കൊച്ചി: വാൻ ഹായ് കപ്പലിൽ വീണ്ടും തീ പടർന്നതിൽ ആശങ്ക. തീ കെടുത്താനുള്ള ശ്രമം തുടരുകയാണെന്നും തീ ഇനിയും ആളികത്തിയാൽ കപ്പലിന്റെ സുരക്ഷയെ തന്നെ ബാധിച്ചേക്കുമെന്നും ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിങ് അറിയിച്ചു. കപ്പലിൽ 2500 ടണ്ണോളം എണ്ണയുണ്ടെന്നും വിവരം പുറത്തുവരുന്നുണ്ട്. നിലവിൽ തീ ഉയർന്നത് കപ്പലിന്റെ അറയ്ക്കുള്ളിൽ കണ്ടെയ്‌നറുകൾ സൂക്ഷിച്ചഭാഗത്ത് നിന്നാണ്. കത്തുന്ന രാസ വസ്തുക്കൾ അടങ്ങിയ കണ്ടെയ്‌നറുകൾക്ക് അകത്ത് ഉണ്ടായിരിക്കാമെന്നും ഡിജി ഷിപ്പിങ് അറിയിച്ചിട്ടുണ്ട്.Read More
Tags :wan hai 503
അറബിക്കടലില്‍ തീപിടിച്ച വാന്‍ ഹായ് കപ്പലിനെ ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയിലെ സാമ്പത്തിക മേഖലയ്ക്ക് പുറത്ത് എത്തിച്ചു. ഓഫ് ഷോര്‍ വാരിയര്‍ എന്ന ടഗ് ഉപയോഗിച്ച് കെട്ടി വലിച്ചാണ് പുറത്തെത്തിച്ചത്. നിലവില്‍ വിഴിഞ്ഞത്ത് നിന്ന് 232 കിലോമീറ്റര്‍ ദൂരെയാണ് കപ്പല്‍. കാലാവസ്ഥ അനുകൂലമായതോടെയാണ് രക്ഷാ ദൗത്യത്തിന് വേഗത കൂടിയത്. ഇന്നലെ രാത്രി 11 മണിക്കാണ് രക്ഷാ ദൗത്യത്തിലെ നിര്‍ണായക നേട്ടം കൈവരിക്കാനായത്. കപ്പലിന്റെ പോര്‍ട്ട് ഓഫ് റഫ്യൂജ് ആയി കണക്കാക്കിയത് ശ്രീലങ്കയിലെ ഹമ്പന്‍തോട്ട തുറമുഖമാണ്. ഇവിടേക്ക് എത്തുന്നതിന് നിലവില്‍ അനുമതി ലഭിക്കാനുള്ള […]Read More
ആലപ്പുഴ: അമ്പലപ്പുഴ നോർത്ത് പഞ്ചായത്തിലെ വളഞ്ഞ വഴി തീരത്തടിഞ്ഞ വാതക കണ്ടെയ്നർ കൊച്ചി തീരത്ത് തീപിടിച്ച വാൻഹായി കപ്പലിന്റേതെന്ന് കണ്ടെത്തൽ. കണ്ടെയ്നർ കാലിയാണെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. കണ്ടെയ്നർ കണ്ടെത്തിയതോടെ പോലീസും റവന്യൂ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. ടാങ്കർ കരയ്ക്ക് എത്തിക്കാനായി മറൈൻ സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്.Read More
തിരുവനന്തപുരം: വാൻഹായി കപ്പലിൽ നിന്നുള്ള കണ്ടെയ്നർ ഇന്നുമുതൽ തീരത്തടിഞ്ഞു തുടങ്ങും. കപ്പൽ നിലവിൽ കരയിൽ നിന്ന് 45 നോട്ടിക്കൽ മൈൽ ദൂരത്താണുള്ളത്. കപ്പലിൽ നിന്ന് വീണ 4 പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. കണ്ടെയ്നറുകൾ കണ്ടെത്തിയാൽ 200 മീറ്റർ ദൂരം അകലം പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.Read More
കൊച്ചി അറബിക്കടലിൽ തീപിടിച്ച വാൻ ഹയി 503 കപ്പൽ കൊച്ചി തീരത്ത് നിന്ന് 22 നോട്ടിക്കൽ മൈൽ (ഏകദേശം 40.7 കിലോമീറ്റർ) ദൂരത്തിൽ എത്തിയതോടെ വീണ്ടും കപ്പലിൽ നാവികസേനാംഗങ്ങൾ ഇറങ്ങി. കടലിലെ ശക്തമായ കാറ്റ് കാരണം തീരത്തേക്ക് ശക്തമായ ഒഴുക്ക് ഉണ്ടായത് മൂലമാണ് ഇന്നലെ കൊടുങ്ങല്ലൂരിന് പടിഞ്ഞാറ് 40 നോട്ടിക്കൽ മൈൽ (ഏകദേശം 74 കിലോമീറ്റർ) അകലെയുണ്ടായിരുന്ന കപ്പൽ ഇന്ന് കൊച്ചി തീരത്തേക്ക് എത്തിയത്.Read More
ബേപ്പൂർ – അഴീക്കൽ തുറമുഖത്തിനിടയിൽ സിംഗപ്പൂർ ചരക്ക് കപ്പൽ വാൻ ഹായ് 503 യുടെ തീ വ്യാപനം കുറയ്ക്കാൻ സാധിച്ചെന്ന് ഡിഫൻസ് പിആർഒ. തീ കുറയ്ക്കാൻ കഴിഞ്ഞെങ്കിലും പൂർണ്ണമായും നിയന്ത്രണ വിധേയമായിട്ടില്ല. സ്ഥലത്ത് മഴയും മോശം കാലാവസ്ഥയും നിലനിൽക്കുന്നതിനാൽ കോസ്റ്റ്ഗാർഡിന്റെ നിരീക്ഷണ വിമാനമായ ഡോർ നിയറിന് ഉച്ചയ്ക്കുശേഷം പ്രദേശത്ത് നിരീക്ഷണം നടത്താൻ സാധിച്ചിട്ടില്ല. നിലവിൽ കപ്പൽ 10 മുതൽ 15 ഡിഗ്രി വരെ ഇടത്തോട്ട് ചരിഞ്ഞ നിലയിലാണുള്ളതെന്നും ഡിഫൻസ് പിആർഒ വ്യക്തമാക്കി. കപ്പലിലുള്ള കണ്ടെയ്നറുകളുടെ പല ഭാഗങ്ങളിലായി […]Read More
കേരള തീരത്ത് അറബിക്കടലിൽ വച്ച് തീപിടിച്ച വാൻ ഹയി 503 കപ്പലിൽ നിന്ന് കൂടുതൽ കണ്ടെയ്നറുകൾ കടലിലേക്ക് വീണു. കപ്പലിൽ നിന്ന് കറുത്ത പുക ഉയരുന്നുണ്ടെന്നും കപ്പൽ 15 ഡിഗ്രി ചെരിഞ്ഞെന്നും റിപ്പോർട്ടുണ്ട്. തീപിടിത്തത്തിൽ പൊള്ളലേറ്റ ആറുപേർ ചികിത്സയിലാണ്. ഗുരുതരമായി പൊള്ളലേറ്റ രണ്ടുപേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. കപ്പലിൽ ഉണ്ടായിരുന്ന 22 ജീവനക്കാരിൽ 18 പേരെ കപ്പലിൽ നിന്ന് ഒഴിപ്പിച്ചിരുന്നു. പരിക്കേൽക്കാതെ രക്ഷപ്പെട്ട 12 പേരെയും അപകട സ്ഥലത്ത് നിന്ന് മാറ്റി. കപ്പലിലെ തീ പൂർണ്ണമായും […]Read More