വി.എസ്. അച്യുതാനന്ദൻ്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി സിപിഐഎം സംസ്ഥാന സെക്രട്ടറി
മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവും മുൻ മുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദൻ്റെ വിയോഗത്തിൽ ആഴത്തിലുള്ള അനുശോചനം രേഖപ്പെടുത്തി സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കേരളത്തിലേയും ഇന്ത്യയിലേയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുത്ത നേതാവെന്ന് എം.വി. ഗോവിന്ദൻ പറഞ്ഞു. അദ്ദേഹത്തിന്‍റെ വിടവാങ്ങൽ വലിയ നഷ്ടമാണെന്നും എം.വി. ഗോവിന്ദൻ അനുശോചന സമ്മേളനത്തിൽ വ്യക്തമാക്കി. സഖാവിന്റെ വിയോഗത്തിൽ പാര്‍ട്ടിയും ഇന്ത്യയിലെ ജനതയും ആദരാഞ്ജലികൾ അർപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആശുപത്രിയിൽ നിന്നുള്ള മൃതദേഹം ആദ്യം എകെജി പഠന ഗവേഷണ കേന്ദ്രത്തിലേക്ക് കൊണ്ടുപോകും. ഇന്ന് രാത്രിയിൽ അവിടെ […]Read More