പത്തനംതിട്ട: കോന്നിയിൽ കുമരംപേരൂരിലെ കാട്ടാന ആക്രമണത്തിൽ 8 വനം വകുപ്പ് ജീവനക്കാർക്ക് പരിക്കേറ്റു. കാട്ടാനയെ തുരത്താനുള്ള ദൗത്യത്തിനിടെയാണ് ആക്രമണം ഉണ്ടായത്. കോന്നിയിലെ ജനവാസ മേഖലകളിൽ നിരന്തരമായി ഇറങ്ങി കാട്ടാനകൾ വലിയ തോതിൽ പ്രശ്നം സൃഷ്ടിക്കുന്നുണ്ടായിരുന്നു. ഇത് പതിവായതോടെയാണ് വനം വകുപ്പ് ആനയെ തുരത്താനുള്ള ദൗത്യം തുടങ്ങിയത്. വിവിധ ഫോറസ്റ്റ് സ്റ്റേഷനുകളിൽ നിന്നായി 64 ജീവനക്കാരാണ് ദൗത്യത്തിൽ പങ്കെടുത്തത്. ഉദ്യോഗസ്ഥരുടെ പരുക്ക് അത്ര സാരമില്ല. ഇനി വരും ദിവസങ്ങളിൽ കാട്ടാനകളെ തുരത്താനുള്ള ദൗത്യം തുടരുമെന്നാണ് വനംവകുപ്പ് വ്യക്തമാക്കുന്നത്.Read More
Tags :wild elephant attack
പാലക്കാട്: മുണ്ടൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ ഗൃഹനാഥൻ കൊല്ലപ്പെട്ടു. പുതുപ്പരിയാരം ഒന്നാം വാർഡിലെ നൊച്ചിപ്പുള്ളി ഞാറാക്കോട് സ്വദേശിയായ കുമാരൻ (65) ആണ് മരണപ്പെട്ടത്. പുലർച്ചെ വീടിന്റെ പുറത്തേക്ക് ഇറങ്ങിയ സമയത്താണ് കാട്ടാനയുടെ ആക്രമനം. വിവരമറിഞ്ഞ് വനപാലകരെത്തിയെങ്കിലും മൃതദേഹം മാറ്റാൻ നാട്ടുകാർ അനുമതി നൽകിയില്ല.Read More