിൽ ജീവനൊടുക്കിയ കൊല്ലം കേരളപുരം സ്വദേശിനി വിപഞ്ചിക മണിയന്റെ സംസ്കാരം ഇന്ന്. കേരളപുരത്തെ വീട്ടുവളപ്പിലാണ് സംസ്കാരം. മൂന്നുമണിയോടെയാകും സംസ്കാരച്ചടങ്ങുകൾ നടക്കുക. ഇന്നലെ രാത്രി 11:45 യോടെ മൃതദേഹം തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ചു. മെഡിക്കൽ കോളജിൽ റീ പോസ്റ്റ്മോർട്ടത്തിനു ശേഷമാകും വീട്ടിലെത്തിക്കുക. വിപഞ്ചികയുടെ മകൾ വൈഭവിയുടെ സംസ്കാരം ദിവസങ്ങൾക്ക് മുൻപാണ് ഷാർജയിൽ നടന്നത്. പിതാവ് നിധീഷിനൊപ്പം വിപഞ്ചികയുടെ മാതാവ് ഷൈലജ, സഹോദരൻ വിനോദ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു സംസ്കാരം. തുടർന്നാണ് മാതാവ് ഷൈലജ വിപഞ്ചികയുടെ മൃതദേഹവുമായി നാട്ടിലെത്തിയത്. ജൂലൈ […]Read More

Kerala Top News

വൈഭവിയുടെ സംസ്കാരം ദുബായിൽ പൂർത്തിയായി; വിപഞ്ചികയുടെ മൃതദേഹം തിങ്കളാഴ്ച നാട്ടിലെത്തിച്ചേക്കും

ഷാർജയിൽ മരിച്ച നിലയിൽ കണ്ടെത്തിയ കൊല്ലം സ്വദേശി വിപഞ്ചികയുടെ മകൾ വൈഭവിയുടെ സംസ്കാരം പൂർത്തിയായി. ദുബായ് ജബൽ അലി ന്യൂസോണാപൂരിലെ പൊതുശ്മശാനത്തില്‍ യുഎഇ സമയം വൈകിട്ട് 4 മണിക്കാണ് സംസ്കാരം നടന്നത്. വിപഞ്ചികയുടെ മൃതദേഹം തിങ്കളാഴ്ച നാട്ടിലെത്തിക്കാനാണ് തീരുമാനം. ഇക്കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല.രണ്ട് കുടുംബങ്ങളും പങ്കെടുത്ത സംസ്കാര ചടങ്ങിൽ വൈകാരികമായ നിമിഷങ്ങളാണുണ്ടായത്. നിതീഷും കുടുംബവും വിപഞ്ചികയുടെ കുടുംബവും ചടങ്ങിൽ പങ്കെടുത്തു. വിപഞ്ചികയുടെ സഹോദരൻ ആദ്യമായിട്ടാണ് കുഞ്ഞിനെ കാണുന്നത്. ഇതുവരെ സഹോദരൻ കുഞ്ഞിനെ കണ്ടിട്ടുണ്ടായിരുന്നില്ല. കുഞ്ഞിന്റെ മൃതദേഹം ഷാർജയിൽ […]Read More

Kerala Top News

വിപഞ്ചികയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരും; മകളുടെ സംസ്കാരം ഇന്ന് ഷാർജയിൽ

ഷാർജയിൽ ജീവനൊടുക്കിയ കൊല്ലം സ്വദേശി വിപഞ്ചികയുടെ മകൾ വൈഭവിയുടെ മൃതദേഹം ഇന്ന് സംസ്കരിക്കും. സംസ്കാരവുമായി ബന്ധപ്പെട്ട് കടുംബങ്ങൾ തമ്മിൽ ഇന്ത്യൻ കോൺസുലേറ്റിൽ വെച്ച് നടത്തിയ ചർച്ചയിലാണ് തീരമാനം. അതേസമയം വിപഞ്ചികയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനും തീരുമാനമായി. സംസ്കാരവുമായി ബന്ധപ്പെട്ട് കുടുംബങ്ങൾ തമ്മിലുണ്ടായ തർക്കങ്ങളൊഴിഞ്ഞ സ്ഥിതിക്ക് ഇന്ന് മറ്റ് നടപടികൾ പൂർത്തിയാക്കിയാകും സംസ്കാരം. വിപഞ്ചികയുടെ കുടുംബത്തിന് ഇതുവരെ രണ്ട് പേരുടേയും മൃതദേഹങ്ങൾ കാണാൻ പോലും കഴിഞ്ഞിട്ടില്ല. ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ ഇടപെടലിനെത്തുടര്‍ന്ന് ചൊവ്വാഴ്ച വൈകീട്ട് നടത്താനിരുന്ന വൈഭവിയുടെ സംസ്‌കാരചടങ്ങ് മാറ്റിവെച്ചിരുന്നു. […]Read More

Kerala National Top News

വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ നീക്കം; നിർണായക തീരുമാനം ഇന്ന്

ഷാര്‍ജയില്‍ മരിച്ച കൊല്ലം സ്വദേശിനി വിപഞ്ചികയുടെയും മകള്‍ വൈഭവിയുടെയും മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടുവരുന്ന കാര്യത്തില്‍ ഇന്ന് നിര്‍ണായക തീരുമാനമുണ്ടാകും. ദുബായിയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അധികൃതരുമായി വിപഞ്ചികയുടെയും ഭര്‍ത്താവ് നിധീഷിന്റെയും ബന്ധുക്കള്‍ ഇന്ന് വീണ്ടും ചര്‍ച്ച നടത്തും. ഗാര്‍ഹിക പീഡന നിയമപ്രകാരം നിധീഷിനെതിരേ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് വിപഞ്ചികയുടെ അമ്മയും സഹോദരനും ഇന്ന് ഷാര്‍ജ പോലീസില്‍ പരാതി നല്‍കിയേക്കും. മൃതദേഹം ഷാര്‍ജയില്‍ത്തന്നെ സംസ്‌കരിക്കണമെന്നാണ് നിധീഷ് വ്യക്തമാക്കുന്നത്. തനിക്ക് യാത്രാനിരോധനമുള്ളത് ചൂണ്ടിക്കാട്ടിയാണ് കുഞ്ഞിന്റെ മൃതദേഹം ഷാര്‍ജയില്‍ത്തന്നെ സംസ്‌കരിക്കണമെന്ന ആവശ്യമുന്നയിച്ചത്. ഇന്ന് വീണ്ടും […]Read More

Kerala Top News

വിപഞ്ചികയുടെയും കുഞ്ഞിന്‍റെയും ദുരൂഹ മരണം; ഷാർജയിലും നിയമപോരാട്ടത്തിനൊരുങ്ങി കുടുംബം

കൊല്ലം കേരളപുരം സ്വദേശി വിപഞ്ചികയെയും കുഞ്ഞിനെയും ദുരൂഹ സാഹചര്യത്തില്‍ ഷാർജയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഷാർജയിലും നിയമപോരാട്ടത്തിനൊരുങ്ങി കുടുംബം. ഷാർജ പൊലീസിൽ പരാതി നൽകും. കാനഡയിലുള്ള സഹോദരൻ ഉടൻ ഷാർജയിൽ എത്തും. ഭർത്താവിനും വിട്ടുകാർക്കുമെതിരെ കേസെടുക്കണമെന്നാണ് കുടുംബത്തിന്‍റെ ആവശ്യം. അതേസമയം, കേരളത്തില്‍ നല്‍കിയ പരാതി ഡിവൈഎസ്പി അന്വേഷിക്കും. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് വിപഞ്ചികയെയും കുഞ്ഞിനെയും ഷാർജയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഒരേ കയറിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹങ്ങൾ. മരണ കാരണം സ്ഥിരീകരിക്കുന്നതിനാണ് നാട്ടിൽ റീപോസ്റ്റ്മോർട്ടത്തിൻ്റെ സാധ്യത […]Read More

Crime Kerala Top News

മകളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്ത വിപഞ്ചിക കേസിൽ ഭർത്താവും കുടുംബവും പ്രതികൾ; കുണ്ടറ

ഷാർജയിൽ ഒന്നരവയസുകാരിയായ മകളെ കൊലപ്പെടുത്തി മലയാളി യുവതി വിപഞ്ചിക ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവിനെയും കുടുംബത്തെയും പ്രതികളാക്കി കുണ്ടറ പൊലീസ് കേസെടുത്തു. ആത്മഹത്യയ്‌ക്ക് പ്രേരിപ്പിച്ചെന്ന കുറ്റത്തിന് ഭർത്താവ് നിധീഷ്, അദ്ദേഹത്തിന്റെ സഹോദരി, ഭര്‍തൃപിതാവ് എന്നിവരിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇവർ ഇപ്പോള്‍ ഷാര്‍ജയിലാണ്, നാട്ടില്‍ തിരിച്ചെത്തിയശേഷമേ അറസ്റ്റ് നടക്കുകയുള്ളൂ. വിവാഹത്തിന് സ്ത്രീധനം വാങ്ങിയതിന്റെ അടിസ്ഥാനത്തിൽ സ്ത്രീധന നിരോധന നിയമ പ്രകാരവും ഇവർക്കെതിരെ കേസ് എടുത്തിട്ടുണ്ട്. സ്ത്രീധനത്തിന്റെ പേരിൽ മാനസിക പീഡനം നടത്തിയെന്നും എഫ്‌ഐആറില്‍ വ്യക്തമാക്കുന്നു. വി‌പഞ്ചികയുടെ അമ്മ ശൈലജയുടെ […]Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes