Latest News

Tags :without wife’s consent

National Top News

ഭാര്യയുടെ അറിയിപ്പില്ലാതെ ഫോണ്‍ സംഭാഷണം റെക്കോര്‍ഡ് ചെയ്യുന്നത് സ്വകാര്യതയുടെ ലംഘനം അല്ല: സുപ്രീംകോടതി

ഭാര്യയുടെ അറിവില്ലാതെയായാലും ഭര്‍ത്താവ് ഫോണ്‍ സംഭാഷണം റെക്കോര്‍ഡ് ചെയ്യുന്ന നടപടി സ്വകാര്യതയുടെ ലംഘനമായി കണക്കാക്കാനാകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. വിവാഹമോചനം സംബന്ധിച്ച കേസുകളില്‍ ഇത്തരം ഫോണ്‍ സംഭാഷണങ്ങള്‍ തെളിവായി അംഗീകരിക്കാമെന്നും കോടതി അറിയിച്ചു. ജസ്റ്റിസ് ബി.വി. നാഗരത്‌നയും ജസ്റ്റിസ് സതീഷ് ചന്ദ്ര ശര്‍മ്മയും ഉള്‍പ്പെട്ട ബെഞ്ചാണ് ഈ സുപ്രധാന വിധി പ്രസ്താവിച്ചത്. പഞ്ചാബ് ഹരിയാന ഹൈക്കോടതി നേരത്തെ നൽകിയ, ഫോണ്‍ സംഭാഷണം തെളിവായി സ്വീകരിക്കാനാവില്ലെന്ന വിധിയെയാണ് സുപ്രീംകോടതി റദ്ദാക്കിയത്. ഭര്‍ത്താവിനും ഭാര്യയ്ക്കുമിടയിലുള്ള സംഭാഷണം “സ്വകാര്യത”യുടെ കീഴിലാണെന്ന് ഹൈക്കോടതി കണ്ടെത്തിയിരുന്നു. […]Read More

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes